രതിശലഭങ്ങൾ മഞ്ജുസും കവിനും 15 [Sagar Kottapuram]

Posted by

രതിശലഭങ്ങൾ മഞ്ജുസും കവിനും 15

Rathushalabhangal Manjuvum Kavinum Part 15 | Author : Sagar KottapuramPrevious Part

 

വീണ്ടും സ്നേഹിച്ചു കൊതിതീരാത്ത പോലെ ഞാനും അവളും ആ ദിവസങ്ങൾ മനോഹരമാക്കി . പിറ്റേന്ന് കൂടെ എന്നോടൊപ്പം കഴിഞ്ഞു പനിയൊക്കെ ശരിക്കു മാറിയ ശേഷം ആണ് മഞ്ജുസ് തിരിച്ചത് . അതിനിടക്ക് ശാരീരികമായി ബന്ധപെടൽ ഒന്നും ഉണ്ടായിരുന്നില്ല .

മഞ്ജു പോയതിൽ പിന്നെ എല്ലാം പതിവായി .ഓഫീസും ഫോൺ വിളിയും ജഗത്തുമായുള്ള വൈകുന്നേരങ്ങളിലേ ബിയർ അടിയും ആയി ഒന്ന് രണ്ടു ദിനങ്ങൾ തള്ളി നീക്കി .ഇതിനിടയിൽ മഞ്ജുസ് ഒരു ദിവസം പോലും മുടക്കമില്ലാതെ മൂന്നും നാലും പ്രാവശ്യം വിളിക്കും . ഇത്തവണ റൊമാൻസ് പറയുന്നതിനേക്കാൾ അവളുടെ കസിന്റെ എൻഗേജ്‌മെന്റിന്റെ കാര്യം പറയാൻ ആയിരുന്നു തിടുക്കം .

വെള്ളിയാഴ്ച കാലത്തു തന്നെ അവളുടെ റിമൈൻഡർ ആയി ഫോൺ കാൾ എത്തി . ഞാൻ വീടുപൂട്ടി ഓഫീസിലേക്കിറങ്ങാൻ തുടങ്ങുന്ന നേരത്താണ് അവളുടെ വിളി .

“ആഹ്..പറയെടോ ”
ഞാൻ ഫോൺ ഒരു കൈകൊണ്ട് ചെവിയോട് ചേർത്തു , മറുകൈകൊണ്ട് ഡോർ അടച്ചു ലോക് ചെയ്യാൻ ശ്രമിച്ചുകൊണ്ട് ഞാൻ പറഞ്ഞു .

“പറയാൻ ഒന്നും ഇല്ല, എൻഗേജ്‌മെന്റിന്റെ കാര്യം ഒന്നുടെ ഓർമ്മിപ്പിക്കാൻ വിളിച്ചതാ ..ഇന്ന് വൈകീട്ട് നേരെ ഒറ്റപ്പാലത്തെക്കു പോരെ ..ഞാനും അമ്മയും അഞ്ജുവും കൂടി അങ്ങോട്ട് എത്തിക്കോളാം ട്ടോ ”
മഞ്ജുസ് ഒറ്റ ശ്വാസത്തിൽ പറഞ്ഞു എന്റെ മറുപടിക്കായി കാതോർത്തു . ഞാൻ കീ തിരിച്ചു ഡോർ ലോക് ചെയ്തു ഉമ്മറത്തെ തിണ്ണയിലേക്കിരുന്നു .

“മ്മ് ..വരാം ”
ഞാൻ തലയാട്ടി പറഞ്ഞു .

“ആഹ് ..അപ്പൊ രാത്രി അവിടെ വെച്ചു കാണാം ..”
മഞ്ജുസ് സന്തോഷത്തോടെ ചിരിച്ചുകൊണ്ട് പറഞ്ഞു , പിന്നെ ഫോൺ വെച്ചു .

പാലക്കാട് വെച്ചാണ് മഞ്ജുവിന്റെ കസിന്റെ വിവാഹ നിശ്ചയം . നയന എന്നാണ് ആ കൊച്ചിന്റെ പേര് . ഏതാണ്ട് എന്റെ സമപ്രായം ആണ് . ഡിഗ്രി കഴിഞ്ഞു ഇപ്പൊ എയർ ഹോസ്റ്റസ് ആകാനുള്ള കോഴ്സ് എന്തോ പഠിച്ചോണ്ടിരിക്കുവാ! ചെറുക്കൻ ബാംഗ്ലൂരിൽ സോഫ്ട്‍വെയർ എൻജിനീയർ ആണ് . പാലക്കാടുള്ള ഭാവി വധുവിന്റെ വീട്ടിൽ വെച്ചു തന്നെയാണ് ചടങ്ങു .

Leave a Reply

Your email address will not be published. Required fields are marked *