ശംഭുവിന്റെ ഒളിയമ്പുകൾ 18 [Alby]

Posted by

നീ കള്ളം പറയാനും തുടങ്ങിയല്ലേ.
എനിക്കറിയുന്ന ശംഭു ഇങ്ങനെ ആയിരുന്നില്ല.എന്തിനും ഈ ടീച്ചർ വേണം, എന്തുണ്ടെലും ടീച്ചറോട് പറയും.പക്ഷെ ഇന്ന്…….ഇന്ന് നീ മാറി. പലതും മറക്കുന്നു.ഉള്ളിലൊതുക്കി സ്വയം നീറുന്നു.

വാക്കുകളുടെ ചട്ടക്കൂടിൽ ഞാൻ ബന്ധനസ്ഥനാണ് ടീച്ചറെ…….എല്ലാം ടീച്ചറും മാഷും ഒക്കെ അറിയുന്ന ദിനം വരും.അന്ന് വെറുക്കാതിരുന്നാൽ മാത്രം മതി.അല്ലാതെ ഇപ്പോഴൊന്നും
പറയാൻ…………വയ്യ ടീച്ചറേ.

അവർക്കിടയിൽ നിമിഷങ്ങളോളം മൗനം തളം കെട്ടിനിന്നു.”എന്താ ടീച്ചറെ ഒരു ഗൗരവം? “മൗനം മുറിച്ചു കൊണ്ട് അവൻ ചോദിച്ചു.

അതിപ്പൊ നീയെന്തിനാ അറിയുന്നെ.
എന്നോട് നിനക്കൊന്നും പറയാൻ വയ്യല്ലോ.അപ്പൊ ഇതും നീ അറിയണ്ട

പിന്നൊന്നും അവൻ ചോദിച്ചുമില്ല.
“വെള്ളം വേണോ?”ഇടക്കെപ്പൊഴൊ സാവിത്രിയവനോട്‌ ചോദിച്ചു.വെള്ളം കയ്യിൽ വാങ്ങിപ്പിടിച്ചതല്ലാതെ ഒരു ഭാവമാറ്റം അവനിലുണ്ടായില്ല.
സാവിത്രി അത് കാര്യമാക്കിയുമില്ല.

അപ്പോഴാണ് സാവിത്രിയുടെ ഫോൺ റിങ് ചെയ്തത്.നമ്പർ കണ്ടതും അവൾ ശാന്തതയോടെ തന്നെ സംസാരിച്ചുതുടങ്ങി.’പറയ് മാധവേട്ടാ’

“നിങ്ങൾ ഇതെവിടെ എത്തി?”
മറുചോദ്യം ആയിരുന്നു അതിന് മറുപടി.

“വന്നുകൊണ്ടിരിക്കുന്നു,ഇനിയും ഒരു രണ്ടു മണിക്കൂർ എടുക്കും.കാർ ഒന്ന് പഞ്ചർ ആയി”മാഷിനെ ചെന്നശേഷം കാര്യങ്ങൾ പറഞ്ഞു മനസിലാക്കാം എന്ന് കരുതിയാണ് സാവിത്രി അങ്ങനെ പറഞ്ഞത്.

അതെന്തെലും ആവട്ടെ.പെട്ടെന്ന് വീട്ടിൽ എത്തണം.കുട്ടികൾ ഒറ്റക്കാ.
ഞാൻ ഇവിടെ പെട്ടുപോയി.ഒരു അർജന്റ് മീറ്റിംഗ്.ക്ലൈന്റ്‌സ്ന് ഞാൻ തന്നെ അറ്റൻഡ് ചെയ്യണം പോലും.
നാളെ മീറ്റിംഗ് കഴിഞ്ഞെ എത്തൂ.

“ഞങ്ങൾ വേഗം എത്താം മാഷെ.”
ഫോൺ പിടിച്ചു വാങ്ങി ശംഭുവാണ്
സംസാരിച്ചത്.

“ശരി.പെട്ടന്ന് എത്താൻ നോക്ക്.”
മാധവൻ ഫോൺ വച്ചതും കയ്യിൽ ഇരുന്ന വെള്ളം അതേപടി മുഖത്ത് ഒഴിച്ച്, ഒപ്പം അതിൽനിന്നും ഒരല്പം കുടിച്ച ശേഷം ശംഭു വണ്ടിയിലേക്ക് കയറി.പിന്നാലെ സാവിത്രിയും.

“ഇന്നാ മുഖം തുടക്ക്”സാരിത്തലപ്പ് അവന് നേരെ നീട്ടിക്കൊണ്ട് സാവിത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *