അവൾ മുഖം ചുളിച്ച് അവന്റെ കൈയിൽ നിന്നും പിടിവിട്ടു കൊണ്ട് പറഞ്ഞു.
“ഓഹ്.. ഞാൻ ഇത്തിരി പഴഞ്ചൻ തന്നെയാണ്.. ഇയ്യാൾക്ക് പറ്റുമെങ്കിൽ എന്നെ കൂടെ കൊണ്ട് നടന്നാൽ മതി.”
അവളുടെ കൈയിൽ ചുറ്റിപ്പിടിച്ച് തന്നിലേക്ക് അടിപ്പിച്ച് കൊണ്ട് അവൻ പറഞ്ഞു.
“ഇച്ചിരി പഴഞ്ചൻ ആണെങ്കിലും ഇവിടെ ഉള്ള ഏതു പെണ്പിള്ളേരെക്കാളും കാണാൻ സുന്ദരി അല്ലെ എന്റെ കൊച്ച്.”
“അങ്ങ് കൂടുതൽ സുഗിപ്പിക്കല്ലേ.”
ശ്രീഹരി ചിരിച്ച് കൊണ്ട് അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചുകൊണ്ടു നടന്നു.
KFC യുടെ മുന്നിൽ എത്തിയപ്പോൾ ശ്രീഹരി ചോദിച്ചു.
“ഫിലിം തീരാൻ 9 മണി അടുപ്പിച്ചാകും. നമുക്ക് എന്തെങ്കിലും കഴിച്ചിട്ട് കയറിയാലോ.”
“എന്ത് കഴിക്കാൻ?”
KFC ചൂണ്ടി കാണിച്ചുകൊണ്ട് അവൻ പറഞ്ഞു.
“ഇവിടന്ന് ബർഗർ കഴിക്കാം.”
“ഒന്നാമത് ഞാൻ തടിച്ച് വരികയാണെന്ന് എനിക്ക് തന്നെ തോന്നി തുടങ്ങിയിട്ടുണ്ട്. അതിന്റെ കൂടെ ഇതും കൂടെ കഴിക്കാത്തതിന്റെ കുറവേ ഉള്ളു.”
അവളുടെ കൈ പിടിച്ച് അകത്തേക്ക് കയറ്റികൊണ്ട് അവൻ പറഞ്ഞു.
“ഇന്നൊരു ദിവസം കഴിച്ചു എന്നും പറഞ്ഞു നീ തടിച്ചി ഒന്നും ആകാൻ പോകുന്നില്ല.”
ശ്രീഹരി അവളെ ഒരിടത്തു ഇരുത്തിയ ശേഷം പോയി രണ്ട്‌പേർക്കും ബർഗറും കോളയും ഓർഡർ ചെയ്തു. എന്നിട്ട് തിരികെ വന്ന് ജീനയുടെ അരികിൽ വന്നിരുന്നു.
“നിന്റെ വയർ കുറച്ച് ചാടി തുടങ്ങിയിട്ടുണ്ട് കേട്ടോ.”
അവൾ പെട്ടെന്ന് ചുരിദാർ ടോപിനു മുകളിൽ കൂടി തന്റെ വയർ നോക്കികൊണ്ട് ചോദിച്ചു.
“അതെങ്ങനെ ഇച്ചായന് അറിയാം?”
അവൻ ഒരു കള്ള ചിരിയോടെ പറഞ്ഞു.
“അന്ന് സാരി ഉടുപ്പിച്ചപ്പോൾ കണ്ടതാണ്.”
“നാണമില്ലാത്ത ജന്തു.. ഒരവസരം കിട്ടുമ്പോൾ എല്ലാം നോക്കിക്കൊള്ളും.”
അവൻ ഒരു ചിരിയോടെ പറഞ്ഞു.
“എന്റെ മുന്നിൽ വന്നു അങ്ങനെ നില്ക്കാൻ നിനക്ക് നാണമില്ലായിരുന്നല്ലോ.”
അവൾ ശ്രീഹരിയെ കളിയാക്കികൊണ്ട് പറഞ്ഞു.
“ഇച്ചായൻ ഒരു മാന്യൻ ആണെന്നല്ല ഞാൻ കരുതിയെ.. ഇപ്പോഴല്ലേ തനി നിറം മനസിലായത്.”
അതുകേട്ട ശ്രീഹരി അവളുടെ ചെവിയിൽ പിടിച്ച് കിഴുക്കി. അവന്റെ കൈയിൽ പിടിച്ച് കൊണ്ട് അവൾ ചിണുങ്ങി.
“ഇച്ചായാ എന്റെ ചെവീന്ന് വിട്.. എനിക്ക് വേദനിക്കുന്നു.”
അപ്പോഴേക്കും അവർക്കുള്ള ഫുഡ് ഓർഡർ ആയി ടോക്കൺ നമ്പർ വിളിച്ചു. അവൻ ജീനയുടെ ചെവിയിൽ നിന്നും പിടി വിട്ട് ഫുഡ് വാങ്ങാനായി പോയി.
ഫുഡുമായി ശ്രീഹരി തിരികെ വന്നിരുന്നപ്പോൾ ജീന ചെവി തടവിക്കൊണ്ട് പറഞ്ഞു.