തെന്നലിന്റെ കഴുത്ത് ഞെരിച്ചുകൊല്ലാനാണ് ആ നിമിഷം തോന്നിയതെങ്കിലും കൈകാലുകള്‍ തളരുന്നപോലെതോന്നി കട്ടിലിന്റെ ഒരെറ്റത്ത് കുത്തിയിരുന്നു..
നല്ല ക്ഷീണം, രാവിലെ തുടങ്ങി ക്യാമറക്ക് മുന്നില്‍ ഇളിച്ചോണ്ട് നില്‍ക്കുന്നതാ.. ഞാന്‍ ഉറങ്ങാന്‍ പോണ് എന്ന് പറഞ്ഞു തെന്നല്‍ കട്ടിലിന്റെ പകുതിയും കയ്യേറി ഒരുവശം ചെരിഞ്ഞു കിടന്നു..
മരവിച്ച മനസ്സുമായി ഞാന്‍ ഓള്‍ടെ ആ കിടപ്പ് നോക്കി, കട്ടിലില്‍ ചിതറി കിടക്കുന്ന മുല്ലപൂക്കളെ നോക്കി… മോഹഭംഗത്തോടെ ഒരുപിടി മുല്ലപൂക്കള്‍ വാരിയെടുത്ത് കൈവെള്ളയിലിട്ടു ഞെരിച്ചമര്‍ത്തി…
പുല്ല്പായയില്‍ കിടന്നത്‌കൊണ്ടാകാം നേരം വെളുത്തപ്പോള്‍ നട്ടെല്ലിനു ഒരു പിടുത്തം..
പായ ചുരുട്ടി കട്ടിലിനടിയിലേക്ക് വെച്ചു നോക്കിയപ്പോള്‍ തെന്നലിനെ കാണുന്നില്ല..
കുളിമുറിയില്‍ നിന്നും മൂളിപ്പാട്ട് കേട്ടപ്പോള്‍ മനസിലായി ഓള് അതിനകത്ത് ഉണ്ടെന്ന്..
ഈശ്വരാ, ഇന്നലെ രാത്രി നടന്നതെല്ലാം ഒരു സ്വപ്നം ആയിരിക്കണേ എന്ന് മനസ്സുരുകി പ്രാര്‍ത്ഥിച്ചപ്പോള്‍ അതാ വരുന്നു തെന്നല്‍..
കുളി കഴിഞ്ഞുള്ള വരവാണ്..
മുടിത്തുമ്പില്‍ നിന്നും ഉതിര്‍ന്നു വീഴുന്ന ജലകണങ്ങള്‍ അവളുടെ ഇളം മഞ്ഞ നിറത്തിലുള്ള നൈറ്റിയുടെ പിറക് വശം നനക്കുന്നുണ്ട്.. ഛായം പുരട്ടാത്ത ചുണ്ടുകളും കവിളിണകളും ചുവന്നു തുടുത്തിരുന്നു.. ഞാനിന്നലെ ചാര്‍ത്തികൊടുത്ത താലിമാല തെന്നലിന്റെ നനഞ്ഞ കഴുത്തില്‍ സര്‍പ്പത്തെപ്പോലെ പിണഞ്ഞു കിടക്കുന്നത് കണ്ടപ്പോള്‍ മറ്റൊന്നും ഓര്‍ക്കാതെ തെന്നലിന്റെ പിറകിലൂടെ ചെന്നു ഉടുമ്പടക്കം കെട്ടിപിടിച്ചു ആ നനഞ്ഞ കഴുത്തിലേക്കൊന്നു മുഖം ചേര്‍ക്കാന്‍ ഒരു ശ്രമം നടത്തി..
അടിവയറ്റില്‍ ആനപ്പടക്കം പൊട്ടിയതുപോലൊരു പ്രകമ്പനം.. പുറത്തേക്കുയര്‍ന്ന നിലവിളി കടിച്ചമര്‍ത്തി വയറുപൊത്തി നിലത്തിരിക്കുമ്പോഴും തെന്നല്‍ ഏത് അടവ് പ്രയോഗിച്ചാണ് എന്റെ അടിവയറ്റിലേക്ക് മുട്ട് കയറ്റിയതെന്നാണ് എനിക്ക് മനസ്സിലാകാഞ്ഞത്..
തെന്നല്‍ ഒരു സ്ത്രീ ലംബടി മാത്രമല്ല, കളരി മര്‍മ്മണി വിദ്യ പഠിച്ചിട്ടുള്ളവള്‍ കൂടി ആണെന്ന സത്യം അതോടുകൂടി എനിക്ക് മനസ്സിലായി…
ഒരാഴ്ച ആങ്ങനെ തട്ടീം മുട്ടീം കടന്നുപോയി.. കിടപ്പറയില്‍ മാത്രമായിരുന്നു തെന്നല്‍ പുരുഷവിധ്വേഷിയുടെ മേലങ്കി അണിഞ്ഞത്.. അടുക്കളയിലും ബന്ധുഗൃഹങ്ങളിലും അവള്‍ ഇളം തെന്നലായി പാറി നടന്നു..
എന്റെ അമ്മക്കും അച്ഛനും അവള്‍ സ്വന്തം മകളായി, പെങ്ങളൂട്ടിക്ക് സ്വന്തം ചേച്ചിയായി, പക്ഷെ കിടപ്പറയില്‍ എത്തിയാല്‍ തെന്നല്‍ സണ്ണിചേച്ചിയുടെ ആരാധിക ആവും..
ഈ ജീവിതം എങ്ങോട്ടാ ഈ പോകുന്നെ എന്ന് പുല്ലുപായില്‍ മലന്നു കിടന്നു ഞാന്‍ ആലോചിക്കുന്ന സമയത്താണ് മേലെ കട്ടിലില്‍ കിടക്കുന്ന തെന്നല്‍ ആരോടോ ഫോണില്‍ കുണുങ്ങി ചിരിക്കുന്ന ശബ്ദം കേട്ടത്.