അപ്പോ ആ നശിച്ച സ്ഥലത്തേക്ക് ഇനി പോകുന്നില്ലാ എന്ന് പറഞ്ഞിട്ട് ?
അതൊക്കെയുണ്ട് എന്റെ മോൾ വണ്ടി വിട് ” ”
ബിന്ദുവിന്റെ പഴയ വീടിന് മുന്നിൽ വണ്ടി നിർത്തി അവർ ഇറങ്ങി മുന്നോട്ട് നടന്നു …
അകത്തേക്കൊന്നു കയറാൻ നിൽക്കാതെ ബിന്ദു സൂസമ്മയെ ചേർത്ത് പിടിച്ച് തന്റെ അമ്മയെ അടക്കം ചെയ്തസ്ഥലത്തെത്തി ?
സൂസമ്മയ്ക്ക് ഒന്നും മനസ്സിലായില്ല ?
ബിന്ദു അതിനോട് ചേർന്ന് നിന്നു
അമ്മേ ജീവിതത്തിൽ തോറ്റ് പോയിടുത്ത് നിന്ന് അമ്മയുടെ മോൾ ജീവിക്കാൻ തുടങ്ങുകയാ ?” ‘
അമ്മ ഇടയ്ക്കിടയ്ക്ക് പറയാറുള്ളത് പോലെ എന്റെ ജീവിതത്തിലേക്കും ഒരാൾ കടന്ന് വന്നിരിക്കുന്നു ”…
ഈ ഭൂമിയിൽ ഞങ്ങൾക്ക് ആകെ കാണാനുള്ളത് അമ്മയെ മാത്രമാണ്
അതാ ഞാൻ ഇവളെയും കൊണ്ട് ആദ്യം ഇങ്ങോട്ട് തന്നെ വന്നത് അമ്മ ഞങ്ങളെ അനുഗ്രഹിക്കണം
നമ്മുടെ പഴയ കാല സ്വപ്നക്കളുടെ ചിറകരിഞ്ഞിട്ട ഒരു പാട് കണക്കുകൾ അമ്മയുടെ മോൾക്ക് തീർക്കാനുണ്ട് അതിനും അമ്മയെന്നെ അനുഗ്രഹിക്കണം
ബിന്ദു നിറക്കണ്ണുകളോടെ പറഞ്ഞു ‘
സൂസമ്മയുടെ കണ്ണുകളും നിറഞ്ഞൊഴുകി
””’ അവർ അവിടെ നിന്നും നേരെ പാർലറിലേക്ക് യാത്ര തുടർന്നു ……..
ബിന്ദു യാത്രയ്ക്കിടയിൽ സൂസമ്മയോട്
എന്റെ പഴയ കൂട്ടുകാരികളെ കുറിച്ച് മോൾക്ക് വല്ലതും അറിയുമോ ?” ‘
ചേട്ടന്റെ ശത്രുക്കളുടെ കാര്യമാണോ Iiiii
അതെ ” കുടുതലായിട്ടൊന്നും ഞാൻ അറിയില്ല
” സ്റ്റെല്ല ജോൺ വിദേശത്ത് എവിടെയോ ഡോക്ടറാണെന്ന് കേട്ടിട്ടുണ്ട് അവളും ഫാമിലിയും ഇടയ്ക്കൊക്കെ നാട്ടിൽ വരാറുണ്ടെന്ന് തോന്നുന്നു ” ”
പിന്നെ റാബിയ’ ബീവിയെ ഇടയ്ക്ക് വച്ച് കാണാറുണ്ട് ടൗണിലും മറ്റും വച്ച് ആ പഴയ വെറുപ്പിന്റെ പേരിൽ ഞാനും അവളോട് മിണ്ടാൻ പോകാറില്ല കെട്ടിയോൻ ദുബായിയിൽ ബിസിനസ്സ് ചെയ്ത് കോടികൾ സമ്പാദിക്കുന്നു ഒറ്റ മോളാണെന്നാ തോന്നുന്നത് ഇടയ്ക്കൊക്കെ ഉമ്മയുമായി അവൾ ടൗണിലൂടെ കാറിൽ കറങ്ങുന്നതും മറ്റും കാണാം: മോളുടെ പഠിപ്പ് കാരണം ഇപ്പോ ഉമ്മയും മോളും നാട്ടിൽ തന്നെ സ്ഥിരതാമസമാണെന്നാ തോന്നുന്നത് ””’
പിന്നെ ജാനകി ടൗണിൽ ‘ വലിയൊരു കോളേജ് ഇപ്പോ അവളാണ് നോക്കി നടത്തുന്നത് അതിന് പുറമെ കുറച്ച് തരികിട ബിസിനസോക്കെയായി ഒരു പാട് വളർന്നിരിക്കുന്നെന്ന് കേട്ടിട്ടുണ്ട് നിന്റെയും എന്റെയുമൊക്കെ ശാപമാകാം ഇത് വരെ കുട്ടികളൊന്നും ആയിട്ടില്ല ” iiii
പിന്നെ ഫാത്തിമാ ബീവി ഏതോ ഒരു മന്ത്രിയായിരുന്നു അവളുടെ കെട്ടിയോൻ എന്തോ ഒരു വശപ്പിശകിൽ അയാൾ ഉപേക്ഷിച്ചു പോയത് ഞാൻ കേട്ടിട്ടുണ്ട് ””’
ഒരു മോനും ഒരു മോളും മോൾ ഇടയ്ക്ക് പാർലറിൽ വരാറുണ്ട് ഒന്ന് മിനുങ്ങാൻ ” ”
” മകൻ പുറത്തെവിടെയോ ഹോസ്റ്റലിൽ നിന്ന് പഠിക്കുന്നു … –