സ്വല്പ നേരം മഞ്ജുസ് മിണ്ടാതെ ഇരുന്നു വീണ്ടും സംസാരിച്ചു തുടങ്ങി…
“ആഹ്…എത്തിയിട്ട് അന്വേഷിക്കാം….കിട്ടുമോന്നു നോക്കാം ”
ഞാൻ പതിയെ പറഞ്ഞു വേഗം വിട്ടു…
ഉച്ച കഴിഞ്ഞതോടെ ഞങ്ങൾ കോയമ്പത്തൂർ എത്തി . അവിടെ നിന്നും ഉച്ചയൂണ് കഴിച്ചു തിരിച്ചിറങ്ങി . പിന്നെയങ്ങോട്ട് മഞ്ജു ആണ് ഡ്രൈവർ . ഞാൻ സ്വസ്ഥം ആയിട്ട് അവളുടെ അടുത്ത് ഇരുന്നു .
“മ്മ്…വിട്ടോ…”
ഞാൻ കയറികൊണ്ട് അവളോടായി പറഞ്ഞു…പിന്നെ ഓരോ കിന്നാരം പറഞ്ഞു ഞങ്ങൾ ഇരുന്നു..വൈകീട്ടോടെ ഊട്ടിയിലെത്തി . മുൻപേ പോയിരുന്നതുകൊണ്ട് സ്ഥലവും കോട്ടേജും ഞങ്ങൾക്ക് ഏതാണ്ടൊരു ധാരണ ഉണ്ടായിരുന്നു..അതുകൊണ്ട് ഊട്ടിയിലെത്തിയ ഉടനെ ഞങ്ങൾ ലെക് സൈഡിലോട്ടാണ് വണ്ടി വിട്ടത്…
നല്ല തണുപ്പും കോടമഞ്ഞും ഉണ്ടായിരുന്നു ..ജാക്കറ്റ് ബാഗിലായിരുന്നതുകൊണ്ട് ഞാനും മഞ്ജുസും ചെറുതായി വിറക്കുന്നുണ്ട് . തണുപ്പ് ആസ്വദിക്കണം എന്നൊക്കെ പറഞ്ഞു അവള് തന്നെയാണ് ഗ്ലാസ് ഒകെ താഴ്ത്തി വെച്ചത്….പിന്നെ തണുപ്പ് തുടങ്ങിയപ്പോ എന്നെ നോക്കാൻ തുടങ്ങി.ഞാൻ അത് മൈൻഡ് ചെയ്തില്ല…അനുഭവിക്കട്ടെ ..!!!
ഒടുക്കം ഞങ്ങൾ പഴയ സംഗമ സ്ഥാനം തന്നെ കണ്ടു പിടിച്ചു . അന്നത്തെ മാനേജർ തന്നെയാണ് . അയാൾക്ക് ഞങ്ങളെ പരിചയം ഒന്നും കാണാൻ ഇടയില്ല..ദിവസവും ഒരുപാട് പേരെ കാണുന്നതല്ലേ..എന്നിരുന്നാലും കാർ പാർക്ക് ചെയ്തിറങ്ങി വിറച്ചുകൊണ്ട് തന്നെ ഞങ്ങൾ റീസെപ്‌ഷൻ സൈഡിലോട്ടു കയറി . മാനേജരുമായി സംസാരിച്ചു ..മുൻപ് വന്നിട്ടുണ്ടെന്നും ..അന്നത്തെ സർവീസ് ഒകെ വളരെ ഇഷ്ടമായെന്നും അറിയിച്ചപ്പോൾ അങ്ങേർക്കും സന്തോഷം ആയി.
“അപ്പടിയാ…റൊമ്പ സന്തോഷം ..ആമാ നീങ്ക രണ്ടുപേരും പുരുഷൻ പൊണ്ടാട്ടിയ ?”
അങ്ങേര് ഞങ്ങളെ നോക്കി തിരക്കി…
“ആമാ ..”
ഞാൻ ചിരിയോടെ പറഞ്ഞു..
“സരി സരി വാങ്കോ..”
അയാള് എന്നെയും മഞ്ജുസിനെയും നോക്കി ചിരിച്ചുകൊണ്ട് കോട്ടേജിനു അടുത്തേക്ക് നീങ്ങി . ഞാൻ അയാൾക്ക് പിന്നാലെയും . മഞ്ജുസ് ഓടി ചെന്നു ഡിക്കി തുറന്നു ബാഗ് എല്ലാം വലിച്ചു തോളിലും ബാക്കിയുള്ളത് കയ്യിലും പിടിച്ചു ആയാസപ്പെട്ട് ഞങ്ങളുടെ പുറകെ വന്നു..
“ഡാ..ഇത് പിടിച്ചേ…”
ഞാൻ വിലസി നടക്കുന്നത് കണ്ടു സഹിക്കാഞ്ഞ അവൾ ഒരു ബാഗ് എന്റെ അടുത്തേക്ക് നീട്ടി…
“ഓ….നിന്റെ ഒരു കാര്യം..”