ലക്ഷ്മിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി…. കണ്ണാ കാത്തുകൊള്ളണമേ… അവൾ അകമുരുകി പ്രാർത്ഥിച്ചു.
ലക്ഷ്മി വാൽക്കിണ്ടി എടുക്കുക… തീർത്ഥം കണ്ണിൽ വീഴണം . കുറേശേ.. ..ദേവി മന്ത്രം …..
ബാക്കി ഏഴുപേരും ഭസ്മം വിതറണം .. അമ്മ സഹസ്രനാമം…
മക്കൾ ഗായത്രി മന്ത്രം….. ആരും ഇപ്പോൾ തൊടരുത്……
കൃഷ്ണകുമാരന്റ് ശബ്ദം
വെള്ളി തട്ടിലെ ശിവലിംഗവുമായ കൃഷ്ണൻ സരസ്വതിയുടെ വഴിതടഞ്ഞു അവളുടെ കണ്ണിനു നേരേ പിടിച്ചു .പഞ്ചാക്ഷരി മന്ത്രം ചൊല്ലി.
രാജേന്ദ്രൻ ശാന്തി മന്ത്രത്തോടെ ഭസ്മം വിതറി… ലക്ഷ്മി മുന്നിൽ വന്ന് കണ്ണിലേക്കും നെറ്റിയിലേക്കും തീർത്ഥം തെളിച്ചുകൊണ്ട് ദേവിയെ വിളിച്ചു. പാർവതി അമ്മ ദേവി സഹസ്ര നാമം ജപിച്ചു.
മക്കൾ ഗായത്രിമന്ത്രം ജപിച്ചു.
..
സരസ്വതി പ്രദിക്ഷണം നിർത്തി പക്ഷേ ഉറഞ്ഞ തുള്ളൽ അല്പം പോലും കുറഞ്ഞില്ല.
രാത്രിയിൽ മന്ത്രാക്ഷരങ്ങൾ ആ കാവിൽ മുഴങ്ങി…
വീണ്ടും ടിപ്പുവിനെ കാണാനില്ല….
മണിക്കുlറുകൾ കൊഴിഞ്ഞുവീണു…..
ഉറഞ്ഞ തുള്ളൽ കുറഞഞ്ഞില്ല.
അമ്മു തറയിൽ നിന്നും പെട്ടെന്ന് എഴുന്നേറ്റു തറയിൽ നിന്നും കുകുമം വാരി കൈയ്യിൽ പൂശി, സരസ്വതി യുടെ കാലിൽ കെട്ടിയ ഒറ്റച്ചിലങ്കിൽ പിടിച്ചു വലിച്ചു, വലിയ കിലുക്ക്കത്തോടെ ചിലങ്ക അമ്മുവിന്റെ കൈയിൽ…….വെട്ടിയിട്ട മരംപോലെ സരസ്വതി താഴെ വീണു….
ഒരനക്കവുമില്ലാതെ……….