ലക്ഷ്മി…. കുങ്കുമം….. ചന്ദനം…… അരൂത പനിക്കൂർക്ക….. കച്ചോലം.. തുളസി ഇല.
കൃഷ്ണൻ അലറി….
വീട്ടിലെ 3മക്കൾ 3ഇടത്തേക്കോടി.lലക്ഷ്മി കുങ്കുമചരുവം അടുക്കള മുറിയിൽ നിന്നും വലിച്ചെടുത്തു, കളഭം അമ്മിയിൽ ലിടിച്ചു പൊടിച്ചു സഞ്ചിയിലാക്കി. ഒരു നിമിഷം കൊണ്ട് അവർ റെഡിയായി.
കൃഷ്ണൻ ഭസ്‌മംസഞ്ചി തോളിൽ വച്ചു ഇരുട്ടിലേക്ക് കുതിച്ചു…. ഓടിവരിക അയാൾ വിളിച്ചു പറഞ്ഞു…..
ലക്ഷ്മിയും മക്കളും പിന്നാലെ വാതിൽ പോലും അടക്കാതെ ഓടി അവർക്ക് തൊട്ട് മുന്നിൽ ടിപ്പു വഴികാട്ടിയും കാവൽക്കരനുമായി.
********************************************
ഉറഞ്ഞു ഉറഞ്ഞു തുള്ളുന്ന സരസ്വതി.. ഭസ്മം വാരിവിതറുന്ന പാർവതി അമ്മ. കൈയിൽ ഭസ്മതട്ടുമായി രാജഭദ്രൻ.
അമ്മേ മഹാമായേ എന്റെ കുഞ്ഞു എന്നു വലിയവായിൽ നിലവിളിക്കുന്ന പാർവതി അമ്മ(പാർവതി അമ്മയിലെ ഗൗരവം,പ്രൗഡി, എല്ലാം ഇല്ല തികച്ചും ഒരമമയായി അവർ ഏങ്ങി… ).
കൃഷ്ണൻ ഓടിക്കിതച്ചു അവിടെ എത്തി..തറയിൽ ഭസ്മം കുടഞ്ഞിട്ടു.
അമ്മേ…
രാജേന്ദ്രാ…
കൃഷ്ണൻ വിളിച്ചു, അവർ കൃഷ്ണന്റെ അടുത്തേക്ക് ഓടിവന്നു.
രാജേന്ദ്ര……ശാന്തി മന്ത്രം…… അതാണ് വേണ്ടത്……
ഭസ്മം തട്ടിലെടുത്തു വിതറുക… ശാന്തി മന്ത്രം ജപിക്കുക.
അമ്മേ….
അരൂത……പനിക്കൂർക്ക…. കച്ചോലം…. തുളസി…. ഇപ്പോൾ വരും… കല്ലിൽ ഇടിച്ചു… വാൽക്കിണ്ടിയിൽ…. മുഴുവനായി പറയാൻ സമയം ഇല്ല… എല്ലാം അമ്മക്ക് മനസിലായിരിക്കും.
അവൻ ഓടി പൂജാമുറിയിൽ നിന്ന് വെള്ളി തട്ട്
എടുത്തു ഞൊടിയിടയിൽ കാഞ്ഞിരച്ചുവട്ടിൽ കുടഞ്ഞ്ഞിട്ട ഭസ്‌മത്തിൽ നിന്നും വാരി കളഭം ചേർത്ത്. പദ്മാസനത്തിൽ ഇരുന്ന് ശിവലിംഗ രൂപം ഉഗ്ര മന്ത്രത്തോടെ ഉരുവാക്കി.
വല്യച്ഛന്റെ മന്ത്ര സ്വരം കേട്ട് അപ്പുവും അമ്മുവും വല്യച്ഛന്റെ ഇടവും വലവും വന്നിരുന്നു.
അപ്പോഴേക്കും ദേവി…….. എന്നു വിളിച്ചുകൊണ്ടു ലജ്‌ഷ്മിയും.. പിന്നാലെ മക്കളും അവിടെ എത്തി…. പാർവതി അമ്മ ഇലകൾ വാങ്ങി, ഇതിനിടയിൽ അവർ ഒരുക്കിവെച്ച കല്ലിൽ ഇടിച്ചുപിഴിഞ്ഞു.
ഉറഞ്ഞു ഉറഞ്ഞു തുള്ളുന്ന സരസ്വതി.. അവൾക്കുനേരെ ഭസ്മം അർപ്പിയ്ക്കുന്ന രാജേന്ദ്രൻ…