അവന്റെ പോക്ക് കണ്ടു ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു.
“ചമ്മി ഓടിപ്പോകണ്ടാ. ഇച്ചായൻ പെട്ടെന്ന് മുഖം മാറ്റിയതും ഞാൻ കണ്ടു.”
അവൻ അടുക്കളയിലേക്ക് നടക്കുന്നതിനിടയിൽ അവളെ തിരിഞ്ഞു നോക്കി ഒന്ന് ചിരിച്ചു. ജീനയും ഒരു ചിരിയോടെ കസേരയിൽ നിന്നും എഴുന്നേറ്റ് വാ കഴുകാനായി പോയി.
കുറച്ച് സമയങ്ങൾക്ക് ശേഷം ജീന ഉറങ്ങാനായി റൂമിലേക്ക് പോയപ്പോൾ ശ്രീഹരിയും കൂടെ ചെന്നു.
ഒരു ടാബ്ലെറ്റും വെള്ളവും അവൾക്ക് കൊടുത്തു കൊണ്ട് പറഞ്ഞു.
“പെയിൻ കില്ലർ ആണ്, കഴിച്ചിട്ട് കിടന്നോ.”
ചെറിയ വേദന ഉണ്ടായിരുന്നതിനാൽ അവൾ അത് അനുസരിച്ചു.
ബെഡിലേക്ക് കിടന്ന ജീനയെ ഒരു പുതപ്പെടുത്തു പുതച്ചു കൊടുത്തുകൊണ്ട് ശ്രീഹരി അവൽക്കരികിലായി ഇരുന്നു.
അവളുടെ കഴുത്തിൽ കിടന്ന മാലയിൽ പിടിച്ച് കൊണ്ട് അവൻ ചോദിച്ചു.
“നിനക്ക് ഈ മാലയങ്ങു അവനു വിട്ടു കൊടുത്താൽ പോരായിരുന്നോ.. എങ്കിൽ ഇത്രയും വേദന അനുഭവിക്കണമായിരുന്നോ.”
മാലയിൽ പിടിച്ചിരുന്ന അവന്റെ കൈയിൽ തന്റെ കാര്യങ്ങൾ അമർത്തികൊണ്ടു അവൾ പറഞ്ഞു.
“ഇച്ചായൻ തന്നല്ലേ എന്നോട് പറഞ്ഞിരുന്നത് ഈ മാല നഷ്ടപെടുത്തരുതെന്ന്.”
അവൻ ഒന്നും മിണ്ടാതെ കുറച്ച് നേരം അവളുടെ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു. കുറച്ച് സമയം കഴിഞ്ഞപ്പോഴേക്കും ടാബ്ലെറ്റിന്റെ സെഡേഷൻ കാരണം അവളുടെ കണ്ണുകൾ അടഞ്ഞു തുടങ്ങി.
കുറച്ച് സമയത്തിന് ശേഷം അവൾ പൂർണമായും നിദ്രയിലേക്കാഴ്ന്നപ്പോൾ ശ്രീഹരി തന്റെ ചുണ്ടുകൾ അവളുടെ നെറ്റിയിൽ അമർത്തിയ ശേഷം തന്റെ മുറിയിലേക്ക് നടന്നു.
.
.
അടുത്ത ദിവസം രാവിലെ എഴുന്നേൽക്കുമ്പോൾ ജീനയ്ക്ക് വേദനയിൽ നിന്നും നല്ല രീതിയിൽ ആശ്വാസം ലഭിച്ചിരുന്നു. അതുകൊണ്ട് തന്നെ അവൾ ഹോസ്പിറ്റലിലും പോകാൻ വിസമ്മതിച്ചു.
അന്നത്തെ ദിവസം ഓഫീസിൽ പോകാൻ ജീനയെ ശ്രീഹരി അനുവദിച്ചതുമില്ല.
തൊട്ടടുത്ത ദിവസം ആയിരുന്നു അനുപമയുടെ കല്യാണം.
കല്യാണത്തിന് പോകാനായി രാവിലെ കുളിച്ച് തല തുവർത്തി കൊണ്ട് നിൽക്കുമ്പോഴാണ് ജീനയുടെ ശബ്‌ദം ശ്രീഹരിയുടെ കാതുകളിൽ എത്തിയത്.
“ഇച്ചായാ.. ഇങ്ങോട്ടൊന്നു വന്നേ.”
“ഈ പെണ്ണ് രാവിലെ തന്നെ തുടങ്ങിയല്ലോ ബഹളം..”
ചറുപിറുത്തുകൊണ്ടു ശ്രീഹരി ജീനയുടെ മുറിയിലേക്ക് നടന്നു. അവൻ ചെല്ലുമ്പോൾ ബ്ലൗസും അടിപാവാടയും മാത്രം ഇട്ട് സാരിയും കൈയിൽ പിടിച്ച് നിൽക്കുകയായിരുന്നു ജീന.
ഒരു നിമിഷം അവളുടെ രൂപത്തെ ശ്രീഹരി നോക്കി നിന്ന് പോയി.
“ഇച്ചായാ ഇതൊന്നു ഉടുത്തു തന്നെ, സമയം ഇപോഴങ്ങു പോകും.”
അവളുടെ ശബ്‌ദം ആണ് അവനെ ആ നോട്ടത്തിൽ നിന്നും ഉണർത്തിയത്.
അവളുടെ കൈയിൽ നിന്നും സാരി വാങ്ങിക്കൊണ്ടു അവൻ പറഞ്ഞു.
“വേറെ ആൺപിള്ളേരുടെ മുന്നിൽ ഒന്നും പോയി ഈ കോലത്തിൽ നിന്ന് കളയല്ലേ.. അവർക്ക് ചിലപ്പോൾ കണ്ട്രോൾ ചെയ്യാൻ പറ്റിയെന്ന് വരില്ല.”
അവളോ അവനെ ഒന്ന് ചൊടിപ്പിച്ചു കൊണ്ട് പറഞ്ഞു.