സ്റ്റാഫുകളെയെല്ലാം ഒരു പുഞ്ചിരിയോടെ നോക്കി ശ്രീഹരി അകത്തേക്ക് നടക്കുന്നതിനിടയിൽ അവനെ കണ്ടുകൊണ്ട് അനുപമയുടെ അച്ഛൻ പെട്ടെന്ന് അവരുടെ അടുത്തേക്ക് വന്നു.
ശ്രീഹരി ഒരു പുഞ്ചിരിയോടെ അദ്ദേഹത്തിന്റെ കൈയിൽ പിടിച്ചു.
“മോള് ഡ്രസിങ് റൂമിൽ ആണ്.. അവിടെ ഫോട്ടോസ് എടുത്തുകൊണ്ടിരിക്കയാണ്.”
“എന്നാൽ നമുക്ക് അങ്ങോട്ട് പോകാം.”
അച്ഛൻ അവരെ ഡ്രസിങ് റൂമിലേക്ക് കൊണ്ട് പോയി. അവർ അവിടെ ചെല്ലുമ്പോൾ അവിടെ തകർത്ത് ഫോട്ടോ എടുപ്പ് നടക്കുകയായിരുന്നു.
ജീനയെയും ശ്രീഹരിയേയും കണ്ടപ്പോൾ അനുപമ പെട്ടെന്ന് തന്നെ ഫോട്ടോക്കുള്ള പോസ് മതിയാക്കി അവരുടെ അടുത്തേക്ക് ഓടി വന്നു.
ഒരു ചുവപ്പു കളർ കല്യാണ സാരിയാണ് അവൾ ഉടുത്തിരുന്നത്. അത്യാവിശം സ്വർണഭരണങ്ങളും ശരീരത്തുണ്ട്. മുഖത്തൊന്നും അധികം ചായങ്ങൾ വാരി ചെയ്ക്കാതെ വളരെ ഭംഗിയായി തന്നെ അവളെ ഒരുക്കിയിട്ടും ഉണ്ട്.
ശ്രീഹരി പറഞ്ഞു.
“അങ്ങ് സുന്ദരി ആയിട്ടുണ്ടല്ലോ ഇന്ന്.”
അവൾ ചെറിയൊരു നാണത്തോടെ പറഞ്ഞു.
“ചുമ്മാ കാലിയാക്കല്ലേ..”
“കളിയാക്കിയതല്ല, സംശയം ഉണ്ടെങ്കിൽ ജീനയോടു ചോദിച്ച നോക്ക്.”
അനുപമ ജീനയെ നോക്കി. അവൾ സൂപ്പർ ആയിട്ടുണ്ടെന്നു കൈ കൊണ്ട് ആഗ്യം കാണിച്ചു.
ശ്രീഹരി ജീനയുടെ നേരെ കൈ നീട്ടിയപ്പോൾ അവൾ, കൈയിലിരുന്ന ബോക്സ് അവനു നൽകി.
അത് അനുപമക്ക് നൽകികൊണ്ട് ശ്രീഹരി പറഞ്ഞു.
“ഇനി ഞാൻ ഗിഫ്റ് തന്നില്ലെന്ന് പരാതി പറയരുത്.”
അനു അപ്പോൾ തന്നെ അത് തുറന്നു നോക്കി. അവളുടെ കണ്ണുകൾ അത്ഭുതം കൊണ്ട് വിടർന്നു. ഒരു ഡയമണ്ട് നെക്ലേസ് ആയിരുന്നു അത്.
“താങ്ക്സ് സർ..”
ശ്രീഹരി ഒന്ന് പുഞ്ചിരിച്ചു.
“ജീനക്കും കൂടി ഇതുപോരെണ്ണം വാങ്ങി കൊടുത്തൂടെ?”
“ജീനയുടെ കഴുത്തിൽ ഈ നേർത്ത മാല കിടക്കുന്നതാണ് ഭംഗി.”
അനുപമ ജീനയെ നോക്കി. അവളുടെ കഴുത്തിൽ പറ്റിച്ചേർന്ന് കിടക്കുന്ന ആ കുഞ്ഞു മാല തന്നെയാണ് ഭംഗിയെന്ന് അനുവിനും തോന്നി.
അപ്പോഴേക്കും ക്യാമറാമാൻമാർ അനുവിന്റെ ഫോട്ടോസ് എടുക്കാൻ തിരക്ക് കൂട്ടി.
അനുപമ ശ്രീഹരിയോട് പറഞ്ഞു.
“സാർ.. നമുക്കൊരു ഫോട്ടോ എടുക്കാം.”
ശ്രീഹരിയും ജീനയും അനുപമക്കൊപ്പം നിന്ന് ഒരു ഫോട്ടോ എടുത്തു. അതിന് ശേഷം അവിടെ നിന്നും പിൻവാങ്ങി.
ജീന മുഴുവൻ സമയവും ശ്രീഹരിക്ക് ഒപ്പം തന്നെ ആയിരുന്നു. അവൻ എവിടൊക്കെ പോകുന്നു അവിടൊക്കെ അവന്റെ കൈയും കൂട്ടിപ്പിടിച്ച് അവളും ഒപ്പം ഉണ്ടായിരുന്നു.
ഓഫീസിലെ സ്റ്റാഫുകളിൽ പലർക്കും അവളോട് ഒരു ഇഷ്ട്ടം തോന്നിയിരുന്നെങ്കിലും ശ്രീഹരിയും ജീനയും തമ്മിലുള്ള ഈ ഒരു അടുപ്പം കാണുന്നതിനാലാണ് അവർ ജീനയോടു ഒരു അകലം പാലിച്ചിരുന്നത്. എപ്പോഴും ആർക്കും മനസിലായിട്ടില്ല ജീനയും ശ്രീഹരിയും തമ്മിലുള്ള യഥാർഥ ബന്ധം എന്താണെന്ന്. ശ്രീഹരിയുടെ ‘അമ്മ വന്നപ്പോൾ അവളോട് കാണിച്ച സ്നേഹ പ്രകടനത്തിന്റെ കാരണവും ആർക്കും അറിയില്ല. ജീന ഒരു ക്രിസ്ത്യൻ ആയതിനാൽ തന്നെ ബന്ധുക്കൾ അല്ലെന്ന് അവർ ഊഹിച്ചു. കല്യാണത്തിനുള്ള കണക്കുകൂട്ടലുകൾക്ക് ഇടയിലും മതം ഒരു വെല്ലുവിളിയായി അവർക്കിടയിൽ നിന്നു.