വില്ലൻ 2 [വില്ലൻ]

Posted by

ആ അവസരം ഫലവത്തായി നമ്മൾ ഉപയോഗിച്ചാൽ വളരെ വലിയ മാറ്റങ്ങൾ തന്നെ നമുക്ക് കൊണ്ടുവരാൻ സാധിക്കും…പക്ഷെ അവസരം നമ്മൾക്ക് മുതലാക്കാൻ സാധിച്ചില്ലെങ്കിൽ….. ഡിജിപി മുഴുവൻ പറയാതെ നിർത്തി…

ഇനി നിങ്ങളുടെ  അഭിപ്രായങ്ങൾ പറയുക…അത് നമ്മുടെ ചെയ്യാൻ പോകുന്ന ചെയ്തിയെ നിർണയിക്കും… ഡിജിപി വാക്കുകൾ മുഴുവനാക്കി…

നമ്മൾ അവരെ ഭയക്കുന്നത് ആണ് അവരുടെ ധൈര്യം…നമ്മൾ എന്തിനാണ് അവരെ ഭയക്കുന്നത്…ഈ അവസരം നമ്മൾ ഉപയോഗിക്കണം…ഓരോന്നിനെയും ഇഞ്ചിഞ്ചായി….ഐജി ദാമോദർ പല്ലിറുമ്മികൊണ്ട് പറഞ്ഞു…

അതെ അത് തന്നെയാണ് ചെയ്യേണ്ടത്…യുവ എസ്‌പി കിരൺ ദാമോദറിനെ അനുകൂലിച്ചു..

എസ്പി ബാലഗോപാലിന് എന്താ പറയാനുള്ളത്…നിങ്ങൾക്കണല്ലോ ഇതിൽ കൂടുതൽ പറയാൻ സാധിക്കുക…ഡിജിപി എസ്പി ബാലഗോപാലിനോട് ചോദിച്ചു…വളരെ എക്സ്പീരിയൻസ് ഉള്ള ഓഫീസർ ആയിരുന്നു എസ്പി ബാലഗോപാൽ…

ആ അവസരം ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്…ബാലഗോപാൽ പറഞ്ഞു…

എന്ത് പൊട്ടത്തരം ആണ് നിങ്ങൾ പറയുന്നത്…വെറും മനുഷ്യരായ അവരെ നിങ്ങൾ എന്തിനാ പേടിക്കുന്നത്…ദാമോദർ ബാലഗോപാലിനോട് ദേഷ്യത്തോടെ ചോദിച്ചു

വെറും മനുഷ്യർ…ചെകുത്താന്മാർ ആണ് അവർ…ബാലഗോപാൽ പറഞ്ഞു…

ചെകുത്താന്മാരോ അസുരന്മാരോ എന്തും ആയിക്കൊള്ളട്ടെ…അവരെ പരസ്പരം പോരടിപ്പിക്കാൻ വിട്ട് നമ്മൾ ഈ അവസരം മുതലെടുക്കണം…ഐജി പറഞ്ഞു…

മുട്ടനാടിന്റെ ഇടയിൽ പെട്ട കുറുക്കന്റെ സ്ഥിതി എല്ലാവര്ക്കും അറിയാം എന്ന് ഞാൻ കരുതുന്നു…ബാലഗോപാൽ പുച്ഛിച്ചുകൊണ്ട് പറഞ്ഞു

നിങ്ങൾക്ക് ഭയമാണ്…നിങ്ങൾക്കീ യൂണിഫോം ധരിക്കാൻ അർഹതയില്ല…കിരൺ ബാലഗോപാലിനോട് പറഞ്ഞു

ഭയം…വളരെ മനോഹരമായ വികാരം ആണ് അത്…ഭയം വേണം..അവരുടെ അടുത്താകുമ്പോ ഉറപ്പായും വേണം…ബാലഗോപാൽ കിരണിനോട് പറഞ്ഞു…

ഭയം…മണ്ണാങ്കട്ടയാണ്…ഈ തോക്ക് എടുത്ത് ഓരോന്നിനും ഓരോന്ന് പൊട്ടിക്കുമ്പോ ഈ നെഞ്ചിൽ ഉള്ള ഭയം അവിടെയും വരും…ഓരോന്നും ഭിത്തിയിൽ കയറുകയും ചെയ്യും…കിരൺ തൊക്കെടുത്തുകൊണ്ട് പറഞ്ഞു…

ഇതേപോലെ ഒരിക്കൽ ഒരു തോക്ക് അവരിൽ ഒരാളുടെ നേരെ ശബ്‌ദിച്ചിരുന്നു… അയാൾ പടമായി ഭിത്തിയിൽ കയറുകയും ചെയ്തു….പക്ഷെ അന്ന് ശരിക്കും ഭിത്തിയിൽ കയറിയത് ആ പൊലീസുകാരനടക്കം അവിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പതിനഞ്ചു പൊലീസുകാരിൽ പതിനാല് പോലീസുകാരാണ്… ബോണസായി ആ പോലീസ് സ്റ്റേഷനും നീ പറഞ്ഞ ഭിത്തിയിൽ അവർ കയറ്റി…ബാലഗോപാൽ കിരണിനോട് പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *