അതെങ്ങനെയാ………പുരുഷൻമാര് മൊത്തം സ്ത്രീസ്വാതന്ത്ര്യത്തിന് എതിരാണെന്ന് പറഞ്ഞു നിക്കുവല്ലേ.
“അതെ…….എല്ലാരും അല്ല.പക്ഷെ ഭൂരിപക്ഷം ആണ് താനും.എന്റെ ആഗ്രഹങ്ങൾ മാനിക്കുന്ന,എന്റെ ഇഷ്ട്ടങ്ങളെ അംഗീകരിക്കുന്ന ഒരു പുരുഷൻ വരട്ടെ.എന്നിട്ട് നോക്കാം”
അവർ പറഞ്ഞത് ഇഷ്ട്ടമാവാതെ ഗായത്രി ചവിട്ടിത്തുള്ളി മുറിയിലേക്ക് പോയി.
*****
ഓഫീസിൽ തന്റെ മുറിയിലാണ് മാധവൻ.റോയൽ ലൂക്കിലുള്ള ആ മുറി മുഴുവൻ ഈട്ടിത്തടിയിൽ തന്നെ ഫർണിഷ് ചെയ്തിരിക്കുന്നു.
വിശാലമായ ഓഫീസിനൊപ്പം ചെറിയ കിച്ചണും അറ്റാച്ഡ് ബെഡ് റൂം സഹിതമുള്ളതാണത്.അങ്ങോട്ടുള്ള പ്രവേശനം പോലും നിയന്ത്രിതമാണ്.
ആരോ ഇടയിൽ കളിച്ചിരിക്കുന്നു.
അതാണ് മാധവന്റെ മനസ്സ് നിറയെ.
തന്റെ ഏറ്റവും വലിയ കസ്റ്റമർ പേൾ ഗ്രൂപ്പിന്റെ വ്യാജ ഇ മെയിൽ വച്ച് സമർഥമായി കഭളിപ്പിച്ചിരിക്കുന്നു.
പക്ഷെ ആര്……എന്തിന്…… എന്നുള്ള ചോദ്യങ്ങൾ സ്വയം ചോദിക്കുന്നു.
അതിനോടൊപ്പം തന്നെ വീട്ടിലെ അതിക്രമവും മാധവൻ കൂട്ടിവായിക്കാൻ തുടങ്ങിയപ്പോൾ എവിടെയൊ എന്തോ കൂടിയിണങ്ങുന്നത് പോലെ.പക്ഷെ ആര്…..എന്തിന്…… എന്നുള്ള ചോദ്യം വീണ്ടും അയാളെ അലട്ടിക്കൊണ്ടിരുന്നു.അപ്പോഴാണ് കരഞ്ഞു തളർന്നുള്ള സാവിത്രിയുടെ വിളിയും.
അവളുടെ വാക്കുകൾ മാധവന് ഞെട്ടലോടെയല്ലാതെ കേൾക്കാൻ കഴിയുമായിരുന്നില്ല.തന്റെ അറിവ് കൂടാതെ കുടുംബത്തിൽ നടക്കുന്ന പ്രശനങ്ങൾ കൂടിയായപ്പോൾ ദേഷ്യം കൊണ്ട് വിറക്കുകയായിരുന്നു.
“എന്നിട്ട് നീയെന്ത് തീരുമാനിച്ചു സാവിത്രി”കടുപ്പത്തിലായിരുന്നു മാധവന്റെ ചോദ്യം.
ഒരു പിടിയുമില്ല മാധവേട്ടാ.ഓർത്തിട്ട് തല ചുറ്റുന്നു.എന്താ ചെയ്യുക……
മാധവേട്ടൻ തന്നെ പറയ്.
അയാളുടെ ചിന്തകൾ പലവഴിക്ക് സഞ്ചരിച്ചു.ഒരു പെണ്ണ് ക്രൂരമായി പീഡിപ്പിക്കപ്പെടുക,അതിന് സ്വന്തം ഭർത്താവ് തന്നെ കാരണമാവുക.
ന്യായം അവളുടെ ഭാഗത്താണ്.
അവൾ അനുഭവിച്ചതിന് ഗോവിന്ദിന്
മനോവ്യഥ നൽകിക്കൊണ്ട് തന്റെ പ്രതികാരം നിർവഹിക്കുന്ന സ്ഥിതി
വിശേഷം.പടിയിറങ്ങാൻ തുടങ്ങിയ അവളെ തടഞ്ഞതും ഞാൻ തന്നെ ആണ്.പക്ഷെ ന്യായം നേടാനവൾ തേടിയ മാർഗം…..