രതിശലഭങ്ങൾ മഞ്ജുസും കവിനും 15 [Sagar Kottapuram]

Posted by

പിന്നെ നേരെ വീടിനകത്തേക്ക് കയറി , പൂമുഖത്തും ഹാളിലുമൊക്കെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും ബാഹുല്യം ആണ് . എന്റെ അമ്മയും അഞ്ജുവുമൊക്കെ ഞങ്ങൾ കേറി ചെല്ലുമ്പോൾ ഹാളിൽ തന്നെയുണ്ട് . ഡൈനിങ് ടേബിളിനടുത്തുള്ള സോഫ സെറ്റിയിൽ ബോറടിച്ചു ഇരുന്നു മൊബൈലും നോക്കി ഇരിപ്പാണ് എന്റെ അനിയത്തി , ഒപ്പം അമ്മയും ഇരിപ്പുണ്ട് ! ഞങ്ങളെ കണ്ടതും അവർ അടുത്തേക്ക് വന്നു . അതോടെ ഒരു കമ്പനി കിട്ടിയ ആശ്വാസത്തിൽ അഞ്ജു മഞ്ജുസിനൊപ്പം കൂടി .

“വല്യമ്മാമ വന്നില്ലേ ? പുറത്തൊന്നും കണ്ടില്ലല്ലോ ?”
കൃഷ്‌ണൻ മാമയുടെ കാര്യം ഓർത്തു ഞാൻ അമ്മയോടായി തിരക്കി .

“ആഹ് ..ചടങ്ങൊക്കെ തുടങ്ങാൻ പതിനൊന്നു മണി ആവില്ലേ ? അതിനു മുൻപ് എത്തിക്കോളും ..ഇപ്പൊ ഒൻപതു ആയല്ലേ ഉള്ളു”
ഹാളിൽ ഉള്ള ക്ളോക്കിലേക്ക് നോക്കി അമ്മ പതിയെ പറഞ്ഞു .

ആ സമയത്തു അഞ്ജുവും മഞ്ജുസും കൂടി എന്തൊക്കെയോ അടക്കം പറയുന്നുണ്ട് . ശേഷം അവര് നേരെ ഒരു റൂമിനകത്തേക്ക് കയറി പോയി . അതിനുള്ളിൽ ആണ് ഭാവി വധുവിനെ മേക്കപ്പ് ഇട്ടു ഒരുക്കുന്നത് . മഞ്ജു ആ റൂമിനുള്ളിലേക്ക് കയറിയപ്പോൾ തന്നെ ശബ്ദം ഉയർന്നു ..അവളുടെ കസിൻസും കൂട്ടുകാരികളുമൊക്കെ ആ കൂട്ടത്തിൽ ഉണ്ടെന്നു അതോടെ എനിക്ക് ബോധ്യം ആയി .

അതോടെ ഞാൻ പിൻവലിഞ്ഞു . പെണ്ണുങ്ങളുടെ ഇടയിൽ അങ്ങനെ ഒറ്റയ്ക്ക് നിൽക്കുന്നത് ബോറൻ പരിപാടി ആണ് . അതുകൊണ്ട് ഞാൻ നേരെ പുറത്തിറങ്ങി മഞ്ജുസിന്റെ അച്ഛന്റെ അടുത്തേക്കായി ചെന്നു . പിന്നെ പുള്ളിയോടൊപ്പം നിന്നു വരുന്ന ആളുകളെ പരിചയപ്പെടുകയും സ്വീകരിക്കുകയുമൊക്കെ ചെയ്തു . എന്നെ അറിയാത്തവർക്ക് പുള്ളിക്കാരൻ “മരുമകൻ” ആണെന്ന് പറഞ്ഞു സ്വയം പരിചയപെടുത്തുന്നുമുണ്ട് .
മഞ്ജുവിന്റെ ചെറിയച്ഛന്മാരും അധികം കഴിയാതെ എത്തി . പിന്നെ പിന്നെ ആളുകളുടെ എണ്ണം കൂടി വന്നു . കുറച്ചു കഴിഞ്ഞതും കൃഷ്ണൻ മാമയും മോഹനവല്ലി അമ്മായിയും എത്തി . അവരെ അകത്തേക്ക് സ്വീകരിച്ചു ഞാൻ അമ്മയുടെ അടുത്ത് കൊണ്ടാക്കി .

മോഹനവല്ലി അമ്മായി അമ്മയോടൊപ്പം കൂടി , കൃഷ്ണൻ മാമ എന്റെ കൂടെ പുറത്തോട്ടു തന്നെയിറങ്ങി പോന്നു . പിന്നെ വിശേഷങ്ങളും ജോലികര്യങ്ങളും ചോദിച്ചറിഞ്ഞു . മഞ്ജുസിനെ കാണണം എന്ന് പറഞ്ഞപ്പോൾ ഞാൻ അവളെ ഫോണിൽ വിളിച്ചു . കാര്യം പറഞ്ഞതും അവൾ അഞ്ജുവിനോടൊപ്പം പുറത്തേക്കിറങ്ങി വന്നു കൃഷ്ണൻ മാമയെ കണ്ടു സംസാരിച്ചു, കുശലം പറഞ്ഞു . അഞ്ജുവും തമാശകളൊക്കെ പറഞ്ഞു ഞങ്ങൾക്കൊപ്പം നിന്നു .

അതിനിടെയാണ് മഞ്ജുസിന്റെ ഏതോ സുഹൃത്തുക്കൾ എന്നെ കണ്ടിട്ടില്ലെന്നു പറഞ്ഞ കാര്യം അവൾ എടുത്തിടുന്നത് . കല്യാണത്തിന് വരാൻ സാധിക്കാതിരുന്ന അവളുടെ ചില സുഹൃത്തുക്കൾക്ക് എന്നെ കാണണം എന്ന് !

കൃഷ്ണൻ മാമയോട് ഒരു എക്സ്ക്യൂസ്‌ പറഞ്ഞു മഞ്ജുസ് എന്നെയും കൊണ്ട് അകത്തേക്ക് തന്നെ പോയി . പിന്നെ മുകൾ നിലയിൽ ഞങ്ങളെ കാത്തു നിന്ന പെൺപടക്ക്‌ മുൻപിൽ എന്നെ കൊണ്ടുപോയി നിർത്തി .

Leave a Reply

Your email address will not be published. Required fields are marked *