ഒരു പ്രണയ കാലത്ത് [Rahul Krishnan M]

Posted by

ചായ കുടിക്കാൻപോലും നേരം ഇല്ലെ വിനു നിനക്ക്…?

ഇല്ലമ്മെ… ഒരു മീറ്റിംഗ് ഉണ്ട് ഞാൻ പോണ വഴിക്ക് കഴിച്ചോളാം…

നീ കഴിച്ചത് തന്നെ….

ഡ്രൈവർ രവിയെട്ടനോട് വണ്ടി എടുക്കാൻ പറഞ്ഞു ഞാൻ കാറിലേക്ക് കയറി….

**** ****** ****** ******

മനോജ്…..

ആ വൃന്ദ… വിനോദ് സാർ വന്നില്ലേ…??

ഇല്ല സാറിന് വേറെ ഒരു മീറ്റിംഗ് ഉണ്ട് അത് കഴിഞ്ഞ് വരും…
മനോജിന് അല്ലേ ഇന്നത്തെ ഇന്റർവ്യൂ വിന്റെ ഇൻ ചാർജ്…

അതേ വൃന്ദ… ഞാൻ ആ ലിസ്റ്റ് അപ്ഡേറ്റ് ചെയ്തി്ടുണ്ട്.. താൻ ഒന്ന് നോക്കി ആപ്രൂവ് ചെയ്താൽ പതിനൊന്നു മണിക്കാണ് നമ്മൾ ടൈം പറഞ്ഞത്…

ശരി.. കൃത്യം പതിനൊന്നു മണിക്ക് തന്നെ തുടങ്ങിക്കോളൂ… സാർ സിസി ടിവി യിൽ ഫോളോ ചെയ്തോളും…

ഓകെ വൃന്ദ…

********* ******** *******

ബസ്സ് ഇറങ്ങി കുറച്ചു അധികം ദൂരം നടന്ന് ആണ് ഓഫീസിന് മുന്നിൽ എത്തിയത്..
ഓഫീസിന് മുന്നിൽ കൂടെ പോവുന്ന ബസ് ഉണ്ടായിരുന്നു. അത് പിന്നീട് ആണ് അറിഞ്ഞത്…

ചില്ലുകൾ കൊണ്ട് അലങ്കരിച്ച ഒരു വലിയ കെട്ടിടം… ഇവിടെ ഒരു പ്യൂണിന്റെ പണി കിട്ടിയാലും മതിയായിരുന്നു….

സമയം പത്ത് കാൽ ആയി.. വേഗം തന്നെ ഉള്ളിലേക്ക് നടന്നു…

റിസപ്ഷൻ കണ്ടപ്പോൾ തന്നെ കിളി പോയി…
കൊട്ടാരം പോലെ ഉണ്ട് കാണാൻ… എന്തായലും അവിടെ പോയി ചോദിക്കാം…

എക്സ് ക്യൂസ്‌ മീ…

എസ് പറയൂ…

ഞാൻ ഇവിടെ ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ….

പേരും കോൺടാക്ട് നമ്പറും ഇവിടെ എഴുതി ഫോണും ബാഗും ആ കാണുന്ന ലോക്കറിൽ വചോളു… ഫൈൽ മാത്രം കയ്യിൽ വച്ച മതി..

ശരി മാഡം…

പേര് എഴുതി വച്ച ശേഷം ബാഗ് എടുത്ത് ലോക്കറിൽ വച്ചു…

അവിടെ വെയ്റ്റിംഗ് ലോഞ്ചിൽ ഇരുന്നോളു.. സമയം ആവുമ്പോൾ പേര് വിളിക്കും..

ശരി..

Leave a Reply

Your email address will not be published. Required fields are marked *