പൂജാമുറി….. പൂജാമുറി….. പാർവ്വതി അമ്മ രാജേന്ദ്രനെ നോക്കി അലറി…….
എന്റെ മകൾ……
എന്റെ മകൾ…..
കരഞ്ഞു കൊണ്ടു അവർ അവൾക്കു നേരേ ഭസ്മം വിതറി…
ഭസ്മം കഴിഞ്ഞിരിക്കുന്നു… അവർ നാഗത്താൻ തറയിലേക്ക് ഓടി,
ഓട്ടത്തിൽ അവർ കാൽ തട്ടി വീണു. ചാടി പിടിച്ചെഴു നെറ്റ് അവർ വീണ്ടും ഓടി .
അതിവേഗം . തറയിൽ വിതറിയിരിക്കുന്ന മഞ്ഞൾ പോടി വാരി അ.
വിടെ നിന്നും തിരിച്ചു ഉറഞ്ഞു തുള്ളുന്ന സരസ്വതിയുടെ അടുത്തേക്ക്.
ദേവി…
നാഗദേവതകളെ………
കാക്കണേ………
അവരുടെ വളർത്തുനായ ടിപ്പുവിനെ ഇപ്പോൾ കാണാൻ ഇല്ല. സർപ്പം താഴെ പതിച്ചപ്പോൾ അതിനെ നോക്കി കുറേനേരം ശക്തമായി കുരച്ചിരുന്നു.
**********************************************
കുറച്ച് സമയം മുൻപ്-
ചന്ത്രോത് കൃഷ്ണന്റെ മന
പൂജ മുറിയിൽ,പൂജയിൽ മുഴുകി ഇരിക്കുന്ന കൃഷ്ണൻ, ഇടതു വശത്തു കൈ കൂപ്പി നിൽക്കുന്ന ലക്ഷ്മിയും മക്കളും.
കുരുതിക്കു ഉപയോഗിക്കുന്ന ഉരുളിയിൽ (ചെറിയ ഓട്ടുരുളി ) വെള്ളത്തിൽ കൃഷ്ണൻ ഒരു തുളസി ഇല ഇട്ട് കൈകൊണ്ട് കറക്കിവിട്ടു.
ദേവി സഹ്രസ നാമം ചൊല്ലുമ്പോഴും ഉരുളിയിലേക്ക് ഇടക്കിടക്ക് നോക്കുന്നുണ്ട്. ശാന്തമായി തുളസി ഇല വെള്ളത്തിൽ ചുറ്റുന്നു.
കൃഷ്ണൻ,
പാർവതി അമ്മയുടെ ആൺ മക്കളിൽ രണ്ടാമത്തവൻ,
രാജേന്ദ്രന്റെ നേർ ജേഷ്ഠൻ .
വട്ട മുഖം. നല്ല ആരോഗ്യം ഉള്ള ശരീരം,എപ്പോഴും പ്രസന്നമായ പ്രകൃതം, നെറ്റിയിൽ വലിയ…വളരെ വലിയ ഭസ്മ കുറി. ഭസ്മക്കുറിക്കു നടുക്ക് സിന്ധുര പൊട്ട്. മുടി മുകളിലേക്ക് ഭംഗി ആയി ഈരി വെച്ചിരിക്കുന്നു . കാണാൻ സുമുഖൻ. കഴുത്തിൽ ചെറുനാരങ്ങാ വലിപ്പം ഉള്ള രുദ്രാക്ഷം (ഈ രുദ്രാക്ഷം വളരെ അപൂർവം ആണ്). മുൻവശത്തെ ഒരു പല്ല് പൊട്ടിയിട്ടുണ്ട്. മന്ത്ര വിദ്യകളിൽ നൈപുണ്യം ഉള്ള ആൾ.വേദ പഠനത്തിലും മന്ത്ര യവിദ്യ യിലുമാണ് താല്പര്യം,ആയോധന കല പരിശീലിച്ചിട്ടുണ്ട്.
ഭാര്യയെ വളരെ അധികം സ്നേഹിക്കുന്ന ഏക പത്നി വൃതൻ.
ചന്ദ്രോത് മനയുടെ ഗുരു രൂപമാണ് കൃഷ്ണൻ .
കൃഷ്ണന്റെ മന തറവാട്ടിൽ നിന്നും അഞ്ഞുറു അറുനൂറു വാര അകലെ ആണ്, ഒരു ചെറിയ കുന്നിറങ്ങി ചെറിയ കുന്നു കയറുമ്പോൾ പകുതിയിലാണ് ഈ മന. ഇത് വടക്കോട്ടു ദര്ശനമുള്ള വീടാണ്.