പറ്റിയില്ലടി.ആകെ മനസ്സ് കലങ്ങിയ അവസ്ഥ.എങ്ങനെ ജീവിക്കേണ്ട കുട്ടിയാ.ഒത്തിരി അനുഭവിച്ചു,പാവം.
അതും നമ്മുടെ വീട്ടിൽ വന്നുകേറിയ ശേഷം.ഒടുക്കം ഞാൻ മാഷിനെ വിളിച്ചു,കാര്യങ്ങളൊക്കെ ധരിപ്പിച്ചു.
അവൾക്ക് അങ്ങനെയൊക്കെ സംഭവിച്ചുവെങ്കിൽ അതിന് പരിഹാരം കാണേണ്ടതും നമ്മളാ എന്ന നിലപാടിലാ മാഷ്.അതാ അതിന്റെയൊരു ശരിയെന്ന് മാഷ് തീർത്തുപറഞ്ഞു.
എന്നിട്ട് അവരുടെ കാര്യം പറഞ്ഞോ.
പറഞ്ഞു,പക്ഷെ ഇതൊക്കെ ഇത്രയും വൈകി പറഞ്ഞതിലാ അച്ഛന് ദേഷ്യം.
നിനക്കെങ്കിലും ഒന്ന്……..
ചക്കര അമ്മ……ഓഹ് അങ്ങനെ ആ തലവേദനയും ഒഴിഞ്ഞു.അല്ല അച്ഛന് എന്തോ മീറ്റിംഗ് ഉണ്ടെന്ന് പറഞ്ഞിട്ട്….
അതോ……..അതാരോ കളിപ്പിച്ചതാ.
എന്തോ സംശയങ്ങളുണ്ടെന്ന് തോന്നുന്നു.ഞാൻ കൂടി ഇതൊക്കെ പറഞ്ഞപ്പോൾ എന്തൊക്കെയൊ ഉറപ്പിച്ചത് പോലെ……..
എന്നിട്ട് അച്ഛൻ……
“പോന്നിട്ടുണ്ട്……ഉച്ച തിരിഞ്ഞു വരും
പിന്നെ ചാടിത്തുള്ളി ഇതൊന്നും അവരോട് പറയാൻ നിക്കണ്ട.”
ഇല്ലെന്റെ അമ്മെ…..അതുങ്ങളെ,ഒന്ന് ടെൻഷൻ അടിച്ചോട്ടെ ഈ കുഞ്ഞു കാര്യത്തിലെങ്കിലും.ഒരു രസം.
“കൂടുതൽ നിന്ന് രസിക്കാതെ
വച്ചുണ്ടാക്കിയതൊക്കെ എടുത്തു വക്കാൻ നോക്ക്.എന്റെ മക്കൾക്ക് വല്ലോം കൊടുക്കട്ടെ”
അപ്പൊ ഞാൻ ഔട്ട്………..
പോടീ അവിടുന്ന്……..
*****
ബാൽക്കണിയിൽ വിദൂരതയിലേക്ക്
നോക്കിയിരിക്കുകയാണ് ശംഭു.
സാവിത്രിയെ എങ്ങനെ നേരിടുമെന്ന് അവനപ്പോഴും രൂപമില്ലായിരുന്നു.
വീണയുടെ സാമിപ്യം നൽകുന്ന കരുത്താണ് ഏക ആശ്വാസവും.
അതെ സമയം തന്റെ നല്ലപാതിയുടെ സാന്നിധ്യമവനറിഞ്ഞു.ഓടിയെത്തിയ വീണ ഒരു കിതപ്പോടെ അവനെ പിന്നിൽ നിന്നും കെട്ടിപ്പിടിച്ചുകൊണ്ട് തന്റെ സ്നേഹവും സാന്നിധ്യവും അറിയിക്കുകയായിരുന്നു.
വലിയ സന്തോഷത്തിലാണല്ലോ.
ഇവിടെ നിക്കുവാരുന്നോ.ഞാൻ മുറിയിലൊക്കെ നോക്കി.
ചുമ്മാ……ഓരോന്ന് ഓർത്തങ്ങനെ നിന്നതാ……