പിന്നെ മുടിയഴിച്ചു പുറകിൽ കെട്ടിവെച്ചുകൊണ്ട് റൂമിലെ പ്രധന ലൈറ്റ് ഓഫ്ചെയ്തു , സീറോ ബൾബ് ഇട്ടു . അതോടെ മുറിയിൽ പരന്നൊഴുകിയ ആ അരണ്ട നീലവെളിച്ചത്തിൽ മഞ്ജുസിന്റെ മുഖം ചെറുതായി തിളങ്ങി.
അവൾ മന്ദം മന്ദം നടന്നു വന്നു എന്റെ അരികിലായി വന്നിരുന്നു . ഞാൻ ഇരുകയ്യും നെഞ്ചിൽ കോർത്ത് പിടിച്ചു ആലോചനയിൽ മുഴുകി .
“എന്ത് പറ്റി ? സ്വല്പം ഗൗരവത്തിൽ ആണല്ലോ ?”
മഞ്ജുസ് എന്റെടുത്തു വന്നു പുഞ്ചിരിയോടെ ചോദിച്ചു .
“ഏയ് ഒന്നും ഇല്ല ഓരോന്ന് ആലോചിച്ചപ്പോ..”
ഞാൻ പയ്യെ പറഞ്ഞു .
“എന്താ ഇപ്പൊ ഇത്ര സീരിയസ് ആയിട്ട് ആലോചിക്കാൻ ..ഇവിടെ ആരേലും നിന്നെ കുറ്റം പറഞ്ഞോ ? ”
മഞ്ജുസ് സംശയത്തോടെ എന്നെ നോക്കി .
“ഏയ് അങ്ങനെ ഒന്നും ഇല്ല ..പക്ഷെ അഞ്ജു ഇന്ന് ഒരു കാര്യം പറഞ്ഞു , അവള് തമാശക്ക് പറഞ്ഞതാണേലും അതില്‍ ചെറിയ കാര്യം ഇല്ലേ എന്നൊരു സംശയം ”
ഞാൻ ചെറിയ മനോ വിഷമത്തിൽ അവളെ നോക്കി .
പക്ഷെ അതിനു മറുപടി ഒന്നും പറയാതെ അവൾ ബെഡിലേക്ക് ചെരിഞ്ഞു കിടന്നു . വലതു കൈത്തലം കൊണ്ട് തലതാങ്ങി പിടിച്ചു അവളെന്നെ പുഞ്ചിരിയോടെ നോക്കി .
“എന്താ അവള് പറഞ്ഞെ , നീ ഇത്ര മൂഡ് ഓഫ് ആകാൻ ?”
മഞ്ജുസ് എന്നെ സംശയത്തിൽ നോക്കി .
“അല്ല…നമ്മുടെ ഈ റിലേഷൻ കൊണ്ട് എനിക്ക് മാത്രേ ഗുണം ഉണ്ടായിട്ടുള്ളൂ എന്നാ എല്ലാരും പറയുന്നേ , ഇപ്പൊ അവളും പറഞ്ഞു .അങ്ങനെ നോക്കുമ്പോ മഞ്ജുസിനു എന്നെകൊണ്ട് ഒരു ഗുണവും ഉണ്ടായിട്ടില്ലെന്നല്ലേ അർഥം ! ശരിക്കും മഞ്ജുസിനു അങ്ങനെ തോന്നിയിട്ടുണ്ടോ ? എപ്പോഴേലും ?”
ഞാൻ സ്വല്പം നിരാശയോടെ ശബ്ദം ഇടറിക്കൊണ്ട് ചോദിച്ചു .
എന്റയെ ചോദ്യം കേട്ടതും അവളുടെ മുഖം ഒന്ന് മാറി .
“തോന്നിയെന്ന് വെച്ചോ , നീ ഇപ്പൊ എന്താ ചെയ്യാൻ ഉദ്ദേശിക്കുന്നെ ? അല്ലെങ്കി തന്നെ നീ എന്തിനാ പൊട്ടാ ബാക്കിയുള്ളവര്‍ പറയുന്നകേട്ട് വിഷമിക്കുന്നേ ”
എന്റെ ചോദ്യം കേട്ട് അവൾ ചെറുതായി ചൂടായി .
“അങ്ങനെ അല്ല മഞ്ജുസേ..എല്ലാവരും ഇങ്ങനെ പറയുമ്പോ എനിക്കെന്തോ ഒരു ..”
ഞാൻ വാക്കുകൾ കിട്ടാതെ പറഞ്ഞു നിർത്തി, ഒരു വശത്തേക്ക് ചെരിഞ്ഞു കിടന്നു .
“ഒരു പിണ്ണാക്കും ഇല്ല ..കവിൻ നീ ഇങ്ങോട്ട് നോക്ക് , ആഹ് നോക്കെടാ ..”
മഞ്ജുസ് പഴയ മിസ്സിന്റെ ഗാംഭീര്യത്തിൽ എന്നെ വിളിച്ചു അവളുടെ നേരെ തിരിച്ചു കിടത്തി .ഞാൻ വല്യ താല്പര്യമില്ലാത്ത പോലെ അവളുടെ മുഖത്ത് നോക്കി .
മഞ്ജുസ് പെട്ടെന്ന് ഇടം കൈ എന്റെ നെഞ്ചിലേക്ക് ചേർത്ത് വെച്ച് അവിടം കൈവിരലുകൊണ്ട് തഴുകി .