ഒരു പ്രണയ കാലത്ത് [Rahul Krishnan M]

Posted by

ഇവിടെ ചിലതൊക്കെ നടക്കുന്നുണ്ട്.. നീ വല്ലതും അറിയുന്നുണ്ടോ??

എന്ത് കാര്യം..??

നീ രാവിലത്തെ സംഭവം ഓർക്കുന്നില്ലേ… സാർ കേറി വന്നപോ ഒരു പെണ്ണ് പോയി ഇടിച്ചത്..

ആ… ഓർക്കുന്നുണ്ട്.. ഏതോ ട്രെയിനി പെണ്ണ് അല്ലേ…

അതേ… സാർ ഇപ്പൊ കാര്യമായിട്ട് ആ പെണ്ണിന്റെ സർട്ടിഫിക്കറ്റ് നോക്കി ഇരിക്കുന്നുണ്ട്…

അതെന്തിന???

ആർക്കറിയാം??? കൊല്ലാൻ ആണോ വളർത്താൻ ആണോ എന്ന്…???

****** ******** ******

അടുക്കളയിൽ അമ്മയെ സഹായിച്ചുകൊണ്ട് നിന്നപ്പോൾ ആണ് ഫോൺ ബെല്ല് അടിക്കുന്നത് കേട്ടത്….

മനൂ….

എന്താ ചേച്ചി…

എന്റെ ഫോൺ ഇങ്ങേടുക്ക്‌…

ശരി ചേച്ചി…

ഇന്നാ…

പരിചയം ഇല്ലാത്ത നമ്പർ ആയിരുന്നു… കട്ട് ആവുന്നതിന്റെ മുന്നേ ഞാൻ ഫോൺ എടുത്തു…

ഹലോ….

പ്രിയംവദ അല്ലേ…

അതേ ആരാണ്..??

ഇത് സി സി മൾട്ടിമീഡിയ യില് നിന്ന് ആണ്…
നിങ്ങള് ഇന്റർവ്യൂ വിൽ സെലക്ട് ആയിട്ടുണ്ട്.. വരുന്ന തിങ്കളാഴ്ച ജോയിൻ ചെയ്യണം.. കാൾ ലെറ്റർ മെയില് ചെയ്യാം…

താങ്ക്സ് മാഡം…

ശരി…

എനിക്ക് എന്നെ തന്നെ വിശ്വസിക്കാൻ കഴിഞ്ഞില്ല…
സന്തോഷം കൊണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു ….

ആരാ മോളെ..

അമ്മേ ഞാൻ ഇന്റർവ്യൂ വിനു പോയില്ലേ.. അത് ഓകെ ആയി തിങ്കളാഴ്ച ജോയിൻ ചെയ്യാൻ പറഞ്ഞിട്ടുണ്ട്…

അമ്മക്കും മനുവിനും ഒരുപാട് സന്തോഷം ആയി…
ഒരു പാട് പ്രതീക്ഷകളോടെ ഞാൻ ആ ദിവസത്തിനായി കാത്തിരുന്നു….

*********** ********** *********

ഫോണിൽ പ്രിയയുടെ ഫോട്ടോ നോക്കി കിടക്കുകയായിരുന്നു ഞാൻ… പെട്ടന്ന് ആണ് ഫോൺ റിംഗ് ചെയ്തത്… ജോസഫ് അങ്കിൾ ആണ്… അച്ഛന്റെ ഉറ്റ സുഹുർത്ത് ആണ് അങ്കിൾ… ഇപ്പൊൾ അമേരിക്കയിൽ ബിസിനസ്സ് ഒക്കെ ആയി ജീവിക്കുന്നു…

Leave a Reply

Your email address will not be published. Required fields are marked *