സരസ്വതിയുടെ കൈലുരുന്ന വട വാൾ പാർവതി അമ്മയുടെ കഴുത്തിന് നേരേ പാഞ്ഞു. പാർവതി അമ്മയുടെ വായിൽ നിന്നും
അമ്മേ…….. ദേവി…. എന്ന വിളി മാത്രം . അവർ ശില പോലെ നിന്നു ഒരടി നീങ്ങാതെ.
രാജേന്ദ്രൻ തന്റെ സർവ്വ ശക്തിയും എടുത്ത് സര്സവസതിയെ അരക്കെട്ടിലൂടെ കൈയിട്ടു പിന്നിലേക്ക് വലിക്കുന്നു അവന്റ ശരീരത്തിലെ സർവ്വ പേശികളും വലിഞ്ഞു മുറുകിയിരുന്നു. സരസ്വതി യുടെ അസദാരണ ശക്തി അവനെ മുന്നോട്ടു വലിച്ചു.
ശക്തായ ഇടിമിന്നൽ…… കൊടുകാറ്റ് ……
കാഞ്ഞിരമരം ആടി ഉലഞ്ഞു…
പടർന്നു പന്തലിച്ച മആ രത്തിന്റ കമ്പുകൾ ഉരഞ് കര… കര… ശബ്ദം.. .
നായകളുടെ ഒരി…..
നരിച്ചുരുകളുടെ ശബ്ദം……
വവ്വാലുകളുടെ ചിറകടി……
വടവാൾ പാർവ്വ്തി അമ്മയുടെ കഴുതിയിൽനിന്നും.ഇഞ്ചുകൾ മാത്രമുള്ളപ്പോൾ ഒരു കാഞ്ഞിരമരക്കൊമ്ബ് ചാട്ടപോലെ പാഞ്ഞു വന്നു സരസ്വതിയുടെ കൈ തടഞ്ഞു.
സരസ്വതി കാഞ്ഞിരമരക്കൊമ്ബ് വാളോട് കൂട്ടിപ്പിടിച്ചു വലിച്ചു. കാഞ്ഞിരമരം അതിശകത്മായ ആടി ഉലഞ്ഞു.
കാഞ്ഞിരമര ക്കൊമ്പിലൂടെ ആദിഭീകരനായ ഒരു സർപ്പം സ് സൂ സ് സു……… എന്ന് ചിറ്റി കൊണ്ട് സരസ്വതി യുടെ മേലിലുടെ ഊർന്നു താഴെ വീണു..
താഴെക്കുവരുമ്പോൾ അതിന്റ ഫണം ഒരുനിമിഷം സരസ്വതിയോട് മുഖാ മുഖം…..
താഴെ നിന്നും അത് മുകളിലേക്കുയർന്ന് ഫണം വിരിച്ചാടി.
കോപത്താൽ വിറച്ചു വാൾ വീശിയ സരസ്വതി യുടെ കോപം,ഈ സംഭവങ്ങൾ ഒന്നും അശേഷം കുറച്ചില്ല.
അവൾ വിറക്കുകയാണ്…… അല്ല…..
തുള്ളുകയാണ്…. ..
ഒരുനിമിഷം താഴെക്കുനോക്കിയ അവൾ കണ്ടത് രണ്ടായി മുറിഞ്ഞുകിടക്കുന്ന വലിയകുമ്പളങ്ങയും അതിൽ നിന്നൊഴുകുന്ന കുരുതിയുമാണ് .
അവളുടെ പട്ടിൽ പിടിച്ചു വലിക്കുന്ന അപ്പുവും അമ്മുവും…..
അവളിലെ കോപം അല്പം അടങ്ങിയോ……
ഇല്ല……