ഞാൻ ഒന്നു കടുപ്പിച്ചു പറഞ്ഞപ്പോ മഞ്ജുസ് ആദ്യമായി ഒന്ന് പതറി . അവളെന്നെ സംശയത്തോടെ ഒന്ന് നോക്കി , തോളിൽ വെച്ച കൈകൾ പിൻവലിക്കണോ വേണ്ടയോ എന്ന ആശങ്ക ആ മുഖത്തുണ്ട് .
“നീ എന്താ ഈ നോക്കുന്നെ ? ഞാൻ കാര്യം ആയിട്ട് തന്നെപറഞ്ഞതാ ..കോമഡി ഒന്നുമല്ല ..”
ഞാൻ അവളെ തുറിച്ചു നോക്കി ഒന്ന് പേടിപ്പിച്ചു .
“ഞാൻ അതിനു എന്താ ചെയ്തേ..ഇങ്ങനെ ഒക്കെ പറയാൻ ?”
മഞ്ജുസ് പെട്ടെന്ന് എന്റെ തോളിൽ വെച്ച കൈ പിൻവലിച്ചു എന്നെ ദേഷ്യത്തോടെ നോക്കി .
“ഒന്നും ചെയ്യാതിരിക്കാൻ കൂടി വേണ്ടിയാ ..നിനക്കൊക്കെ തമാശ ആണല്ലോ ..ഞാനെന്താ നിന്റെ കളികുട്ടിയോ ?”
ഞാൻ ഉള്ളിൽ ചിരിച്ചുകൊണ്ട് ശബ്ദം ഉയർത്തിയതോടെ മഞ്ജുസിന്റെ മുഖം വാടി. അത് വരെ മുഖത്തുണ്ടായിരുന്നു തെളിച്ചവും ചിരിയുമൊക്കെ മാഞ്ഞു അവൾ തെല്ലൊരു വല്ലായ്മയോടെ മുഖം താഴ്ത്തി നിന്നു ..അച്ചോടാ പാവം !
ഞാൻ അവളെ ഒന്ന് അടിമുടി നോക്കി മുഖം വെട്ടിച്ചു ഗൗരവത്തിൽ ബാത്റൂമിലേക്ക് കയറി . അവളെ മറികടന്നതും പഞ്ചാബി ഹൌസിലെ കൊച്ചിൻ ഹനീഫയുടെ ഭാവം ആയിരുന്നു എനിക്ക് . ഉളിൽ ചിരിച്ചു ഞാൻ മഞ്ജുസിനെ തിരിഞ്ഞു നോക്കി. നിന്നിടത്തു നിന്നും അനങ്ങാതെ ആ നിൽപ്പ് അവിടെ തന്നെ ഉണ്ട് .
“അപ്പൊ മഞ്ജുസിനു പേടിയൊക്കെ ഉണ്ട് ”
ഞാൻ ഉള്ളിൽ സ്വയം പറഞ്ഞു ചിരിച്ചു അകത്തേക്ക് കയറി . എല്ലാം ഒന്ന് വൃത്തിയിൽ കഴുകി ഞാൻ പുറത്തിറങ്ങുമ്പോഴും മഞ്ജുസ് നിന്നിടത്തു നിന്നും ഒരടി അനങ്ങിയിട്ടില്ല . എനിക്കതു കണ്ടപ്പോ പരിപാടി ഒന്നുടെ നീട്ടാമെന്ന് തോന്നി .
“നീ എന്താ ഇവിടെ തന്നെ നിൽക്കുന്നെ ?”
ഞാൻ അത് കണ്ടു വീണ്ടും ചൊറി മോഡ് ഓണാക്കി . അതിനു മഞ്ജുസ് ഒന്നും മിണ്ടിയില്ല .
“ചോദിച്ചത് കേട്ടില്ലേ മഞ്ജുസേ..?”
ഞാൻ ഒന്ന് മയപ്പെടുത്തി അവളുടെ കയ്യിൽ തട്ടി . അതിനും റെസ്പോൺസ് ഇല്ല.
“നിന്റെ വായിലേന്താടി പുല്ലേ പഴം തിരുകിയോ ..?”
ഞാൻ സ്വല്പം ഉറക്കെ ചോദിച്ചതും മഞ്ജുസ് ചുവന്നു തുടുത്തു എന്നെ മുഖമുയർത്തി നോക്കി . ദേഷ്യം സർവത്ര ദേഷ്യം !
“അല്ല നിന്റെ മുട്ട തിരുകി ..എനിക്കെന്താ ഡാ ഇവിടെ നിക്കാനും പാടില്ലേ ..കൊറേ നേരം ആയല്ലോ ഇത് ?”
പെട്ടെന്നുണ്ടായ ദേഷ്യത്തിൽ അവളും ചാടി കടിച്ചു പറഞ്ഞു .
അവളുടെ ആ ഡയലോഗ് കേട്ടിട്ട് എനിക്ക് ചിരിയാണ് വന്നതെങ്കിലും ഞാൻ അത് അടക്കി പിടിച്ചു ദേഷ്യം അഭിനയിച്ചു .
“അതിനു നീ എന്തിനാടി തിളക്കുന്നേ..മര്യാദക്ക് വർത്താനം പറഞ്ഞോ ”
ഞാനും വിട്ടില്ല . കലിപ്പ് ഭാവം വരുത്തി ഞാനവളെ തുറിച്ചു നോക്കി.
“ചുമ്മാ പേടിപ്പിക്കാതെ പോടാ ..അവനൊരു വല്യ ആള് “