“പിന്നെ.. ഞാനങ്ങു എല്ലാ ആൺപിള്ളേരുടെയും മുന്നിൽ പോയി ഇന്നാ കണ്ടോ എന്നും പറഞ്ഞങ്ങു നിൽക്കയല്ലേ..”
അവളുടെ ഇളിയിൽ സാരി കുത്തികൊണ്ട് അവൻ ചോദിച്ചു.
“അപ്പോൾ എന്റെ മുന്നിൽ നിൽക്കുന്നതോ?”
അവനെ കളിയാക്കികൊണ്ട് ജീന പറഞ്ഞു.
“ഇച്ചായൻ കണ്ടിട്ടുള്ള പെൺപിള്ളേരെ വച്ച് നോക്കുമ്പോൾ ഞാനൊക്കെ ഒരു ഫിഗർ ആണോ.. ആ ധൈര്യത്തിൽ നിൽക്കുന്നതല്ലേ..”
അപ്പോഴേക്കും ശ്രീഹരി അവളുടെ ചുറ്റും സാരി ചുറ്റി കഴിഞ്ഞിരുന്നു.
അവളുടെ തോളിലേക്ക് സാരിയുടെ തുഞ്ച ഇട്ടുകൊണ്ട് അവൻ പറഞ്ഞു.
“പണ്ടത്തെ നിന്റെ കോലം ആയിരുന്നെങ്കിൽ നിന്റെ ഈ ഡയലോഗ് ഞാൻ സമ്മതിച്ചേനേ.. പക്ഷെ ഇപ്പോൾ…”
സാരിയുടെ ഞൊറി പിടിച്ച് കൊണ്ടിരുന്ന അവനോടു ജീന ചോദിച്ചു.
“ഇപ്പോൾ എന്നെ കാണാൻ അത്രക്ക് കിടു ആണോ?”
ഒരു കള്ളച്ചിരിയോടെ അവളുടെ ഞെഞ്ചിലേക്ക് നോക്കികൊണ്ട് അവൻ പറഞ്ഞു.
“കിടു ആണോന്നു ചോദിച്ചാൽ… എല്ലാം ഇപ്പോൾ പണ്ടുണ്ടായിരുന്നതിന്റെ ഡബിൾ ഉണ്ടല്ലോ.”
അവൾ മുഖം ചുളിച്ച്കൊണ്ടു പറഞ്ഞു.
“ശെയ്.. നാണമില്ലല്ലോ ഇങ്ങനൊക്കെ പറയാൻ.. ഇച്ചായൻ ആള് ശരിയല്ല.”
അവൻ ചിരിച്ച് കൊണ്ട് അവളുടെ ഇളിയിലേക്ക് നൊറി പിടിച്ചത് കുത്തി വച്ചു. അപ്പോഴാണ് ഇളിയിൽ ഉണ്ടായിരുന്ന കറുത്ത മറുക് അവന്റെ ശ്രദ്ധയിൽ പെട്ടത്.
അതിലേക്ക് നോക്കികൊണ്ട് അവൻ പറഞ്ഞു.
“നിനക്ക് എല്ലായിടത്തും മറുക് ആണല്ലോ.”
ജീന അവനെ നോക്കിയപ്പോൾ തന്റെ ഇളിയിലെ മറുക് കണ്ടാണ് അവൻ അങ്ങനെ പറഞ്ഞതെന്ന് ജീനയ്ക്ക് മനസിലായി.
അവൾ സംശയത്തോടെ ചോദിച്ചു.
“വേറെ എവിടെയാണ് ഇച്ചായൻ മറുക് കണ്ടത്?”
അവൻ ഒരു കള്ളച്ചിരിയോടെ അവളുടെ വലതു മാറിടത്തിലേക്ക് നോക്കി.
“അയ്യേ.. ഒരു നാറി ആണ് ഇച്ചായൻ.. ഇന്നലെ ഒരു നിമിഷമാണ് അവിടേക്ക് നോക്കുന്നത് കണ്ടത്, അതിനുള്ളിൽ ഏതൊക്കെയാണ് കണ്ടു പിടിച്ചത്.”
ചിരിച്ച് കൊണ്ട് അവനെ പിടിച്ച് തള്ളിക്കൊണ്ട് പറഞ്ഞു.
“ഇയ്യാള് പോയെ.. ബാക്കി ഞാൻ ഉടുത്തു കൊള്ളാം.”
“നിനക്കതിനു ഉടുക്കാൻ അറിയാമോ?”
“ഇനി പിന്ന് കുത്തിയാൽ മതിയല്ലോ. അത് എനിക്കറിയാം.. ഇച്ചായൻ പോയി റെഡി ആക്.. നമ്മൾ കുറച്ചു നേരത്തെ എങ്കിലും അവിടെ എത്തണ്ടേ?”
ശ്രീഹരിക്കും തോന്നി നേരത്തെ ഇറങ്ങിയില്ലെങ്കിൽ ട്രാഫിക് ഒകെ കഴിഞ്ഞു അങ്ങ് എത്തുമ്പോൾ ലേറ്റ് ആകുമെന്ന്. അവൻ തന്റെ റൂമിലേക്ക് നടന്നു.
ഓഡിറ്റോറിയത്തിലേക്ക് ശ്രീഹരിയും ജീനയും നടന്നു കയറുമ്പോൾ അവിടെ ഉണ്ടായിരുന്ന ഓഫീസിലെ സ്റ്റാഫുകളുടെ ശ്രദ്ധ അവരിലേക്ക് തിരിഞ്ഞു.
ഒരേ ശ്രീഹരി ധരിച്ചിരുന്ന ഷർട്ടും ജീനയുടെ സാരിയും ഇളം നീല കളറിൽ തന്നെ ആയിരുന്നതിനാലാണ് എല്ലാപേരുടെയും ശ്രദ്ധ അവരിലേക്ക് തിരിഞ്ഞത്. അനുപമയാണ് അവർക്ക് ഈ ഡ്രസ്സ് നൽകിയതെന്ന് ആർക്കും അറിയില്ലായിരുന്നു.