ശംഭുവിന്റെ ഒളിയമ്പുകൾ 18 [Alby]

Posted by

“ആദ്യം സ്വന്തം തടി സേഫ് ആക്കിയിട്ട് മതി കണ്ട ചട്ടീം കലോം ഒക്കെ…..”
മദ്യത്തിൽ കുളിച്ച് നിന്നാടുകയായിരുന്ന ഗോവിന്ദിനെ ഒരുവിധം കാറിലേക്ക് കയറ്റി വില്ല്യം അവിടെനിന്നും കാർ റിവേഴ്സെടുത്തു.
*****
അതെ സമയം ഭൈരവൻ നിലവറ വാതിൽ തള്ളിത്തുറന്നിരുന്നു.അവൻ ടോർച്ചുവെട്ടം അകത്തേക്ക് പായിച്ചു.
ഉപയോഗമില്ലാതെ കിടക്കുന്ന ആ വലിയ നിലവറയിലിപ്പോൾ കൃഷി ആയുധങ്ങളും പൊട്ടിപ്പൊളിഞ വീട്ടുപകരണങ്ങളും സൂക്ഷിച്ചിരിക്കുന്നു.ഭൈരവൻ ഓരോ മൂലയിലേക്കും വെട്ടം പായിച്ചു.

ശ്വാസമടക്കിപ്പിടിച്ചുകൊണ്ട് ഒരു മൂലയിൽ പതുങ്ങിയിരിക്കുന്ന രണ്ടു പേർ.നിലവറക്കുള്ളിലേക്ക് ഇറങ്ങി അവിടെയാകെ പരതിയ ഭൈരവന്റെ കണ്ണിൽ പെടാൻ അധികം സമയം വേണ്ടിയിരുന്നില്ല.അവരെ കണ്ടതും അവന്റെ മുഖം ചുവന്നു.അവരെ നോക്കി മോണകാട്ടി വെളുക്കനെ ഒന്ന് ചിരിച്ചു.

ജീവനോടെ കൊണ്ട് ചെല്ലാനാ കല്പന, അത്‌ ചെയ്യുകയും ചെയ്യും.പക്ഷെ അതിന് മുൻപ് ഈ ഒടിച്ചതിനൊക്കെ
ഒരു പരിഹാരം കാണണ്ടേ?കാണണം.
അതുകൊണ്ട് കൂടുതൽ ഒളിച്ചുകളിക്കാതെ വാ…. വന്ന് ഈ ഭൈരവനെ നന്നായിട്ടൊന്ന് സൽക്കരിക്ക്.ഒരു പെണ്ണിന് മാത്രം നൽകാൻ സാധിക്കുന്ന വിരുന്നൊരുക്ക്.എന്നിട്ട് വേണം നിങ്ങളെ എത്തിക്കേണ്ടിടത്ത് എത്തിക്കാൻ.

അത്‌ കേട്ട് ഗായത്രി കാർക്കിച്ചു തുപ്പി.
അവൾ വീണയെ തന്നോട് ചേർത്ത് പിടിച്ചിരുന്നു.അവർക്കരികിലേക്ക് നടന്നടുക്കുകയായിരുന്നു ഭൈരവൻ.
പിന്നിലേക്ക് പോകാൻ ഇടമില്ലാതെ അവർ ഭിത്തിയിലിടിച്ചുനിന്നു.തന്നെ നോക്കി കാർക്കിച്ചു തുപ്പിയ ഗായത്രിയെ പിടിച്ചുമാറ്റി ഊക്കൊടെ കരണത്തൊന്ന് കൊടുക്കുകയാണ് ഭൈരവനാദ്യം ചെയ്തത്.കിട്ടിയ അടിയിൽ താഴേക്ക് വേച്ചുവീണ ഗായത്രിയുടെ അടുത്തേക്ക് ഓടി എത്തി വീണ.അവളെ പിടിച്ചെണീപ്പിക്കാൻ നോക്കവേ ഭൈരവൻ വീണയെ കടന്നുപിടിച്ചു.

“എനിക്ക്‌ നീ മതി.ഇവളെ ഞാൻ എന്റെ പിള്ളേർക്ക് ഇട്ടുകൊടുക്കും.
ഇവളിന്ന് അവർക്കുള്ള അത്താഴമാണ്.നീയെനിക്കും….”

വീണ കിടന്നു കുതറി.ഇതിനിടയിൽ എണീറ്റ ഗായത്രി അയാളെ തടയാൻ ശ്രമിച്ചു.പക്ഷെ അയാളുടെ തള്ളിൽ അവൾ തലയടിച്ചു വീണു.അവളുടെ നെറ്റി മുറിഞ്ഞു ചോര പൊടിഞ്ഞു തുടങ്ങിയിരുന്നു.അപ്പോഴും വേദന കാര്യമാക്കാതെ അവൾ വീണയെ രക്ഷിക്കാൻ വഴിതേടി.വീഴ്ച്ചയിൽ കയ്യിൽ തടഞ്ഞ മരക്കഷ്ണമെടുത്ത് അവൾ അയാളെ ആക്രമിച്ചു.ദേഷ്യം ഇരച്ചുകയറിയ ഭൈരവൻ അവളുടെ മുടിക്കുത്തിൽ പിടിച്ചു ഭിത്തിയിൽ തലയിടുപ്പിച്ചശേഷം നിലത്തേക്ക് വലിച്ചെറിഞ്ഞു.

ഗായത്രിയുടെ അടുത്തേക്ക് ഓടാൻ ശ്രമിച്ച വീണയെ ഭൈരവൻ തടഞ്ഞു.
അപ്പോഴേക്കും ശിങ്കിടികൾ
അങ്ങോട്ടേക്കെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *