അതിനോട് ഏത്ര കണ്ട് യോജിക്കാൻ ആവും.കൂട്ടിന് സ്വന്തം രക്തം തന്നെയുണ്ട്.തള്ളുക അല്ലെങ്കിൽ കൊള്ളുക എന്നതാണ് ഇതിൽ ചെയ്യാനുള്ളതും.
ഏതവസരത്തിലും സംയമനം പാലിച്ചു സ്വസ്ഥമായി ചിന്തിക്കുവാനുള്ള മാധവന്റെ കഴിവ് ഒരിക്കൽ കൂടി സാവിത്രി അറിഞ്ഞ നിമിഷം.അതാണ് മാധവന്റെ വിജയങ്ങൾക്ക് പിന്നിലും.
“സാവിത്രി…..”കുറച്ചു നേരത്തെ മൗനം വെടിഞ്ഞ മാധവൻ അവളെ വിളിച്ചു.
പറയ് മാധവേട്ടാ……
അവളുടെ കാര്യം അറിയാമായിരുന്നു
പക്ഷെ ഗോവിന്ദ്…….
അതെ..അത് തന്നെയാണ് പ്രശ്നവും
അവൾ കുടുംബത്തിനുള്ളിൽ നിന്ന് തന്നെ പട നയിക്കുന്നു.കൂട്ടിന് നമ്മുടെ ചോരതന്നെയല്ലേ മാഷെ.
അതാടീ എന്നെയും കുഴക്കുന്നത്.
കൂടെ നിൽക്കുന്നവർ രണ്ടും നമ്മുടെ ചോരയാ.ഗോവിന്ദ് കാളകൂടവിഷം ആകുമെന്ന് കരുതിയതുമല്ല.
അറിയില്ല മാധവേട്ടാ….എനിക്കറിയില്ല
ഇതൊക്കെ എവിടെ ചെന്ന് നീക്കുമെന്ന്.
ഇവിടെ തീരുമാനിച്ചേ പറ്റു.അത് എന്തായാലും നാട്ടുകാരുടെയും വീട്ടുകാരുടെയും ചോദ്യങ്ങൾ നേരിടേണ്ടിവരും.പക്ഷെ ഇവിടെ തീരുമാനിച്ചേ പറ്റു.ബാക്കി നേരിടുക തന്നെ.
മാഷ് പറയ്…ഞാൻ എന്നാ ചെയ്യണ്ടേ
ഗോവിന്ദിനെ തള്ളുക……. വീണയെ ചേർത്ത് പിടിക്കുക.
മാഷ് ഇതെന്താ പറഞ്ഞുവരുന്നത്.
അവളുടെ ന്യായം നേടാൻ തേടിയ വഴി……പുറത്തറിഞ്ഞാൽ……
എനിക്കറിയാം സാവിത്രി നിന്റെ ആകുലത.അതും ശംഭുവിന്റെ കാര്യത്തിൽ.ശരിയാണ് അവളവന്റെ പെണ്ണാ ഇപ്പോൾ.അത്ര എളുപ്പം ദഹിക്കില്ല ആർക്കും.പക്ഷെ ഒന്ന് ചിന്തിച്ചു നോക്കിയേ ഒരു തരത്തിൽ നോക്കിയാൽ ധാർമികതയുടെ പേരിൽ നമ്മുക്കും ഇതിൽ പങ്കില്ലേ.
മാഷിതെന്തൊക്കെയാ പറയുന്നെ.
എനിക്കൊന്നും മനസിലാകുന്നില്ല.
എടീ വീണയുടെ സ്ഥാനത്തു നീ ഗായത്രിയെ ഒന്ന് ചിന്തിച്ചു നോക്കിയേ.അപ്പൊ മനസിലാകും വീണയുടെ ന്യായം.കാരണം തുലനം ചെയ്തു നോക്കുമ്പോൾ അവൾക്കാ മുൻതൂക്കം.
മാഷെ……
അതേടി.അവൾക്ക് നമ്മുടെ കുടുംബത്തില് വന്ന ശേഷവാ ഒരു പെണ്ണിന് എന്ത് സംഭവിക്കരുതോ അത് നടന്നത്.അതിന് പരിഹാരം കാണേണ്ട ബാധ്യതയും നമുക്കുണ്ട് സാവിത്രി.പക്ഷെ ഗായത്രിക്കെങ്കിലും ഒന്ന്……
അപ്പൊ തീരുമാനിച്ചു അല്ലെ…..
അതെ.ഇനിയവൾ ശംഭുവിന് സ്വന്തം.
അവരൊന്നിച്ചു ജീവിക്കണം. അവർ
നമ്മുക്കൊപ്പം വേണം.അവൾ അനുഭവിച്ചതിന് അതാണ് ഒരു പ്രായശ്ചിത്തം.നാട്ടുകാരെയും വീട്ടുകാരെയും നേരിടേണ്ടിവരും.