ഒരു പ്രണയ കാലത്ത് [Rahul Krishnan M]

Posted by

മതി അമ്മേ ബസ് വരാൻ ആയി…

മനു സ്കൂളിന്ന് വരുമ്പോളേക്കും ഞാൻ എത്തും…

ശരി മോളെ…

അമ്മയുടെ കാൽ തൊട്ട് അനുഗ്രഹം വാങ്ങിച്ചു..
അച്ഛന്റെ ഫോട്ടോക്ക് മുന്നിൽ നിന്ന് മനസ്സ് കൊണ്ട് അച്ഛനോടും അനുഗ്രഹം വാങ്ങിച്ചു…

ബാഗ് കയ്യിൽ എടുത്ത് മുറ്റത്തേക്ക് ഇറങ്ങി..

എല്ലാം എടുത്തില്ലെ മോളെ..

എടുത്ത് അമ്മേ… ശരി പോയിട്ട് വരാം…

അമ്മയോട് യാത്ര പറഞ്ഞു ഗേറ്റ് അടച്ച് റോഡിലേക്ക് ഇറങ്ങി… അപ്പോളാണ് അടുത്ത വീട്ടിലെ അമ്മിണി ചേച്ചി വരുന്നത് കണ്ടത്…

പ്രിയ മോളെ.. എങ്ങോട്ടാ രാവിലെ…??

ഒരു ഇന്റർവ്യൂ ഉണ്ട് ചേച്ചി…

ആഹാ… എവിടെയാ മോളെ…??

ടൗണിലാ ചേച്ചി… സിസി മൾട്ടിമീഡിയ എന്നാ കമ്പനീടെ പേര്..

ശരി മോളെ ചെല്ല്‌ ചേച്ചി പ്രാർത്ഥിക്കാം ട്ടോ…

ശരി ചേച്ചി…

അമ്മിണി ചേച്ചിയോട് യാത്ര പറഞ്ഞു നേരെ ബസ് സ്റ്റോപ്പ് ലക്ഷ്യമാക്കി നടന്നു…

******* ******** ********

രാധേ… ചായ എടുത്ത് വക്ക്… വിനു ഇപ്പൊ വരും…

ശരി കൊച്ചമ്മെ…

കൊച്ചമ്മയോ… നിന്നോട് ഞാൻ പല തവണ പറഞ്ഞിട്ടുണ്ട് അങ്ങനെ വിളിക്കരുത് എന്ന്… നിനക്ക് അത്രക്ക് ബഹുമാനം ആണെകിൽ സുമിത്രേച്ചി എന്ന് വിളിച്ചോ…

അത് അങ്ങനെ ശീലായിപ്പോയി കൊച്ച… അല്ല സുമിത്രേചി…

അമ്മേ ചായ എടുത്ത് വച്ചോ…??

ആ.. ദേ വിനു വരുന്നുണ്ട് … വേഗം ചെല്ല്..

കുളി കഴിഞ്ഞ് വന്ന് മെയിൽ നോക്കിയപ്പോൾ ആണ് കണ്ടത് j d constructions ന്റെ ഓണർ ആയിട്ടുള്ള മീറ്റിംഗ് ഇന്നാണ് പറഞ്ഞിരുന്നത്.
വേഗം റെഡി ആയി താഴേക്ക് ഇറങ്ങി…..

അമ്മേ… ഞാൻ ഇറങ്ങാണ്..

Leave a Reply

Your email address will not be published. Required fields are marked *