അവന്റെ അവസ്ഥ മനസിലാക്കി ഗായത്രി പറഞ്ഞു.
പക്ഷെ അത് കാര്യമാക്കാതെ സാവിത്രി അവന്റെ മുഖം പിടിച്ചുയർത്തി.”എന്താടാ നീ വല്ലാണ്ട്.
എനിക്ക് വിഷമം ആയീന്നു കരുതിയാ
അല്ലടാ…..ആദ്യം കേട്ടപ്പൊ എനിക്ക്….
ഒരു പിടിയും ഇല്ലാരുന്നു.നിന്റെ സങ്കടം എനിക്ക് സഹിക്കുവോടാ.
ഇതാണ് നിന്റെ സന്തോഷമെങ്കിൽ ആയിക്കോ.ഈ ലോകം തന്നെ എതിര് നിന്നാലും നിങ്ങക്കൊപ്പം ഞാനുണ്ടാകും.ഈ സാവിത്രി…….”
“ടീച്ചറെ……….ഞാൻ………”ഒരു എങ്ങലോടെ അവൻ അവളുടെ കാലിൽ സ്പർശിച്ചു.
എന്നാടാ ഈ കാണിക്കുന്നേ.എനിക്ക് സന്തോഷം മാത്രേയുള്ളൂ.ഇങ്ങ് എണീക്ക് ചെക്കാ.”
അവളവനെ തന്റെ മാറോടു ചേർത്തു.അവന്റെ നെറുകയിൽ തലോടി ആശ്വസിപ്പിക്കുമ്പോൾ അവനറിഞ്ഞിട്ടില്ലാത്ത അമ്മയുടെ വത്സല്യമായിരുന്നു അവൻ അനുഭവിച്ചുകൊണ്ടിരുന്നത്.
ഒപ്പം വീണയെയും ചേർത്തുപിടിച്ചു രണ്ടുപേർക്കും നെറുകയിൽ ചുംബനം നൽകിയാണ് സാവിത്രി അനുനഗ്രഹിച്ചത്.അവളുടെ ഇരു കവിളുകളിലും ചുംബനം നൽകി അവരും.ആ മുഹൂർത്തത്തിന് സാക്ഷിയായി ഗായത്രിയും.
ശംഭുവിനെയും വീണയെയും ഊട്ടുന്ന തിരക്കായിരുന്നു പിന്നീട്.ഗായത്രിയും അമ്മയും ചേർന്ന് നന്നായിത്തന്നെ അത് നിർവഹിച്ചു.
അമ്മ മതി…..ദാ വയറു പൊട്ടാറായി.
അടങ്ങിയിരുന്നു കഴിക്ക് പെണ്ണെ.
നീയിപ്പോ ഒന്നും ശ്രദ്ധിക്കുന്നില്ല.
ആകെയൊരു ക്ഷീണമുണ്ട് നിനക്ക്.
തോന്നുന്നതാ……..
എന്തായാലും വിളമ്പിയത് കഴിക്ക് പെണ്ണെ.
അപ്പോഴേക്കും ശംഭു എണീറ്റിരുന്നു.
പതിവ് ശീലത്തിന്റെ പുറത്ത് പത്രം എടുത്തതും വീണയത് പിടിച്ചുവാങ്ങി.
“അമ്മെ…..ഒരാള് അധികാരം കാട്ടിത്തുടങ്ങി”ഗായത്രി പറഞ്ഞു.
ഒന്ന് പോടീ……..എന്റെ കെട്ടിയോന്റെ കാര്യം ഞാൻ നോക്കിക്കോളാം.അത് എന്റെ അവകാശവാ.നീ നിന്റെ പാട് നോക്ക്.
“കണക്കായിപ്പോയി ചോദിച്ചു വാങ്ങിയതല്ലേ”ഉരുളക്ക് ഉപ്പേരിപോലെയുള്ള മറുപടിയിൽ ചമ്മി നാവ് കടിച്ച ഗായത്രിയെ നോക്കി സാവിത്രി പറഞ്ഞു.
അമ്മെ ഇവളെ ഇങ്ങനെ നിർത്തിയാ
മതിയോ.
ഞാൻ പറഞ്ഞു മടുത്തു.ഏത്ര ആലോചനയാ വരുന്നത്.എന്റെ പൊന്നുമോൾക്ക് ബോധിക്കണ്ടെ.