ശംഭുവിന്റെ ഒളിയമ്പുകൾ 21 [Alby]

Posted by

എമർജൻസിയിൽ എസ് ഐ തന്നെ നേരിട്ട് എത്തിയിരുന്നു.മഹസർ തയ്യാറാക്കുകയാണ് കൂടെയുള്ള സിവിൽ പോലീസ് ഓഫീസർ.
കൂടുതൽ വിവരം ലഭിക്കാൻ അവർ ഐ സി യു ലക്ഷ്യമാക്കി നടന്നു.

അതെ സമയം ഐ സി യുണിറ്റിന്
പുറത്ത് കാര്യങ്ങൾ വീക്ഷിക്കുകയാണ് സുര.
അകത്തെക്ക് കയറാൻ കഴിയാതെ പുറത്തുതന്നെയാണ് ഇരുമ്പ്.എസ് ഐ അങ്ങോട്ടേക്ക് കയറുന്നത് കണ്ട് അയാൾ ഒന്ന് പരുങ്ങി,തന്നെ അറിയുന്ന ഉദ്യോഗസ്ഥനാണ്.ഒന്ന് രണ്ടു തവണ കോർത്തിട്ടുമുണ്ട്.
അയാളുടെ കണ്ണിൽ പെടാതെ മുഖം മറച്ചുകൊണ്ട് സുര ജോലി തുടർന്നു.

അവൻ മരിച്ചു അല്ലെ ഡോക്ടർ…..

അതെ സർ…..രക്ഷപെടാൻ ചാൻസ് നന്നേ കുറവായിരുന്നു.

ഇനിയെങ്ങനെയാണ് ഡോക്ടർ….

ഉടനെ മോർച്ചറിയിലേക്ക് മാറ്റും.
പോസ്റ്റ്‌മാർട്ടം ഇന്ന് തന്നെയുണ്ടാവും.
സർജൻ വരേണ്ട താമസമുണ്ട്.പിന്നെ അയാളെ ഇവിടെ എത്തിച്ചവരെ വിവരം അറിയിച്ചിട്ടുണ്ട്.

ഓക്കേ…..അവരുടെ ഡീറ്റെയിൽസ് കിട്ടി.അവനെ അന്വേഷിച്ചു വേറെ ആരെങ്കിലും…..

ഇല്ല ഡോക്ടർ…….

ഓക്കേ എന്ന ഇറങ്ങട്ടെ…..ഒന്ന് കാണുന്നത് കൊണ്ട് വല്ല ബുദ്ധിമുട്ടും

നോ സർ…..

ഒരു സ്‌ട്രെച്ചറിൽ കിടത്തിയിട്ടുള്ള ഭൈരവന്റെ ബോഡിയിൽ നിന്നും അയാൾ മുഖം മറച്ചിരുന്ന ഭാഗം മാറ്റി.

“ഭൈരവൻ……”കൂടെ നിന്ന എ എസ് ഐ അറിയാതെ ഉരുവിട്ടു.”അപ്പൊ അത് തന്നെ സർ…..”അയാൾ പറഞ്ഞു.

എന്നാ ഇറങ്ങട്ടെ ഡോക്ടർ.ഇവന്റെ ബോഡി ഒന്ന് ചെക്ക് ചെയ്യണം.അത് പുറത്ത് വച്ചു ചെയ്തോളാം.ചത്തു
കിടക്കുന്നവൻ അത്ര വെടിപ്പല്ല.ഈ അടുത്ത് ഇറങ്ങിയതേയുള്ളൂ.എന്നിട്ട് മതി കീറലും മുറിക്കലും ഒക്കെ.

എസ് ഐയും കൂടെയുള്ളവരും അവിടം വിട്ടിറങ്ങി.”സാറെ ആദ്യം മർഡർ അറ്റംപ്റ്റ് ആയിരുന്നെങ്കിൽ ഇപ്പൊ കൊലപാതകം ആണ്”

വിട് സാറെ ചത്തുപോയവൻ വലിയ പുണ്യാളൻ ഒന്നും അല്ലല്ലോ.

നമ്മുക്ക് അന്വേഷിച്ചല്ലെ പറ്റൂ.പിന്നെ അവനെ കൊണ്ടുവന്നവരെ ഒന്ന് വിളിപ്പിക്കണം,ആ പിള്ളേരേം ഒന്ന് തപ്പിക്കോ.പിന്നെ ഐ സി യൂ ആൻഡ് എമർജൻസി,അവിടുത്തെ സി സി ടി വി ഫൂട്ടേജ് എടുക്ക്.ഇവന്റെ കാര്യമറിയാൻ ആരെങ്കിലും വന്നിട്ടുണ്ടെങ്കിൽ…..ഐ സ്മെൽ സംതിങ്.

Leave a Reply

Your email address will not be published. Required fields are marked *