കൊട്ടാരസദൃശ്യമായ ഒരു മാളിക… വലിയമതിലുകളാൽ ചുറ്റപ്പെട്ട ഒരു വലിയ മാളിക…രണ്ടോമൂന്നോ നിലകളുള്ള ആ മാളികയുടെ ഏറ്റവും മുകളിലെ ടെറസിൽ ഒരാൾ കട്ടിലിട്ട് കിടക്കുന്നുണ്ടായിരുന്നു…അയാൾ ഉറക്കത്തിലായിരുന്നു…ചന്ദ്രന്റെ പ്രകാശം അവളുടെ രൂപം വെളിവാക്കി…ഒരു മധ്യവയസ്‌കൻ..അമ്പത്തിന് അടുത്ത് പ്രായം വരും…ഉറച്ച ശരീരം..പ്രായത്തിന്റെ തളർച്ചകൾ ഒട്ടും കാണിക്കാത്ത ശരീരം..പെട്ടെന്ന് ആ മാളികയിൽ കത്തിയിരുന്ന എല്ലാ വിളക്കുകളും കെട്ടു..ചന്ദ്രന്റെ പ്രകാശം മാത്രം അവിടെ തിളങ്ങിനിന്നു…പെട്ടെന്ന് അന്തരീക്ഷം ആകെ തണുത്തു…മരംകൊച്ചുന്ന തണുപ്പ്…പെട്ടെന്ന് ദൂരെ നിന്ന് എന്തോ ഒഴുകി വരുന്നതുപോലെ അയാൾക്ക് തോന്നി..കറുത്തരൂപം…അതെ…ആ കറുത്തരൂപം…ഷാഹിയുടെ സ്വപ്നങ്ങളിൽ കണ്ട അതേ രൂപം..അത് ഒഴുകി അയാളുടെ അടുത്തേക്ക് വന്നു…അയാൾ ഭയന്ന് വിറച്ചു…ആ രൂപം വായുവിൽ അയാളുടെ മുകളിൽ ഉയർന്നു നിന്നു… അത് അയാളെ തന്നെ നോക്കി…അയാളുടെ കണ്ണുകളിലേക്ക് ആഴ്ന്നിറങ്ങി…നിശബ്ദത…ആ രൂപം ആരെയും പേടിപ്പെടുത്തുന്ന രീതിയിൽ സംസാരിച്ചു തുടങ്ങി…
“നീ പട്രു വെയ്ത്ത നെരുപ്പ് ഒൺട്ര….
പട്രി എരിയ ഉനയ് കേൾക്കും…
നീ വിതയ്ത്ത വിനയെല്ലാം……
ഉന്നൈ അറുക്ക കാത്തിരിക്കും…….”
അയാൾ ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്നു…
**************************
ഈ സമയം ഡിജിപിയുടെ ഗസ്റ്റ് ഹൌസിൽ വിളിച്ചുചേർത്ത അടിയന്തിരമീറ്റിംഗിൽ ആയിരുന്നു സംസ്ഥാനത്തെ പ്രധാനപ്പെട്ട പോലീസ് ഓഫീസേയ്‌സ്….. അവരെല്ലാം അവിടെ ഒത്തുകൂടിയതിനുപിന്നിൽ ഒരു വലിയ ഉദ്ദേശം ഉണ്ടായിരുന്നു…എല്ലാ ഓഫിസർമാരും ഒരു നീണ്ട മേശയ്ക്കു ചുറ്റും സന്നിഹിതരായി..എല്ലാവരുടെയും മുഖം വലിഞ്ഞുമുറുകിയിരുന്നു…നടക്കാൻ പോകുന്ന ചർച്ചയുടെ പ്രാധാന്യം അവരുടെ മുഖങ്ങൾ വിളിച്ചോതി..ഡിജിപി യശ്വന്ത് സിൻഹ സംസാരിച്ചു തുടങ്ങി…
ഇവിടെ എല്ലാവരെയും വിളിച്ചുകൂട്ടിയതിന്റെ കാരണം എല്ലാവര്ക്കും അറിയാമല്ലോ…നമ്മൾ ഇത്രയുംനാൾ കാത്തിരുന്ന അവസരം വന്നുചേരാൻ പോവുകയാണ്…അത് നമുക്ക് വേണമെങ്കിൽ ഉപയോഗിക്കാതിരിക്കാം..നമ്മൾ എന്നെത്തേയും പോലെ ജീവിച്ചു പോകും…