വില്ലൻ 2 [വില്ലൻ]

Posted by

സമർ:ആളെ വിശ്വസിക്കാമോ..?

ചന്ദ്രൻ:വിശ്വസിക്കാം മോനെ..അതിന് ഈ ചന്ദ്രേട്ടൻ ഉറപ്പ് തരാം

സമർ:അവളുടെ നമ്പർ എന്റെ ഫോണിലേക്ക് മെസ്സേജ് ചെയ്യൂ…

അതുംപറഞ്ഞ് ഫോൺ കട്ടായി…

ചന്ദ്രേട്ടൻ ഷാഹിയോട് അവളുടെ ഫോൺ നമ്പർ ചോദിച്ചു… ഷാഹി തന്റെ നമ്പർ ചന്ദ്രേട്ടന് പറഞ്ഞു കൊടുത്തു…അത് ചന്ദ്രേട്ടൻ മെസ്സേജ് ആയി സമറിന് അയചുകൊടുത്തു..സമർ അത് റിസീവ് ചെയ്തത് ഷാഹി കണ്ടു… പിന്നെയും നിശബ്ദത…സമറിന്റെ ഫോൺവിളിക്കായുള്ള കാത്തിരിപ്പ്…നിശ്ശബ്ദതയെ ഭേദിച്ചുകൊണ്ട് ഷാഹിയുടെ ഫോൺ റിങ് ചെയ്തു…

ആരാണെന്ന് ചന്ദ്രേട്ടൻ അവളോട് ചോദിച്ചു.. പക്ഷെ അത് സമർ ആയിരുന്നില്ല…അവളുടെ അമ്മ ലക്ഷ്മിയായിരുന്നു…

ഷാഹി ഫോൺ എടുത്തിട്ട് ഹലോ അമ്മെ എന്ന് പറഞ്ഞു… അപ്പോൾ ചന്ദ്രേട്ടന് മനസ്സിലായി വിളിച്ചത് അവളുടെ അമ്മ ആയിരുന്നു എന്ന്

ലക്ഷ്മി:എന്താ മോളെ നിന്റെ സ്വരത്തിന് ഒരു പതർച്ച..

ഷാഹി:ഒന്നുമില്ല അമ്മെ..അമ്മയ്ക്ക് തോന്നുന്നതാ..

ലക്ഷ്മി:ആട്ടെ…റൂം ഒക്കെ ശേരിയായോ..?

ഷാഹി:അതിന്റെ കാര്യങ്ങൾ ഞാൻ വർഡനോട് സംസാരിക്കുകയായിരുന്നു..ഞാൻ അമ്മയെ കുറച്ചു കഴിഞ്ഞു വിളിക്കട്ടെ

ലക്ഷ്മി:ശരി മോളെ..

ഷാഹി ഫോൺ കട്ട് ചെയ്തു എന്നിട്ട് അമ്മയായിരുന്നു എന്ന് അവരോട് പറഞ്ഞു…പിന്നെയും കാത്തിരിപ്പ്…നിശ്ശബ്ദത…

പെട്ടെന്ന് ഷാഹിയുടെ ഫോൺ റിങ് ചെയ്തു… അറിയാത്ത നമ്പർ…ട്രൂ കോളറിൽ സമർ എന്ന് എഴുതിയിരിക്കുന്നത് അവൾ കണ്ടു…സമറാണെന്ന് തോന്നുന്നു എന്ന് പറഞ്ഞ് അവൾ കാൾ എടുത്തു…പെട്ടെന്ന് അവരുടെ അടുത്തുനിന്നും കുറച്ചു ദൂരത്തുള്ള ഒരു ട്രാൻസ്‌ഫോർമർ പൊട്ടിത്തെറിച്ചു…അത് തീനാളങ്ങൾ വെമ്പി…പക്ഷികൾ കരഞ്ഞുകൊണ്ട് പറന്നുപോയി…ആകാശമാകെ ഇരുൾ നിറഞ്ഞു..ഭയാനകമായ അന്തരീക്ഷം…ഷാഹി ഫോൺ കാതോട് ചേർത്തു…

ഷഹന അല്ലെ…? വളരെയധികം കട്ടിയും ഗംഭീര്യവുമുള്ള ശബ്ദം അവളുടെ ചെവിയിൽ മുഴങ്ങി കേട്ടു…

ഷാഹി പതുക്കെ അതെ എന്ന് പറഞ്ഞു…

സമർ:പാചകം അറിയില്ലേ..?

Leave a Reply

Your email address will not be published. Required fields are marked *