രതിശലഭങ്ങൾ മഞ്ജുസും കവിനും 15 [Sagar Kottapuram]

Posted by

“മുത്തശ്ശി…”
മഞ്ജുസ് നീട്ടിവിളിച്ചു സോഫയിലിരുന്ന അവരെ കെട്ടിപിടിച്ചു കവിളിൽ ചുംബിച്ചു .

“ഹോ ..ഒന്ന് പതുക്കെ ഞെക്കെടി പെണ്ണെ..”
അവളുടെ സ്നേഹ പ്രകടനം കണ്ടു മുത്തശ്ശി ചിരിയോടെ ശകാരിച്ചപ്പോൾ കൂടി നിന്ന ഞാനടക്കം എല്ലാവരും ഒന്ന് പയ്യെ ചിരിച്ചു .

“ഓഹ് ..തള്ളക്കു സൂക്കേട് തുടങ്ങി ..ഈ മുത്തിക്കു ഒരു മാറ്റോം ഇല്ല ”
മഞ്ജുസ് കൊച്ചു കുട്ടികളെ പോലെ ചിണുങ്ങി ആ വയസ്സിത്തള്ളയെ കളിയാക്കി .

“പോടീ പെണ്ണെ ..ഒന്നിനാത്രം പോന്നിട്ടു അവളുടെ ഒരു കുട്ടിക്കളി ”
മുത്തശി അവളെ പിടിച്ചു അകത്തി ചിരിയോടെ പറഞ്ഞു .

“ഓ പിന്നെ ..”
മുത്തശ്ശിയുടെ ശാസന തള്ളിക്കളഞ്ഞുകൊണ്ട് മഞ്ജുസ് ടീപ്പോയിലിരുന്ന ഒന്ന് രണ്ടു ഉണ്ണിയപ്പം എടുത്തു പിടിച്ചു . പിന്നെ അത് ഓരോന്നായി കടിച്ചു ചവച്ചു .

അവളുടെ കഴിപ്പ് ഒരു നിമിഷം നോക്കി നിന്ന് ഞാൻ ഉമ്മറത്തേക്ക് നടന്നു . അഞ്ജു അവിടെ തിണ്ണയിൽ മൊബൈലും നോക്കി ഇരിപ്പുണ്ട് .

“നിനക്കെന്താടി ഇവിടെ പിടിച്ചില്ലെ ? നീ എന്താ ഒറ്റയ്ക്ക് മാറിയിരിക്കുന്നെ ?”
അഞ്ജുവിന്റെ അടുത്തേക്ക് ചെന്ന് ഞാൻ പയ്യെ തിരക്കി .

“ഏയ് അങ്ങനെ ഒന്നും ഇല്ല..അവരുടെ എടേലു ഞാനെന്തു പറയാനാ ..പിന്നെ ചേച്ചിടെ അച്ഛൻ കുറച്ചു ഗൗരവക്കാരൻ ആണ് ..”
അഞ്ജു ഒരു പുഞ്ചിരിയോടെ പറഞ്ഞു .

“ഏയ് അത് കാണുമ്പോ തോന്നുന്നതാ…ആള് പാവം ആണ് ”
ഞാൻ ഹാളിലേക്ക് ഒന്ന് നോക്കി അവരുടെ സംസാരം ശ്രദ്ധിച്ചുകൊണ്ട് പറഞ്ഞു .മഞ്ജുസും അവർക്കൊപ്പം ഇരുന്നു എന്തൊക്കെയോ വിശേഷങ്ങൾ പറയുന്നുണ്ട് .

“മ്മ്..ഒരു കണക്കിന് നിന്റെ ഭാഗ്യം ആണ് മോനെ ..എങ്ങനെ നോക്കിയാലും ചേച്ചിയെ കല്യാണം കഴിച്ചതുകൊണ്ട് നിനക്കു ഗുണം മാത്രേ ഉണ്ടായിട്ടുള്ളൂ , ഈ വീട് തന്നെ വൻ സെറ്റപ്പ് ആണ് ”
അഞ്ജു ചുറ്റും ഒന്ന് നോക്കികൊണ്ട് പറഞ്ഞു .

“അതിനു ഈ സെറ്റപ്പൊക്കെ നോക്കിയല്ല ഞാൻ അവളെ ഇഷ്ടപ്പെട്ടത് , ഇതൊക്കെ ഞാനും പിന്നീട് ആണ് അറിയുന്നത് ..”
മഞ്ജുസിന്റെ സാമ്പത്തിക സ്ഥിതി ഓർത്തു ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു .

“ആഹ്.. പൊട്ടന് ലോട്ടറി അടിച്ചെന്ന് കേട്ടിട്ടേ ഉള്ളു , എന്തായാലും ഇപ്പൊ കാണാൻ പറ്റി”

Leave a Reply

Your email address will not be published. Required fields are marked *