“കവി നീ ചുമ്മാ എന്റെ മൂഡ് കളയല്ലേ ട്ടോ ..എടാ ആള്ക്കാര് അങ്ങനെ പലതും പറയും .പിന്നെ അഞ്ജു പറഞ്ഞത് ചുമ്മാ തമാശയല്ലേ..നീ അതൊക്കെ എന്തിനാ കാര്യമാക്കണേ”
മഞ്ജുസ് ശുണ്ഠിയെടുത്തു എന്നെ തറപ്പിച്ചു നോക്കി .
“എന്നാലും..”
ഞാൻ പയ്യെ പറഞ്ഞു തുടങ്ങിയതും അവളെന്റെ ചുണ്ടത്തു പയ്യെ ചുംബിച്ചു . അതോടെ ഞാൻ പറയാൻ വന്നത് വിഴുങ്ങി .
“ഒരെന്നാലും ഇല്ല…ഈ ടോപിക് ഇനി പറഞ്ഞ എന്റെ സ്വഭാവം മാറും, പറഞ്ഞില്ലെന്നു വേണ്ട ”
അവൾ സ്നേഹപൂർവ്വം ദേഷ്യപ്പെട്ടു എന്നെ കടുപ്പിച്ചൊന്നു നോക്കി .അതോടെ ഞാൻ ഒന്ന് അയഞ്ഞു , പിന്നെ മഞ്ജുസിനെ എന്നിലേക്ക് ചേർത്ത് പിടിച്ചു .
“എന്നാ എന്നെകൊണ്ടുണ്ടായ ഒരു ഗുണം പറഞ്ഞെ ?”
ഞാൻ അവളെ ഇടം കൈകൊണ്ട് വട്ടം പിടിച്ചു പയ്യെ ചോദിച്ചു .
“ഹാപ്പിനെസ്സ് …”
മഞ്ജുസ് ഒരു നിമിഷം പോലും ആലോചിക്കാതെ പതിയെ പറഞ്ഞു എന്നെ കെട്ടിപ്പുണർന്നു .
“പിന്നെ മോനെ ..നാളത്തെ പരിപാടി എങ്ങനെയാ ?”
മഞ്ജുസ് തനി പെണ്ണായി തലയണമന്ത്രം ഓതാൻ തുടങ്ങി .
“എന്ത് പരിപാടി ? നാളെ ഫങ്ക്ഷന് പോവുന്നു..തിരിച്ചു വരുന്നു ..അല്ലാണ്ടെന്താ ”
ഞാൻ അത്ഭുതത്തോടെ അവളെ നോക്കി .
“അങ്ങനെ അല്ല ചോദിച്ചേ ..എന്റെ കുറെ റിലേറ്റീവ്സ് ഒകെ കാണും .അപ്പൊ ഒന്ന് ടിപ്‌ടോപ് ആകണ്ടേ , നമ്മള് മാച്ചിങ് ആയിട്ട് ഒരേ കളർ ഡ്രസ്സ് ഇട്ടുപോയാൽ മതി ..”
മഞ്ജുസ് സ്വല്പം ഗമയിൽ പറഞ്ഞു .
‘”എന്തിനു ? അതിന്റെ ഒന്നും ആവശ്യം ഇല്ല . അല്ലേൽ തന്നെ അതൊക്കെ ഊള പരിപാടി ആണ് ”
ഞാനതിലൊന്നും താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു .
“അതൊന്നും പറഞ്ഞാൽ പറ്റില്ല..ഞാൻ വരുമ്പോൾ രണ്ടു മൂന്നേണം വാങ്ങിച്ചിട്ടുണ്ട്..അതിലൊന്ന് ഇട്ടേ പറ്റൂ”
മഞ്ജുസ് കട്ടായം പറഞ്ഞു .
“ഇതിന്റെ ഒകെ ആവശ്യം എന്താണ് ? കൊറേ ജാഡ ടീമ്സിന്റെ മുൻപിൽ ആളാവാൻ വേണ്ടിയിട്ടല്ലേ ? ഉള്ള വിലയുള്ള സാരിയും ഒർണമെന്റ്സും ഒക്കെ വലിച്ചു കയറ്റി , സിനിമ നടിമാരെ പോലെ മേക്കപ്പും ഇട്ടു ഇറങ്ങിക്കോളും ”
അവളുടെ ചാട്ടം കണ്ടു ഞാൻ സ്വല്പം പുച്ഛത്തോടെ പറഞ്ഞു . അതോടെ ഒട്ടികിടന്നിരുന്ന മഞ്ജുസ് സ്വല്പം ഗ്യാപ് ഇടാൻ തുടങ്ങി .
“പോടാ ..ഞാൻ അങ്ങനൊന്നും ചെയ്യാറില്ല..”