“ദുഷ്ടൻ..”
അവൻ ഒരു ചിരിയോടെ ബർഗർ അവളുടെ നേരെ നീട്ടി വച്ചു. ചില നേരത്തെ അവളുടെ പ്രവർത്തികളും സംസാരവും ഒകെ കൊച്ചു പിള്ളേരെ ആണെന്ന് അവന് തോന്നാറുണ്ട്. അവന് അത് കാണുന്നതും കേൾക്കുന്നതും ഇഷ്ടവുമാണ്.
സാവധാനം ബർഗർ കഴിച്ചുകൊണ്ടിരുന്ന അവളോട് ശ്രീഹരി ചോദിച്ചു.
“നാളെതൊട്ട് നമുക്ക് ജോഗ്ഗിങ്ങിന് പോയല്ലോ?”
“അഹ്.. ബെസ്ററ്.. 7 മണിക്ക് ഞാൻ വിളിക്കുമ്പോൾ ചറുപിറുത്തുകൊണ്ട് എഴുന്നേൽക്കുന്ന ആള് തന്നെ ഇത് പറയണം.”
“നാളെ നീ എന്നെ 5 മണിക്ക് വിളിച്ചോ.. നമുക്ക് ജോഗ്ഗിഗിന് പോകാം.”
“ഞാൻ വിളിക്കുമേ..”
“വിളിച്ചോന്നേ..”
“അപ്പോൾ എന്നെ വല്ലോം പറഞ്ഞാൽ ഞാൻ ആ കഴുത്ത് പിടിച്ച് ഇറുക്കിയങ്ങു കൊല്ലും ഇച്ചായൻ.”
“ഈ ഇടയായി നീ എന്നെ അങ്ങ് ഭരിക്കുവാണല്ലോടി.”
അവൾ ചിരിച്ച് കൊണ്ട് പറഞ്ഞു.
“പണ്ട് എന്നെ കുറെ ഭരിച്ചതല്ലേ.. ഇപ്പോൾ ഞാൻ കുറച്ച് ഭരിക്കട്ടെ.”
“ഓഹ്.. ശരി മാഡം.”
അവിടന്ന് കഴിച്ച് ഇറങ്ങിയപ്പോഴേക്കും ഫിലിം തുടങ്ങാൻ ടൈം ആയി. അവർ നേരെ തീയറ്ററിലേക്ക് നടന്നു.
അവിടെ എത്തുമ്പോഴാണ് ജീനയുടെ കണ്ണിൽ ഐസ് ക്രീം ഷോപ് പെട്ടത്.
ശ്രീഹരിയുടെ കൈയിൽ ചുരണ്ടികൊണ്ട് അവൾ പറഞ്ഞു.
“ഐസ് ക്രീം വേണം.”
“നിനക്ക് ആരെങ്കിലും ഐസ് ക്രീമിൽ കൈ വിഷം തന്നിട്ടുണ്ടോ. ഇവിടെ കണ്ടാലും അപ്പോൾ വേണമല്ലോ.”
ചിണുങ്ങിക്കൊണ്ട് അവൾ പറഞ്ഞു.
“പ്ലീസ് ഇച്ചായാ..”
“കിടന്ന് ചിണുങ്ങണ്ട.. വാങ്ങി തരാം..”
അത് കേട്ടപ്പോൾ അവളുടെ മുഖത്ത് ചിരി വിടർന്നു. ശ്രീഹരി അവളെയും കൂട്ടികൊണ്ട് പോയി ഒരു ഐസ് ക്രീം വാങ്ങി അവൾക്ക് കൊടുത്തു.
“ഇച്ചായന് വേണ്ടേ?”
“വയറ്റിൽ ഇപ്പോൾ സ്ഥലം ഇല്ല.”
അവൻ ജീനയെയും കൂട്ടി അകത്തേക്ക് പോയി. സീറ്റ് നമ്പർ അനുസരിച്ച് അവരെ ഒരാൾ കൊണ്ട് പോയി ഇരുത്തി.
ഫിലിം തുടങ്ങാൻ ഒരു 5 മിനിറ്റ് ബാക്കി ഉണ്ടായിരുന്നു. ജീന അവിടെ ഇരുന്ന് ഐസ് ക്രീം കഴിച്ച് തുടങ്ങി.
അവൾ ഒരു സ്പൂൺ ഐസ് ക്രീം കോരി അവന്റെ നേരെ നീട്ടി. അവൻ ഒരു ചിരിയോടെ അത് വായ്ക്കുള്ളിൽ ആക്കി.
അപ്പോഴാണ് അവർക്ക് മുന്നിൽ കൂടി ഒരാൾ ആ നിരയിലെ അകത്തെ സീറ്റിലേക്ക് കടന്ന് പോയത്. ഒരു നിമിഷം അയ്യാളുടെ മുഖം ജീനയുടെ ശ്രദ്ധയിൽ പെട്ടു.
അവളുടെ മുഖം പെട്ടെന്ന് വിളറി വെളുത്തു. നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞു.
കുറച്ച് നേരത്തേക്ക് അവൾക്ക് അനങ്ങാനായില്ല. സ്വബോധത്തിലേക്ക് തിരിച്ച് വന്ന അവൾ ഐസ് ക്രീം ശ്രീഹരിയുടെ കൈയിലേക്ക് കൊടുത്തു.
“നിനക്ക് വേണ്ടേ?”