എന്റെ മനസ്സിൽ ലഡൂ പൊട്ടിക്കൊണ്ടേ ഇരുന്നു….
“അങ്ങനെ ലഡൂ പൊട്ടിച്ച് പൊടിച്ചു ഞാൻ പരുവം ആയി “
അനിലിനെ കണ്ടപ്പോൾ അവനാ പറഞ്ഞെ ശ്വേത ടെ കല്യാണം ഉടനെ കാണും, മിക്കവാറും ആ വർക്ക് നിനക്കായിരിക്കുമെന്ന് ……..
പിന്നെ എനിക്കൊന്നും വേണ്ടാ !
“മനസ്സിൽ കേറിയ പെണ്ണാ എന്നിട്ട് ഇനി ഞാൻ പോണം ഫോട്ടോഗ്രാഫർ ആയിട്ട് എന്റെ പട്ടി പോകും “
“എന്റെ മനസ്സിൽ പൊട്ടിയ ലഡൂ എല്ലാം തൂത്തു വാരി ഞാൻ ഒരു കവറിൽ കെട്ടി വച്ചു “
ഒരു മാസത്തിനു ശേഷം ദാ എന്റെ മുന്നിൽ വീണ്ടും ഉണ്ടക്കണ്ണി …
ആഹാ ഇതാരാ കല്യാണമൊക്കെ എന്തുവായി????
ഓ ‘എന്തോ ആവാൻ പൊരുത്തം ഇല്ലെന്ന് !
വാരിക്കൂട്ടി വച്ച ലഡൂ ഒന്നിച്ചാക്കി ഞാൻ വീണ്ടും വീണ്ടും പൊട്ടിച്ചു ………
ദൈവമേ ഈ പ്രാവിശ്യം വീണ്ടും തൂത്തു വാരി കെട്ടേണ്ടി വരല്ലേ ” മിന്നിച്ചേക്കണേ”…….
മനസ്സിൽ സകല പുണ്യാളൻ മാരെയും വിളിച്ച് ഒരൊറ്റ ചോദ്യം?
എന്നാ പിന്നെ ഞാൻ അങ്ങ് കെട്ടിയാലോ… നമ്മുക്ക് ഈ പൊരുത്തം നോക്കുന്ന ഏർപ്പാട് ഒന്നും ഇല്ലന്നെ, ഇഷ്‌ടപ്പെട്ട അങ്ങ് കെട്ടും അത്രേ ഉള്ളൂ……..
ആഹാ അതുകൊള്ളാലൊ (അവളും തമാശിച്ചു )
ഇനിയിപ്പം ആരെ കെട്ടിയാലും എന്റെ വർക്ക് നിങ്ങൾക്ക് തന്നെ……
ബൈ പറഞ്ഞ് അവളു പോയി
വൈകിട്ട് ഫോണിൽ ഒരു മെസ്സേജ്”,
സീരിയസ് ആയിട്ട് ചോദിച്ചതാണോന്ന്.”…….
ഇച്ചിരി വെയിറ്റ് ഇട്ടു റിപ്ലൈ കൊടുത്തില്ല
കുറച്ച് കഴിഞ്ഞിട്ടും അവിടെ നിന്ന് ഒരു അനക്കവും ഇല്ല…..
……… തുടരും………….