അവൾ സാരീ അഴിക്കുന്നത് എന്ത് ഉദ്ദേശത്തിലാണെന്നു മനസിലാകാത്ത ഞാൻ സംശയത്തോടെ ചോദിച്ചു .
അതിനൊന്നും മിണ്ടാതെ അവൾ മുഖം വീർപ്പിച്ചു നിന്നു . പിന്നെ സാരി അഴിച്ചു ബെഡിലേക്കിട്ടു അലമാര തുറന്നു ഒരു പുതിയ ബ്ലാക്ക് ഉം ഗോൾഡൻ ഉം മിക്സ് ആയിട്ടുള്ള സാരി പുറത്തെടുത്തു .
“ഇനിയിപ്പോ അതെടുത്തു ഉടുക്കാനാണോ ? ”
ഞാൻ സംശയത്തോടെ അവളെ നോക്കി .
“ആഹ്..ആണെങ്കി?”
അവൾ തിരിച്ചും ചോദിച്ചു .
“ഒന്നുമില്ല..അപ്പൊ ഞാൻ ഷർട്ട് അഴിച്ചിട്ട് നടന്ന നീയും കൂടെ തുണിയില്ലാതെ നടക്കോ? അവളുടെ ഒരു സെയിം ടു സെയിം ”
ഞാൻ തമാശ പോലെ പറഞ്ഞു .
അതിനു മറുപടി ഒന്നും പറയാൻ നിക്കാതെ അവൾ ഉടുത്തിരുന്ന ബ്ലൗസും അടിപാവാടയും അഴിച്ചു മാറ്റി പുതിയത് എടുത്തു ചുറ്റാൻ തുടങ്ങി . പുതിയ ബ്ലൗസും അടിപാവാടയുമണിഞ്ഞു മുന്താണി ഞൊറിഞ്ഞു നിൽക്കുന്ന മഞ്ജുവിനെ ബെഡിൽ ഇരുന്നുകൊണ്ട് ഞാൻ ഒളികണ്ണിട്ടു നോക്കി .
“ഇതൊന്നു വന്നു പിടിക്കെടാ ”
നേരം പോകുന്ന ദേഷ്യത്തിൽ അവൾ മാറിനിൽക്കുന്ന എന്നെ നോക്കി ചീറ്റി .
“നാശം …ശരിയാവുന്നും ഇല്ല..”
അവളാരോടെന്നില്ലാതെ പറഞ്ഞതും ഞാൻ അടുത്തേക്ക് ചെന്നു. അവൾ ഞൊറി മടക്കി പിടിച്ചു എന്നോട് അടിയിലൊന്നു വലിച്ചു പിടിച്ചു സഹായിക്കാൻ പറഞ്ഞു .
“ഇതിന്റെ ഒകെ വല്ല ആവശ്യം ഉണ്ടോ ? ഏതേലും ഒരെണ്ണം ഇട്ടുപോയാൽ പോരെ ?”
ഞാൻ ചിരിയോടെ ചോദിച്ചു നിലത്തേക്കിരുന്നു..പിന്നെ അവളുടെ ഞൊറി താഴേക്ക് വലിച്ചിട്ടു പിടിച്ചു നേരെയാക്കിയിട്ടു .
“അങ്ങനെ ഇപ്പൊ ഏതേലും ഇട്ടിട്ടു പോണ്ട ..”
അവൾ കട്ടായം പറഞ്ഞു സാരിയുടെ അറ്റം അരയിൽ തിരുകി ശരിയാക്കി . പിന്നെ ബാക്കിയുള്ളത് എടിപിടി എന്ന് തീർത്തു . സത്യം പറഞ്ഞാൽ മഞ്ജുസിനു നേരത്തെ ഉടുത്തതിനെക്കാൾ ലൂക്ക് ഉം ഭംഗിയും ബ്ലാക്കിൽ ആണെന്ന് ഉടുത്തു കഴിഞ്ഞപ്പോൾ എനിക്ക് തോന്നിപോയി . അതോണ്ട് നേരത്തെ കാണിച്ച വാശിയിൽ ചെറിയ ഗുണം ഇല്ലാതില്ല !
“ആഹാ ..ഇത് സൂപ്പർ ആണ്..”
ഉടുത്തു കഴിഞ്ഞു കണ്ണാടിക്കു മുൻപിൽ നിന്ന് ഇടം വലം തിരിഞ്ഞു സ്വയം വിലയിരുത്തുന്ന അവളോടായി ഞാൻ പറഞ്ഞു .
“മ്മ്…”
ഒരു പുഞ്ചിരിയോടെ മൂളി അവൾ എന്റെ വാക്കുകേട്ട് സന്തോഷിച്ചു . പിന്നെ ചെറിയൊരു പേഴ്‌സും കയ്യിലെടുത്തു പിടിച്ചു എന്റെ നേരെ തിരിഞ്ഞു .
“എന്ന പോവാം..?”
അവൾ ഹാപ്പിയായി മുഖം വിടർത്തി എന്നോടായി തിരക്കി .
“മ്മ്…”