ചിലപ്പോൾ എന്റെ ഭൂതകാലം പറയേണ്ടിയും വന്നേക്കാം.എനിക്ക് വിഷമമില്ല.എന്നെ,എല്ലാം അറിഞ്ഞു കൊണ്ട് തന്നെ ചേർത്തുപിടിച്ച ശംഭുനെ തിരിച്ചുവേണം എന്ന് മാത്രം പറയല്ലേ അമ്മെ.
മോളെ…….എന്റെ ശംഭു….അവനൊരു
പൊട്ടനാ.ലോകം കാണാത്തവനാ.
ഒരുപാട് അനുഭവിച്ചതാ അവൻ.
അവന്റെ കാര്യത്തിലാ എനിക്ക് ആധി മുഴുവൻ.അല്ലാതെ ഗോവിന്ദിന്റെ കാര്യമോർത്തല്ല.
അത് വേണ്ടമ്മെ……ഈ വീണയുടെ
സ്നേഹം മുഴുവൻ അവനുള്ളതാ.
നോക്കിക്കോളാം ഞാൻ,എന്റെ പ്രാണനെപ്പോലെ.
“അത് കേട്ടാൽ മതി ഈ അമ്മക്ക്.
നീ എന്റെ മോളാ…….എന്റെ ശംഭുന്റെ പെണ്ണ്.ഇനിയിത് സൂക്ഷിക്കേണ്ടത് നീയാ”അരയിൽ നിന്നും ഒരു താക്കോൽക്കൂട്ടമെടുത്ത് വീണയുടെ കയ്യിലേക്ക് പിടിപ്പിച്ചു.
അമ്മാ……….
“ഇനിയിതിന്റെ അവകാശി നീയാ.
നിന്റെയാ അവൻ……ഒരു തടസമായി ഞാൻ വരില്ല.പക്ഷെ പറിച്ചെടുത്തു കൊണ്ട് പോകരുതെന്റെ കുഞ്ഞിനെ.
എനിക്ക് ഒരുനോക്ക് കാണാതെ വയ്യ”
വീണയെ ഒന്നാസ്ലെഷിച്ചുകൊണ്ട് നെറുകയിൽ ഒരു ചുംബനം കൊടുത്തു സാവിത്രി.
ഇല്ലമ്മാ…….നിങ്ങളിൽ നിന്നുമവനെ പറിച്ചെടുത്തിട്ട് എനിക്കൊരു സന്തോഷം വേണ്ട.ഇവിടെയുണ്ടാവും.
പക്ഷെ ഗോവിന്ദ്…….അവന്റെ കാര്യത്തിൽ എന്നെ തടയരുത്.
ഞാനും ചിലത് തീരുമാനിച്ചിട്ടുണ്ട്.
മാഷ് വന്നോട്ടെ.ഇപ്പൊ ചെന്നവനെ വിളിച്ചിട്ട് വാ.ഒരു ചമ്മലുണ്ടാവും എന്റെ കുട്ടിക്ക്.എന്നെ നേരിടാനും ബുദ്ധിമുട്ട് കാണും.
“ഇപ്പൊ വരാം അമ്മെ……”സന്തോഷം അടക്കവയ്യാതെ ഒരോട്ടമായിരുന്നു വീണ.
അവിടെ നടന്നത് കണ്ട് കിളിപോയ അവസ്ഥയിലാണ് വീണ.”വായടച്ചു പിടിക്കടി”എന്ന് സാവിത്രി പറഞ്ഞത് കേട്ട് അവളൊന്ന് തല കുടഞ്ഞു.
ഇതെന്താ കഥയെന്ന് ചിന്തിച്ചുനിന്ന അവളോട് സാവിത്രി പറഞ്ഞു.
ഗായത്രി……ആദ്യം ഉൾക്കൊള്ളാൻ