“ഇതെന്താ ഈ നേരത്തൊരു കുളി ?”
അവളുടെ നിൽപ്പ് നോക്കി ഞാൻ സംശയത്തോടെ ചോദിച്ചു .
“കോളേജ് വിട്ടു വന്നതും നേരെ ഇങ്ങു പോരുവായിരുന്നു , അവിടന്ന് കുളിക്കാനൊന്നും നിന്നില്ല. ”
മഞ്ജുസ് ഒഴുക്കൻ മട്ടിൽ പറഞ്ഞു തോർത്ത് റൂമിലിരുണ്ടായിരുന്ന അഴയിൽ വിരിച്ചിട്ടു . പിന്നെ എന്റെ അടുത്തായി ബെഡിൽ വന്നിരുന്നു .
നല്ല സോപ്പിന്റെയും ഷാംപൂവിന്റെയുമൊക്കെ മണം അവൾ അടുത്ത് വന്നപ്പോൾ എനിക്ക് അനുഭവപ്പെട്ടു .
“അച്ഛനോട് സംസാരിച്ചോ ?”
മഞ്ജുസ് എന്റെ തോളിൽ കയ്യിട്ടിരുന്നു പതിയെ തിരക്കി .
“പിന്നെ സംസാരിക്കാതെ..ഞങ്ങളിപ്പോ പുറത്തൊക്കെ പോയി വന്നതേയുള്ളു ..’
ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു അവളെ നോക്കി .
“മ്മ്…എന്ന ഞാൻ പോയിട്ട് അച്ഛനെ ഒന്ന് കാണട്ടെ ..ആള് അടിയിൽ ഇല്ലേ ?’
അവൾ എന്നെ ചോദ്യ ഭാവത്തിൽ നോക്കി .
“മ്മ്..ഉണ്ട് ഉണ്ട് ..”
ഞാൻ ചിരിയോടെ പറഞ്ഞു .
“ആഹ്..എന്ന ഞാൻ ഒന്ന് മുഖം കാണിച്ചിട്ട് വരാം ”
മഞ്ജുസ് പറഞ്ഞു കൊണ്ട് ബെഡിൽ നിന്നും എഴുനേറ്റു .
“നിക്ക് ഞാനും വരാം ..അല്ലാതെ ഇവിടെ ഇരുന്നിട്ടിപ്പോ എന്താ ”
ആരോടെന്നില്ലാതെ പറഞ്ഞു ഞാനും അവൾക്കൊപ്പം ഇറങ്ങി . പോണ വഴിക്ക് അവളുടെ കഴുത്തിൽ കൈചുറ്റി ഞാൻ ആ കവിളിൽ ഒന്നമർത്തി ചുംബിച്ചു .
“ഉമ്മ്ഹ…ഇപ്പൊ ഒരാഴ്ച്ച ആയില്ലേ നമ്മള് കണ്ടിട്ട് ”
അവളെ ചേർത്തു പിടിച്ചു റൂമിനു പുറത്തിറങ്ങി ഞാൻ ചോദിച്ചു .
“പോടാ..ഞാൻ ചൊവ്വാഴ്ച അല്ലെ അവിടന്ന് പോന്നത് ..ഇന്ന് വെള്ളി ആയിട്ടേ ഉള്ളു..സൊ ജസ്റ്റ് ടു ഡെയ്‌സ് ”
അവൾ കൊഞ്ചി പറഞ്ഞു എന്റെ ചുണ്ടിൽ പയ്യെ ചുംബിച്ചു .
“ച്ചും ..”
മഞ്ജുസ് എന്നെ ചുംബിച്ചതും ഞാനവളെ ഒന്ന് വരിഞ്ഞു മുറുക്കി . പക്ഷെ അവൾ കുതറികൊണ്ട് ഒഴിഞ്ഞുമാറി .
“ഡാ ഡാ ..നീ വിട്ടേ..അതൊക്കെ പിന്നെ..”
അവൾ സ്വന്തം വീടാണെന്ന ബോധം വന്നപ്പോൾ ചിരിയോടെ പറഞ്ഞു . പിന്നെ എന്നെ പിടിച്ചു വലിച്ചു താഴേക്ക് ഇറങ്ങി .
സ്റ്റെപ്പുകൾ ഇറങ്ങി വന്ന മഞ്ജുസ് നേരെ അവളുടെ അച്ഛനെ ചെന്നു കെട്ടിപിടിച്ചു . അങ്ങേര് അവളെ സ്നേഹപൂർവ്വം പുറത്തു തഴുകി . പിന്നെ അമ്മയുടെയും മുത്തശ്ശിയുടെയും ഊഴം . അമ്മയെ ഒന്ന് കെട്ടിപ്പിടിച്ച ശേഷം മഞ്ജുസ് മുത്തശ്ശിയുടെ നേരെ തിരിഞ്ഞു ..