അവളുടെ പോസ് ഒക്കെ ഇല്ലാതാക്കി അവറ്റകൾ വീണ്ടും കളിയാക്കി ചിരിച്ചു..
“ആഹ് ആഹ്..മതി മതി …കുറെ ആയി എല്ലാംകൂടി എനിക്കിട്ടു താങ്ങുന്നു ”
അവരുടെ സംഘം ചേർന്നുള്ള അറ്റാക്ക് ഓർത്തു മഞ്ജുസ് ചിരിയോടെ പറഞ്ഞു .
“മ്മ്..സോ കവിൻ ..ഓൾ ദി ബെസ്റ്റ് ..ഈ പൊട്ടിയെ ലൈഫ് ലോങ്ങ് സഹിക്കാനുള്ളതല്ലേ ”
കൂട്ടത്തിലൊരുത്തി എന്റെ നേരെ കൈനീട്ടികൊണ്ട് പറഞ്ഞു . ഞാൻ ആ പെണ്ണിന്റെ കൈപിടിച്ച് കുലുക്കി ചിരിച്ചു .
പിന്നെയും കുറച്ചു നേരം അവറ്റകളുടെ കത്തികേട്ട് ഞാൻ അവിടെത്തന്നെ നിന്നു ..ഒടുക്കം താഴെ ആരെങ്കിലും അന്വേഷിക്കും എന്ന് പറഞ്ഞു പിൻവലിഞ്ഞു .
ഞാൻ തിരിഞ്ഞു നടന്നതും അവരുടെ ടോക്ക് എന്നെകുറിച്ചായി .
“ഓ…എടി പെണ്ണെ ..ഇതൊരു കിളുന്തു ചെക്കൻ ആണല്ലോ ”
“നീ എങ്ങനെ ഒപ്പിച്ചെടി ..”
“anyway ഹി ഈസ് സോ യങ് ആൻഡ് ഹാൻഡ്സം ”
“കണ്ടാൽ നിന്റെ ബ്രദർ ആണെന്നെ പറയൂ”
എന്നൊക്കെയുള്ള അവരുടെ ഫ്രെണ്ട്സ് സർക്കിളിൽ ഉള്ള ഒളിയും മറയുമില്ലാത്ത സംസാരം ഞാൻ സ്വല്പം മാറിചുമരിനോട് ചേർന്നുനിന്നു ഒളിഞ്ഞുകേട്ടു. എന്നെക്കുറിച്ചു വേറെ പെണ്ണുങ്ങൾ മഞ്ജുവിനോട് പൊക്കി പറയുന്നത് കേട്ടപ്പോൾ എനിക്കും ഒരു സുഖം തോന്നി . അതിനുള്ള അവളുടെ റിയാക്ഷൻ എന്താണെന്ന് അറിയാൻ വേണ്ടി ഞാൻ അവിടെ തന്നെ നിന്നു .
“ആഹ് ആഹ് ..മതി മതി..നിങ്ങൾ അവന്റെ കാര്യം കള..അത് നോക്കാൻ ഞാൻ ഉണ്ട് ”
എന്നെക്കുറിച്ചു അവറ്റകൾ കൂടുതൽ സംസാരിക്കുന്നത് ഇഷ്ടമാകാഞ്ഞ മഞ്ജുസ് ഇടയ്ക്കു കയറി .
“ഓ ചെക്കന്റെ കാര്യം പറഞ്ഞപ്പോ പെണ്ണിന് ദേഷ്യം വന്നല്ലോ..ഒന്ന് പോടീ. ”
കൂട്ടത്തിലൊരുത്തി മഞ്ജുസിനെ കളിയാക്കി..
“അതെ അതെ …പിന്നെ മറ്റേ പരിപാടി ഒക്കെ എങ്ങനാ ? പയ്യൻ ഉഷാർ ആയിരിക്കണമല്ലോ ? യോഗം തന്നെ മോളെ..”
ബെഡ്റൂം സീക്രെട്സ് വരെ അവറ്റകൾ ചികഞ്ഞുകൊണ്ട് ചോദിച്ചതും മഞ്ജുസ് നാണംകൊണ്ട് ചിരിച്ചു .
“ഒന്ന് പോ നാറികളെ..എന്നെകൊണ്ട് ഒന്നും പറയിപ്പിക്കണ്ട ..”
മഞ്ജുസ് സുഹൃത്തായ ഒന്നിന്റെ കയ്യിൽ നുള്ളി ചിരിയോടെ പറഞ്ഞു .
അതും പറഞ്ഞു അവർ കുറച്ചൂടെ മാറി ഒരു റൂമിനകത്തേക്കു പോയി, കൂടുതൽ ഓപ്പൺ ആയിട്ടുള്ളത് അവിടെ വെച്ച് പറയാൻ വേണ്ടിയിട്ടാണോ എന്തോ !
അതോടെ ഇനി മറഞ്ഞു നിന്നിട്ടു കാര്യമില്ലെന്നു മനസിലായപ്പോൾ ഞാൻ താഴേക്കിറങ്ങി പതിവ് ചുറ്റിത്തിരിയലുമായി നടന്നു . സ്വല്പം കഴിഞ്ഞതും ഭാവി വരനും വീട്ടുകാരും ചടങ്ങുകൾക്കായി എത്തി . അതോടെ ചടങ്ങുകൾ ആരംഭിച്ചു . ജാതകം കൈമാറലും മോതിരം മാറൽ ചടങ്ങും ഫോട്ടോഷൂട്ടും ഒക്കെ ആയി സർവം ബഹളമയം ആയി . കൂട്ടത്തിൽ ഞാനും മഞ്ജുസും ഭാവി വധുവരന്മാർകൊപ്പം ഫോട്ടോക്ക് പോസ് ചെയ്തു .