“ഇച്ചായാ ഞാൻ ഇന്ന് ഇവിടെ കിടന്നോട്ടെ?”
അവൻ കൈ കാണിച്ച് അവളെ തന്റെ അരികിലേക്ക് വിളിച്ചു. പുറത്ത് പോയപ്പോൾ ഇട്ടിരുന്ന അതെ പിങ്ക് കളർ ചുരിദാറിൽ തന്നെ ആയിരുന്നു അവൾ ഇപ്പോഴും.
ജീന അരികിൽ എത്തിയപ്പോൾ ശ്രീഹരി അവളുടെ കൈയിൽ പിടിച്ച് തന്റെ കാലുകൾക്ക് ഇടയിലായി ഇരുത്തി. അവൾ അവന്റെ നെഞ്ചിലേക്ക് തല ചേർത്ത് വച്ച് ഇരുന്നു.
അവളെ ഒന്നും പറയാൻ അനുവദിക്കാതെ അവളുടെ വയറിൽ തന്റെ കൈ ചുറ്റി പിടിച്ച് ഇരുന്നുകൊണ്ട് അവൻ പറഞ്ഞു.
“നമുക്ക് ഇവിടെ നിന്നും ഒരു മാറ്റം ആവിശ്യമാണ്.”
ജീന തല ചരിച്ച് അവന്റെ മുഖത്തേക്ക് നോക്കി.
“നാളെ ഒരു ദിവസം കൂടി എനിക്ക് നീ സമയം താ.. ഓഫീസിലെ കാര്യങ്ങളൊക്കെ ഒന്ന് സെറ്റ് ആക്കിയിട്ട് മറ്റന്നാൾ തന്നെ നമ്മൾ എന്റെ വീട്ടിലേക്ക് പോകുന്നു. ഇനി വിദ്യയുടെ കല്യാണം കഴിഞ്ഞിട്ടേ നമ്മൾ ഇങ്ങോട്ടുള്ളു.”
“ഇച്ചായാ..”
“നീ ഒന്നും പറയണ്ട.. നിന്നെ പഴയപോലെ ഡിപ്രെഷനിലേക്ക് തള്ളി വിടാൻ എനിക്കാവില്ല.. അതിന് ഈ ഒരു മാറ്റം തന്നെയാണ് ഏറ്റവും നല്ലത്.”
അവൾ മറുപടിയായി ഒന്ന് മൂളുക മാത്രം ചെയ്തു.
“ഇപ്പോൾ നീ ഉറങ്ങാൻ നോക്ക്..”
ശ്രീഹരി അവളുടെ നെറ്റിക്ക് മുകളിലായി ഉമ്മ വച്ചു.
കുറച്ച് സമയങ്ങൾക്ക് ശേഷം ജീന അവളുടെ ഏറ്റവും സുരക്ഷിതം എന്ന് കരുതുന്ന ശ്രീഹരിയുടെ കരങ്ങൾക്ക് ഉള്ളിൽ കിടന്ന് അവന്റെ നെഞ്ചിൽ തല ചേർത്ത് ഉറക്കത്തിലേക്ക് വഴുതി വീണു.
തുടരും…
കഥ വായിക്കുന്ന എല്ലാപേരും നിങ്ങളുടെ അഭിപ്രായങ്ങൾ എഴുതി അറിയിച്ചാൽ കൊള്ളാമായിരുന്നു.