അഞ്ചാറു പേരുണ്ട് ! ഒന്ന് രണ്ടു പേര് മഞ്ജുസിന്റെ സുഹൃത്തുക്കളും ബാക്കിയുള്ളത് അവരുടെ കൂടെ വന്നവരും ആണ് . ഇരുപത്തഞ്ചിനും മുപ്പതിനും ഇടയിൽ പ്രായമുള്ള , മോശമല്ലാത്ത ചരക്കുകൾ ആണ് എല്ലാം .
“സൊ , ദിസ് ഈസ് മൈ ബെറ്റർ ഹാഫ് ..പേര് .കവിൻ”
എന്നെ അവർക്കു മുൻപിൽ പരിചയപെടുത്തി എന്റെ കയ്യിൽ കൈകോര്ത്തു പിടിച്ചു മഞ്ജുസ് പതിയെ പറഞ്ഞു .
ഞാൻ അവരോരുത്തർക്കായി പുഞ്ചിരിയോടെ ഹസ്തദാനം നൽകി പരിചയപ്പെട്ടു . പേര് പറഞ്ഞുകൊണ്ട് എല്ലാവരും എന്നെ പരിചയപെട്ടു വിശേഷങ്ങൾ തിരക്കി . അതിൽ ചിലർ എന്നെ അത്ഭുതത്തോടെ നോക്കുന്നത് കണ്ടപ്പോൾ എനിക്ക് ചെറിയ നാണം തോന്നി !
“എങ്ങനെ ഉണ്ട് ഇവള് ..സ്വൈര്യം തരുന്നുണ്ടോ ? ”
മഞ്ജുവിന്റെ കൂട്ടുകാരികളിൽ ഒരാൾ എന്നോടായി ചിരിയോടെ ചോദിച്ചു .
“ആഹ്…കുഴപ്പം ഇല്ല..”
ഞാൻ പയ്യെ പറഞ്ഞു ചിരിച്ചു .
“ആഹാ..അപ്പൊ എന്തോ കുഴപ്പം ഉണ്ടെന്നാണല്ലോ അർഥം ..”
എന്റെ മറുപടി കേട്ട് ചോദ്യം ചോദിച്ചവൾ ചിരിച്ചുകൊണ്ട് പറഞ്ഞു ! അത് കേട്ട് മറ്റുള്ള ടീമും ചിരിച്ചു .
“ഒന്ന് പോടീ ..ഞങ്ങൾക്ക് ഒരു കുഴപ്പവും ഇല്ല..ഇനി നിങ്ങളായിട്ട് ഉണ്ടാക്കാതിരുന്ന മതി..അല്ലേടാ കവി ”
എന്റെ കൈപിടിച്ച് അമർത്തി മഞ്ജുസ് പറഞ്ഞു .
“ഉവ്വ ഉവ്വ ..നിന്നെ സഹിക്കുന്നെന് ഈ പാവത്തിന് വല്ലോം കൊടുക്കണം ..”
കൂട്ടത്തിലൊരുത്തി മഞ്ജുസിനെ കളിയാക്കികൊണ്ട് പറഞ്ഞു .
“അതെ അതെ ..ഇവളുടെ പിച്ചലും മാന്തലും ഒക്കെ ഇപ്പഴും ഉണ്ടാവും അല്ലെ കവിനെ ?”
മഞ്ജുസിന്റെ സ്വഭാവം അറിയാവുന്ന പോലെ ഒരുത്തി എന്നോടായി ചോദിച്ചു .അതുകേട്ടപ്പോൾ എനിക്കും അത്ഭുതമായി .
“ആഹ് ..ഏറെക്കുറെ ..”
ഞാൻ ആ ചോദ്യത്തിന് ചിരിയോടെ മറുപടി പറഞ്ഞതും അവർ പൊട്ടിച്ചിരിച്ചു .
“ഹ ഹ ..ഇപ്പൊ എങ്ങനെ ഉണ്ട്..ഞാൻ പറഞ്ഞില്ലേ..കോളേജിൽ വെച്ചേ ഇവള് അങ്ങനാ ..”
അവർ പറഞ്ഞു ചിരിച്ചു മഞ്ജുസിനെ കളിയാക്കി . ഞാൻ പറഞ്ഞത് ഇഷ്ട്ടപ്പെടാത്ത മഞ്ജുസ് അവർക്കു മുൻപിൽ വെച്ച് അപ്പോൾതന്നെ എന്റെ കയ്യിൽ ഒന്നുടെ നുള്ളിയിരുന്നു . പക്ഷെ അതവർ കണ്ടില്ല !
“എന്തായാലും യു ആർ ലക്കി മഞ്ജു ..ഒരു തരത്തിൽ ഞങ്ങൾക്കൊക്കെ നിന്നോട് അസൂയ ആണുട്ടോ , അനിയന്റെ പ്രായമുള്ള ഒരാളെ കൂട്ടിനു കിട്ടിയില്ലേ ..”
എന്നെ അടിമുടി നോക്കി ഒരുത്തി മഞ്ജുസിനോടായി പറഞ്ഞു .
“ഓ..അതിനു ഞാൻ എന്താടി മോശം ആണോ ? എനിക്കെന്താ ഒരു കുറവ് ”
മഞ്ജു അവളുമാര് പറഞ്ഞത് ഇഷ്ടമാകാത്ത പോലെ ഭാവിച്ചു ഗമയിൽ പറഞ്ഞു .
“ഏയ് ഒരു കുറവും ഇല്ല .. ബുദ്ധി ഒഴിച്ച് ഒക്കെ കൂടുതൽ ആണെങ്കിലേ ഉള്ളു . ഹ ഹ ഹ “