പിറ്റേന്ന് രാവിലെ നേരത്തെ തന്നെ എല്ലാവരും നിശ്ചയത്തിന് പോകാനുള്ള ഒരുക്കത്തിൽ ആയിരുന്നു . മഞ്ജുസിന്റെ അച്ഛൻ കുടുംബത്തിലെ പ്രധാനി ആയതുകൊണ്ട് , അച്ഛനും അമ്മയും മുത്തശ്ശിയും ആദ്യമേ പോയി . എന്റെ അമ്മയും അഞ്ജുവും അവരോടൊപ്പം കൂടി . ഞാനും മഞ്ജുവും പിന്നാലെ എത്തിക്കോളാമെന്നും പറഞ്ഞു .
മഞ്ജുവിന്റെ ഒരുക്കവും എന്റെ കുളിയും ഒന്നും കഴിയാത്തതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത് . എന്തായാലും അവരൊക്കെ കാറിൽ കയറി പോയതിനു ശേഷം മഞ്ജുസ് ഉമ്മറത്ത് നിന്നും ഓടിത്തുള്ളി അകത്തേക്ക് വന്നു .
ഞാൻ അപ്പോഴേക്കും കുളിയൊക്കെ കഴിഞ്ഞു ഡ്രസ്സ് എടുത്തിടുന്ന തിരക്കിൽ ആയിരുന്നു . അവൾ സെലക്ട് ചെയ്തു വെച്ച മൂന്നുജോഡികളിൽ നിന്ന് ബ്ലാക്ക് ഷർട്ടും നീല ജീൻസും ആണ് ഞാൻ തിരഞ്ഞെടുത്തത് . ബ്രാൻഡഡ് ഐറ്റംസ് ആയതുകൊണ്ട് സാമാന്യം നല്ല വിലയുണ്ട് .
ഞാൻ ബട്ടൻസ് ഇടുന്ന നേരത്താണ് മഞ്ജുസ് റൂമിനുള്ളിലേക്ക് വന്നത് . അവളൊരു ഇളം പർപ്പിൾ കളർ ഉള്ള സാരിയും ഗോൾഡൻ കളറും പർപ്പിൾ കളറും മിക്സഡ് ആയിട്ടുള്ള ബ്ലൗസും ആയിരുന്ന വേഷം . ലേസ് വർക്കും മുത്തും പവിഴവും ഒക്കെ തുന്നിപിടിപ്പിച്ച മട്ടിൽ ഒരു തിളങ്ങുന്ന വിലകൂടിയ സാരി ! ബ്ലൗസിന് കൈ ഇറക്കം കുറവായതു കൊണ്ട് ഏറെക്കുറെ സ്ലീവ്ലെസ് ആണെന്ന് പറയാം ! പിന്നെ കയ്യിലും കഴുത്തിലും കാതിലുമൊക്കെ ഒർണമെന്റ്സ് കേറിയിട്ടുണ്ട് ! കഴുത്തിൽ ലവ് സിംബൽ ഉള്ള ഒരു ഡയമണ്ട് നെക്ലേസ് മാത്രമാണ് ഉള്ളത് , വേറെ മാലയൊന്നുമില്ല ! വില വെച്ച് നോക്കുമ്പോൾ അത് തന്നെ ധാരാളം !
റൂമിലേക്ക് വന്നതും അവളെന്നെ അടിമുടി ഒന്ന് നോക്കി .
“നീ എന്തിനാ ഇതിട്ടത് ? ഞാൻ സെയിം ഇടാൻ പറഞ്ഞതല്ലേ ”
മഞ്ജുസ് ഞാൻ ബ്ലാക് ഇട്ടു നിൽക്കുന്നത് കണ്ടു സ്വല്പം നീരസത്തോടെ ചോദിച്ചു .
“എനിക്ക് ഇതാ ഇഷ്ടപ്പെട്ടത്..ഇത് മതി..”
ഞാൻ പയ്യെ പറഞ്ഞു കണ്ണാടിയിയുടെ മുൻപിലേക്ക് നീങ്ങി .
“അത് പറ്റില്ല …”
മഞ്ജുസ് ഗൗരവത്തിൽ പറഞ്ഞു .
“ദേ മഞ്ജുസേ.. ഇതുമതി..നീ ചുമ്മാവാശിപിടിക്കുന്നതെന്തിനാ..”
ഞാൻ സംശയത്തോടെ ചോദിച്ചു .
“പോടാ പന്നി..നീ മനഃപൂർവം ചെയ്തതാണെന്ന് എനിക്കറിയാം…ഞാൻ എന്ത് പറഞ്ഞാലും നീ ഓപ്പോസിറ്റായിട്ടേ ചെയ്യൂ ..”
മഞ്ജുസ് എന്റെ ചൊറിയൻ സ്വഭാവം അറിയാവുന്നതുകൊണ്ട് സ്വല്പം പുച്ഛത്തോടെ പറഞ്ഞു പിന്നെ ഉടുത്തിരുന്ന സാരി മാറിൽ നിന്നും വേർപെടുത്തി .
“ഏയ് ഏയ് …നീ എന്താ കാണിക്കുന്നേ അപ്പൊ പോണ്ടേ ?”