ശാന്ത തന്റെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാനുള്ള തത്രപ്പാടിൽ ആയിരുന്നു… കോളേജ് തുറക്കാത്തത് കൊണ്ട് പണികൾ കുറച്ച് കുറവായിരുന്നു… ഷാഹി താൻ അവളോട് പറഞ്ഞത് സുസനോട് പറയുമോ എന്ന ഒരു പേടി അവൾക്കില്ലാതിരുന്നില്ല… എന്തെന്നാൽ ആ ചീമപന്നി മതി തന്റെ ഇവിടുത്തെ ജോലി പോവാൻ…എന്നിരുന്നാലും ഷാഹിയുടെ അവസ്ഥയിൽ അവൾക്ക് സങ്കടം ഉണ്ടായിരുന്നു… സുസനെ പേടി ഉണ്ടായിരുന്നതുകൊണ്ട് തന്നെ അവൾ സാരി ഉടുക്കുന്നത് കുറച്ച് സ്പീഡിൽ ആക്കി…ഇന്നു തന്നെ അവളുടെ മുൻപിൽ പെട്ടാൽ ചൂടോടെ എല്ലാം കിട്ടും അതിലും നല്ലത് നാളെ കിട്ടുന്നതാ…
ശാന്ത സാരി പെട്ടെന്ന് ധരിച്ച് പുറത്തേക്കിറങ്ങി…കോളേജിന്റെ കവാടം ലക്ഷ്യമാക്കി അവൾ നടന്നു…കുറച്ചു നടന്നു കഴിഞ്ഞപ്പോൾ ആണ് ഉദ്യാനത്തിന്റെ അടുത്ത് ഷാഹി ഇരിക്കുന്നത് അവളുടെ ശ്രദ്ധയിൽ പെട്ടത്…ശാന്ത അവളുടെ അടുത്തേക്ക് നടന്നു… അടുത്തെത്താനായപ്പോൾ തന്നെ ശാന്തയ്ക്ക് മനസ്സിലായി ഷാഹി കരയുകയാണെന്ന്…
ശാന്ത ഷാഹിയുടെ അടുത്തേക്ക് ചെന്നു…
എന്താ മോളെ ഇവിടെ ഇരുക്കുന്നെ…ശാന്ത ചോദിച്ചു…
ശബ്ദം കേട്ട് ഷാഹി തുറിച്ചുനോക്കി…ശാന്തയെ കണ്ടതും അവൾ അവളുടെ കണ്ണുനീർ തുടച്ചിട്ട് “ഞാൻ എന്താ ചെയ്യുക ചേച്ചി” എന്ന് ചോദിച്ചു…
ശാന്ത: മോൾക്ക് പുറത്തെവിടെയെങ്കിലും റൂം എടുത്തൂടെ..?
ഷാഹി: അതിനുമാത്രം പൈസയൊന്നും എന്റെ കയ്യിൽ ഇല്ല ചേച്ചി…
ശാന്ത:മോളുടെ ഉപ്പ എന്ത് ചെയ്യുന്നു..?
ഷാഹി: എനിക്ക് ഉപ്പയില്ല… മരിച്ചുപോയി… അമ്മയും അനിയനും മാത്രമേ ഒള്ളു…
ശാന്ത: ഞാൻ എന്താ ചെയ്യുക മോളെ…എന്റെ വീട്ടിൽ നിനക്കും കൂടി പായ വിരിക്കാൻ ഉള്ള സ്ഥലം ഇല്ല മോളെ..ഞാൻ നിസ്സഹായയാണ്…
ഷാഹി:ചേച്ചി പൊയ്ക്കോളൂ… എന്തായാലും എന്നെ വലിയ ഒരു ആപത്തിൽ നിന്ന് എന്നെ രക്ഷിച്ചില്ലേ…അതിനുതന്നെ ഞാൻ എങ്ങനെയാ നന്ദി പറയേണ്ടത് എന്ന് എനിക്കറിയില്ല…വളരെയധികം നന്ദിയുണ്ട്..
ഷാഹി കൈകൂപ്പിക്കൊണ്ട് ശാന്തയോട് പറഞ്ഞു…
ശാന്ത അവിടെ നിന്ന് നടന്നു…കുറച്ചു ദൂരം നടന്നതിനുശേഷം ശാന്ത തിരിച്ച് ഷാഹിയുടെ അടുത്തേക്ക് നടന്നു…