രതിശലഭങ്ങൾ മഞ്ജുസും കവിനും 2 [Sagar Kottapuram]

Posted by

രതിശലഭങ്ങൾ മഞ്ജുസും കവിനും 2

Rathushalabhangal Manjuvum Kavinum Part 2 | Authro : Sagar Kottapuram | Previous Part

 

 

ഉച്ച കഴിഞ്ഞു ഞാനും അവളും [ മഞ്ജു ] എന്റെ വീട്ടിലെത്തി . ഞങ്ങളെ സ്വീകരിക്കാൻ ഒരു പട തന്നെ അവിടെ വീട്ടു മുറ്റത്തു ഉണ്ടായിരുന്നു . മാമന്മാരും അവരുടെ ഭാര്യമാരും , വീണ , കുഞ്ഞാന്റി , മുത്തശ്ശി , വല്യച്ഛൻ , വല്യമ്മ , അച്ഛന്റെ ബന്ധുക്കൾ , അമ്മയും അച്ഛനും അഞ്ജുവും അങ്ങനെ ഒരു നീണ്ട നിര തന്നെ സ്വീകരണത്തിന് ഉണ്ട് ..

കാറിൽ നിന്നും ഞങ്ങൾ ഇറങ്ങിയ ഉടനെ അച്ഛനും അമ്മയും അഞ്ജുവും ഞങ്ങളുടെ അടുത്തേക്ക് പാഞ്ഞെത്തി . ആരതി ഉഴിയാനുള്ള താലം ആയിട്ടാണ് അമ്മ വന്നിരിക്കുന്നത് .വല്യമ്മയും അമ്മായിമാരും ഒപ്പമുണ്ട് .

ഒരു പിങ്ക് ഷർട്ടും കറുത്ത പാന്റും ആണ് എന്റെ വേഷം . മഞ്ജുസ് ഒരു മഞ്ഞ നിറത്തിലുള്ള സിൽക്ക് ഡിസൈനർ സാരിയും പച്ചയിൽ ഗോൾഡൻ ഡിസൈൻസ് ഉള്ള ബ്ലൗസും ആണ് വേഷം . ഇത്തവണ ഞാൻ ആണ് ഡ്രൈവ് ചെയ്തത്. അവളെ വണ്ടി ഓടിക്കാൻ വിടുന്നത് മറ്റുള്ളവർ കാണുന്നത് മോശമല്ലേ എന്ന് വെച്ചിട്ടാണ് ആ നീക്കം .

ഡ്രൈവിംഗ് സീറ്റിൽ നിന്നിറങ്ങിയ എന്നെ ഹസ്തദാനത്തോടെ അച്ഛൻ സ്വീകരിച്ചു ..മഞ്ജുസ് പുഞ്ചിരിയോടെ ഇറങ്ങി അമ്മയേം അഞ്ജുവിനേം നോക്കി . എന്നെയും മഞ്ജുസിനെയും ഒന്നിച്ചു നിർത്തി അമ്മ ആരതിയുഴിഞ്ഞു ഞങ്ങളെ ആശീർവദിച്ചു . നെറ്റിയിൽ ചന്ദനം ചാർത്തി , അരിയും പൂവും നെറുകയിൽ കുടഞ്ഞെറിഞ്ഞു ചടങ്ങു പൂർത്തിയാക്കി .

ഞാനും മഞ്ജുസും അച്ഛന്റെയും അമ്മയുടെയും കാലുതൊട്ട് വന്ദിച്ചു അനുഗ്രഹം നേടി ..പിന്നെ നേരെ അകത്തേക്ക് . വലതു കാൽ എടുത്തുവെച്ചു എന്റെ സ്വന്തം പെണ്ണായി മഞ്ജുസ് അകത്തേക്ക് കടന്നു . അഞ്ജുവും വീണയും മഞ്ജുസിനെ കൂട്ടുപിടിച്ചു അവളെ കംഫര്ട് ആക്കി നിർത്തി കിന്നാരം പറഞ്ഞു .

വീടിനടുത്തുള്ള ഓഡിറ്റോറിയത്തിൽ വെച്ചാണ് റിസപ്‌ഷൻ നാല് മണി കഴിഞ്ഞാൽ എല്ലാരും കൂടി അങ്ങോട്ട് പോകും . ശ്യാം അപ്പോഴേക്കും അവിടെ ഹാജർ ആയിരുന്നത് എനിക്കൊരു ആശ്വാസം ആയി. ഞാൻ അവനുമായി സംസാരിച്ചു നിന്നു .പിന്നെ വന്ന ബന്ധു മിത്രാദികളുമായി പതിവ് കുശലാന്വേഷണം .

മഞ്ജുസ് അകത്തു എല്ലാരുമായും പരിചയപെട്ടു തുടങ്ങി, വിശേഷങ്ങൾ പറഞ്ഞിരുന്നു . ഞങ്ങളുടെ പ്രായ വ്യത്യാസം ഒരു സംസാര വിഷയം ആണെങ്കിലും ഞങ്ങളെ കണ്ടാൽ ആ വ്യത്യസം തോന്നില്ല .

Leave a Reply

Your email address will not be published. Required fields are marked *