അതോടെ ഞങ്ങൾ അടുത്തടുത്തായിരുന്നു .
“ചായ എടുക്കണോ?”
കസേരയിലേക്കായിരുന്ന മഞ്ജുവിന്റെ അച്ഛനോടായി അമ്മ തിരക്കി .
“ആഹ്..എടുത്തോ..കട്ടൻ മാത്രം മതി ”
പുള്ളി ഗൗരവത്തിൽ പറഞ്ഞു എന്നെ നോക്കി . ആ സമയം കൊണ്ട് മഞ്ജുസിന്റെ അമ്മ സ്ഥലം വിട്ടു . മുത്തശ്ശി പഴയ പൊസിഷനിൽ ഇരുന്നു ഭാഗവതവും വായിച്ചു തുടങ്ങി .
“പിന്നെ എന്തൊക്കെ ഉണ്ടെടോ, എങ്ങനെ ഉണ്ട് ഓഫീസിലെ കാര്യം ഒകെ ? എല്ലാം നന്നായിട്ട് പോണില്ല ?”
മഞ്ജുസിന്റെ അച്ഛൻ ഷർട്ടൊന്നു പുറകിലേക്ക് വലിച്ചു കയറ്റി എന്നോടായി ചോദിച്ചു .
“ആഹ്..ഒരുവിധം കുഴപ്പമില്ലാതെ പോവുന്നുണ്ട് ”
ഞാൻ തലയാട്ടി പറഞ്ഞു .
“മ്മ് ..ഞാൻ അറിയുന്നുണ്ട്..”
പുള്ളി ചിരിയോടെ പറഞ്ഞു .
“ആഹ്..”
ഞാൻ തലയാട്ടി .
“പിന്നെ അവിടെ എന്തൊക്കെ ആയി കാര്യങ്ങള് ? ഒരുക്കങ്ങളൊക്കെ കഴിഞ്ഞോ ?”
പെട്ടെന്ന് മുത്തശ്ശി ഇടയിൽ കയറി അച്ഛനോടായി ചോദിച്ചു .
“ആഹ്…പന്തലും ഒരുക്കങ്ങളുമൊക്കെ കഴിഞ്ഞു , ബന്ധുക്കളും കുറച്ചു പേരൊക്കെ വന്നിട്ടുണ്ട്..ബാക്കിയുള്ളോരൊക്കെ നാളെ എത്തിക്കോളും എന്ന പറഞ്ഞത് ”
പുള്ളി എൻഗേജ്‌മെന്റിന്റെ കാര്യങ്ങൾ വിശദീകരിച്ചു കൊണ്ട് പറഞ്ഞു .
പിന്നെ വീണ്ടും എന്നോടായി സംസാരം ഒകെ. ഇത്തവണ ഓഫീസിൽ ഒകെ വിട്ടു എന്റെയും മഞ്ജുവിന്റെയും കാര്യങ്ങളാണ് ചോദിച്ചത് .
“കേട്ടോ മോനെ അവൾക്ക് നിന്നെക്കാൾ പ്രായം ഉണ്ടെന്നൊക്കെയേ ഉള്ളു , പിടിവാശി പിള്ളേരെ പോലെയാ .താനതൊന്നും കാര്യമാക്കരുത് ”
മഞ്ജുവിന്റെ സ്വഭാവം ഒകെ ശരിക്കറിയാവുന്ന അച്ഛൻ എന്നോട് ഒരു അപേക്ഷ പോലെ പറഞ്ഞു .
“ഏയ് ഇല്ലച്ഛാ ..അതൊക്കെ ഇനി പറയേണ്ട കാര്യം ഉണ്ടോ..”
ഞാൻ ചിരിയോടെ പറഞ്ഞു .
“ആഹ്..എന്നാലും അവളുടെ കാര്യത്തില് എനിക്കിപ്പോഴും ടെൻഷൻ ആണ് ..”
പുള്ളി സ്വല്പം വിഷമത്തോടെ പറഞ്ഞു കസേരയിലേക്ക് ചാരി കിടന്നു . അപ്പോഴേക്കും അമ്മ കട്ടൻ ചായയുമായി അങ്ങോട്ടേക്കെത്തി . പുള്ളി അത് കുടിച്ചുകൊണ്ട് തന്നെ എന്നോട് സംസാരിച്ചിരുന്നു . പിന്നെ കുളിക്കാനായി എഴുനേറ്റു പോയി .