എന്റെ നിലാപക്ഷി 7 [ ne-na ]

Posted by

അവൾ വേണ്ട എന്നുള്ള അർത്ഥത്തിൽ മൂളി. ജീനയുടെ മുഖം വല്ലാതെ ഇരിക്കുന്നത് അവന്റെ ശ്രദ്ധയിൽ പെട്ടു.
“എന്ത് പറ്റി നിനക്ക്?”
“ഒന്നൂല്ല..”
അപ്പോഴേക്കും സിനിമ തുടങ്ങിയിരുന്നു. അവൻ പതുക്കെ സിനിമയിലേക്ക് ശ്രദ്ധിച്ചു. കുറച്ച് കഴിഞ്ഞപ്പോൾ അവന്റെ ശ്രദ്ധ വീണ്ടും ജീനയിലേക്ക് തിരിഞ്ഞു. അവൾ സിനിമ കാണാതെ മുഖം കുനിച്ച് ഇരിക്കയാണ്.
“ജീന.. നിനക്ക് എന്ത് പറ്റി?”
അവൾ മുഖം ഉയർത്തി പറഞ്ഞു.
“നമുക്ക് വീട്ടിൽ പോകാം ഇച്ചായാ..”
അവൾക്ക് എന്തോ കാര്യമായി പറ്റിയിട്ടുണ്ടെന്ന് ശ്രീഹരിക്ക് തോന്നി.
അവളുടെ കൈയിൽ പിടിച്ച് കൊണ്ട് അവൻ പറഞ്ഞു.
“വാ.. നമുക്ക് പോകാം.”
ജീന അവനൊപ്പം പുറത്തിറങ്ങി കാറിനടുത്തേക്ക് നടന്നു.
കാറിൽ വീട്ടിലേക്ക് പൊയ്ക്കൊണ്ടിരിക്കുമ്പോഴും ജീന മൗന ആയിരുന്നു.
“നിനക്കെന്താ പറ്റിയത്?”
അവൾ ഒന്നും മിണ്ടിയില്ല. ശ്രീഹരിയെ അവളുടെ മൗനം ദേഷ്യം പിടിപ്പിച്ചു.
“എന്നെ വട്ടു പിടിപ്പിക്കാതെ വാ തുറന്ന് പറയുന്നുണ്ടോ എന്താ കാര്യമെന്ന്.”
അവൾ പൊട്ടി കരഞ്ഞുകൊണ്ട് പറഞ്ഞു.
“എന്റെ ശരീരം ആദ്യമായി അനുഭവിച്ചവർ അവിടെ ഉണ്ടായിരുന്നു. ഞാൻ അവനെ കണ്ടു.”
ശ്രീഹരി പെട്ടെന്ന് കാറിന്റെ ബ്രേക്ക് ചവിട്ടി. അവളുടെ ജീവിതത്തിൽ ഇനിയും കണ്ട് മുട്ടരുത് എന്ന് ആഗ്രഹിച്ചിരുന്ന ഒരുത്തനെ അവൾ വീണ്ടും കണ്ടിരിക്കുന്നു. ജീനയോടു എന്ത് പറയണമെന്ന് അവന് അറിയില്ലായിരുന്നു.
പെട്ടെന്ന് ബാക്കിൽ നിന്നും ഒരു ഹോണടി കേട്ടപ്പോഴാണ് താൻ കാറ് നടു റോഡിലാണ് നിർത്തിയിരിക്കുന്നത് എന്ന് അവൻ ഓർത്തത്.
അവൻ പെട്ടെന്ന് കാറ് റോഡ് സൈഡിലേക്ക് ഒതുക്കി ഇട്ടു. എന്നിട്ട് അതിൽ നിന്നും പുറത്തിറങ്ങി.
നേരം ഇരുട്ടി തുടങ്ങിയിരുന്നു. അവൻ കാറിന്റെ ബോണറ്റിൽ ചാരി നിന്നു ആലോചിച്ചു.
എന്താ ഇപ്പോൾ ചെയ്യേണ്ടത്.. എന്തു പറഞ്ഞു ജീനയെ ആശ്വസിപ്പിക്കും, തിരിച്ചു പോയി അവനെ അടിച്ചാലോ?
അവൻ കാറിനുള്ളിൽ ഇരിക്കുന്ന ജീനയുടെ മുഖത്തേക്ക് നോക്കി. കരയുകയാണവൾ.
ഏയ്.. അത് ശരിയാകില്ല. അവനുമായി ഒരു അടി ഉണ്ടാക്കിയാൽ അത് ജീനയ്ക്ക് തന്നെയാണ് പ്രശ്നം.. മാത്രമല്ല വീട്ടുകാരുടെ നിര്ബന്ധ പ്രകാരം ജീന തന്നെയാണ് അവന്റെ അടുത്തേക്ക് പോയത്.
കുറച്ച് നേരം കൂടി അവൻ കാറിനു പുറത്തു നിന്നു. പിന്നെ വീട്ടിലേക്ക് പോകാൻ തന്നെ അവൻ തീരുമാനിച്ചു.
തേങ്ങി കരയുന്ന ജീനയുമായി അവൻ വീട്ടിലേക്ക് കാർ ഓടിച്ചു.
വീട്ടിൽ എത്തിയ ഉടൻ അവൾ ഓടി റൂമിലേക്ക് പോയി. അവളുടെ കൂടെ പോകാൻ ശ്രീഹരി തുനിഞ്ഞില്ല. അവൾ ഒറ്റക്കിരിക്കുന്നത് തന്നെയാണ് നല്ലതെന്ന് അവന് തോന്നി. ഇടക്കിടക്ക് അവളുടെ റൂമിന്റെ വാതിൽ വരെ അവൻ പോയി. അപ്പോഴൊക്കെ അവയുടെ തേങ്ങൽ അവന് കേൾക്കാമായിരുന്നു. പതുക്കെ പതുക്കെ അത് ഇല്ലാതായി.
രാത്രി ഉറങ്ങാൻ കിടന്നിട്ട് അവന് ഉറക്കം വന്നില്ല. മനസ് ആകെ തകർന്നിരിക്കുകയാണ്. അവൻ ബെഡിൽ നിന്നും എഴുന്നേറ്റ് ഭിത്തിയിലേക്ക് ചാരി ഇരുന്നു ചുമ്മാ മൊബൈൽ നോക്കി കൊണ്ടിരുന്നു.
ഇടക്കെപ്പോഴോ വാതിലിൽ ഒരു നിഴലനക്കം അവന്റെ ശ്രദ്ധയിൽ പെട്ടു. നോക്കുമ്പോൾ ജീന അവിടെ നിന്ന് അവനെ നോക്കുകയാണ്.
ശ്രീഹരി തന്നെ കണ്ട് എന്ന് മനസിലായപ്പോൾ ജീന ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *