അവളുടെ പിടുത്തംവിടുവിച്ചുകൊണ്ട്
അവൾക്ക് നേരെ തിരിഞ്ഞതും
അവന്റെ നെഞ്ചിലേക്ക് പതുങ്ങുകയാണ് അവൾ ചെയ്തത്.
ഇറുകെ പുണർന്ന് അവന്റെ മുഖം മുഴുവൻ ചുംബനം കൊണ്ട് മൂടിയാണ് തന്റെ സന്തോഷം അവനെ അറിയിച്ചതും.അവൻ അത്ഭുതത്തോടെ അവളെ നോക്കി.
പൂർണ്ണചന്ദ്രന്റെ തെളിമയായിരുന്നു അവളുടെ മുഖത്ത്.നിലാവിൽ എന്ന പോലെ തിളങ്ങിനിൽക്കുന്ന ആ മുഖം അവൻ കൈകളിൽ കോരിയെടുത്തു
അത്രയുമവൾ അടുത്തൊന്നും സന്തോഷിച്ചതായി അവൻ കണ്ടിട്ടില്ല.
എന്താ എന്റെ ചേച്ചിപ്പെണ്ണെ….
“ടീച്ചറ്…….”അവളുടെ വാക്കുകൾ തൊണ്ടയിൽ കുരുങ്ങിനിന്നു.
എന്താ ടീച്ചർക്ക്……
“ടീച്ചറ് സമ്മതിച്ചു.എന്റെ ശംഭുനെ എനിക്ക് തന്നു,സന്തോഷത്തോടെ തന്നെ.ദാ ഇത് കണ്ടോ……………..”
കയ്യിലിരുന്ന താക്കോൽ അവൾ ഉയർത്തിക്കാട്ടി.
ഇത്………
ഈ വീടിന്റെയാ……ഇത്രയായിട്ടും അറിയില്ല ശംഭുസിന്……എന്നെ ഏൽപ്പിച്ചതാ……
ചേച്ചിപ്പെണ്ണെ………
താഴെക്ക് വിളിക്കുന്നുണ്ട്…….വന്നെ
വന്നു വല്ലതും കഴിക്ക്.
അവളുടെ വാക്കുകൾ കേട്ട് ഞെട്ടി നിൽക്കുകയാണ് ശംഭു.അവൻ പ്രതീക്ഷിക്കാത്തത് പലതും തന്റെ ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുമ്പോൾ പലപ്പോഴും ഒന്ന് പകച്ചുപോയിട്ടുണ്ട്.
അവന്റെ മനസ്സ് വായിച്ചതുപോലെ അവൾ അവനെയും പിടിച്ചുവലിച്ചു താഴേക്ക് നടന്നു.
വന്നെ,അമ്മ സമ്മതിച്ചു.ഇനിയെന്താ
ഒരു ചമ്മല്.അമ്മ നോക്കിയിരിക്കും.
വൈകിയാൽ ആ ഗായത്രിപ്പെണ്ണ്
ഓരോന്ന് കൊള്ളിച്ചുപറയും.നാവിനു ലൈസൻസ് ഇല്ലാത്ത സാധനവാ.
*****
സാവിത്രിയും ഗായത്രിയും ചേർന്ന് ഊണ് വിളമ്പുമ്പോഴേക്കും വീണ ശംഭുവിനെയും കൊണ്ട് താഴെ എത്തിയിരുന്നു.ശംഭുവിന് സാവിത്രിയെ നേരിടാൻ ഒരു മടിപോലെ.അവൻ ആ മുഖത്തു നോക്കാതെ തല കുമ്പിട്ടുതന്നെ നിന്നു.
“എടാ……..ഇങ്ങോട്ട് നോക്കെടാ.
നിനക്ക് മുഖത്തു നോക്കാൻ അറിയില്ലെ”അവന്റെ നിൽപ്പ് കണ്ട സാവിത്രി പറഞ്ഞു.
“അമ്മാ…….നീയിരിക്ക് ചെക്കാ,ചേച്ചി കൂടി ഇരിക്ക്.ഞാൻ വിളമ്പാം”