ഈ രണ്ടു കുന്നുകൾക്കും ഇടയിലായാണ് അരുവി ഒഴുകുന്നത് (ഈ കൊച്ചരുവി അരുവിയെ പറ്റി ഞാൻ മുൻപേ പറഞ്ഞിരുന്നു ).
ണിം ണിം ണിം ണി ണി ണി
ണി ണിം. താളത്തിൽ കൃഷ്ണന്റെ ഇടത് കൈയിൽ മണി ചലിച്ചു. വലതു കൈയിൽ പുഷ്പം എടുത്തു ജപിച്ചു ദേവിയുടെ വിഗ്രഹ ത്തിലും ഫോട്ടോയിലും അർപ്പിക്കുന്നു.
വളരെ പെട്ടന്ന്,വെള്ളത്തിൽ ഒഴുകി കൊണ്ടിരുന്ന തുളസി ഇല ഞെട്ടിൽ എഴുനേറ്റു നിന്നാടി.
പരദേവതാ സ്പര്ശനം ലഭിച്ചിരിക്കുന്നു (കടാക്ഷം അല്ല… സ്പര്സനം അത് പ്രത്യേകം ശ്രദ്ധിക്കുക ).
ചന്ദ്രോത് മനക്കു ദേവി സ്പര്ശനം കിട്ടിയിരിക്കുന്നു.
രാജാവ് നീണാൾ വാഴട്ടെ….
രാജാവ് നീണാൾ വാഴട്ടെ…..
സന്തോഷത്തോടെ കൃഷ്ണൻ ചാടി എഴുന്നേറ്റു പൂജ മുറിയിൽ ആണെന്നുപോലും നോക്കാതെ ഭാര്യയെ പിന്നെ മക്കളെയും കെട്ടിപിടിച്ചു ചിരിച്ചു.
അത്ര സന്തോഷവനായി കൃഷ്ണനെ ഭാര്യ ലക്ഷ്മി കണ്ടിട്ടേയില്ല.അദ്ദേഹം വീണ്ടും പൂജാമുറിയിൽ ചമ്പ്രം പടിഞ്ഞിരുന്നു പൂവുകൾ ദേവി വിഗ്രഹത്തിൽ അർപ്പിച്ചു.
കൃഷ്‌ണേട്ട…….
ഉരുളിയിലേക്ക് നോക്കിയ ലക്ഷ്മി കൃഷ്ണനെ വിളിച്ചു. ഉരുളിയിലേക്ക് നോക്കിയ കൃഷ്ണൻ വിറങ്ങലിച്ചു പോയി. തുളസി ഇല വെള്ളത്തിൽ ഞെട്ടിൽ നിന്നു തുള്ളുന്നു അതിശകതമായി..
കൃഷ്ണൻ കണ്ണടച് ദേവിയെ സ്മരിച്ചു.
ഇല്ല….
ഇല്ല…. ഇത്
ദേവി സ്പര്ശനം അല്ല…..
ദേവി ശരീരത്തിൽ പ്രവേശിച്ചിരുന്നു…….
ഇപ്പോൾ ഞെട്ടിവിറച്ചത് സ്നേഹനിധി ആയ ലക്ഷ്മി ആണ്……
അമ്മേ മഹാമായേ……..
അവൾ കരഞ്ഞു വിളിച്ചുകൊണ്ടു ദേവി വിഗ്രഹത്തിനു മുന്നിൽ സാഷ്ടാംഗ പ്രണമിച്ചു.
എന്തിനാണിവർ ദേവി ശരീരത്തിൽ പ്രവേശിച്ചതിന് വിഷമിച്ചു കരയുന്നത്. അതിനെ പറ്റി ഞാൻ ഇവിടെ പ്രദിപാദിക്കാം.