മുൻപ് ഒരു സൺഡേ ആന്റിയുടെ കൂടെ ഒരു ഗസൽ സിഡി വാങ്ങാൻ m.g.റോഡിലെ ഒരു വലിയ മ്യൂസിക് ഷോപ്പിൽ പോയത് ടിനു ഓർത്തു.. അതിനെ കുറിച്ച് പറഞ്ഞപ്പോ അവിടെ പോയി സെലക്ട് ചെയ്ത് വരുമ്പോ 3-4 മണിക്കൂർ ആവും. ഇന്നലെ തന്നെ ക്ലാസ് രാവിലെ മാത്രം എടുത്തുള്ളൂ.. പോയാൽ ശരി ആവൂല എന്ന് ആന്റി പറഞ്ഞു.
ഞാൻ പോകാം.. ടിനു പറഞ്ഞു..
ഏയ് വേണ്ട.. അടുത്ത തവണ വാങ്ങാം വിനീത് പറഞ്ഞു.
ഇല്ല ചേട്ടാ.. ഞാനിപ്പോ ക്ലാസിൽ വന്നിട്ടെന്തിനാ.. ഇതാവുമ്പോ നിങ്ങൾ തിരിച്ചു വരുമ്പോഴേക്കും ഞാൻ എല്ലാം വാങ്ങി എത്താം.
ആന്റി ഒന്നാലോചിച്ചു.. ശരി നീ ബൈക്കിനു പോകണ്ട.. ഐക്കോൺ എടുത്ത് പോയാൽ മതി നല്ല വെയിൽ ആണ്.
ഇരട്ടി ടൈം ആവും മുടിഞ്ഞ ട്രാഫിക് ആണ്.. ടിനു ആലോചിച്ചു.
ഒരു ലിസ്റ്റ് ഗംഗ അവനു കൊടുത്തു.. കൂടെ കാശും. വിനീതിന് വേണ്ട 15 സിഡി കൾ കൂടാതെ ഗംഗയ്ക്ക് ആവശ്യമുള്ള ഡാൻസ് സിഡി കളും ലിസ്റ്റിൽ ഉണ്ടായിരുന്നു. അഥവാ ഏതെങ്കിലും സിഡി കിട്ടിയില്ലെങ്കിൽ അന്വേഷിക്കേണ്ട വേറെ കടകളുടെ പേരും പറഞ്ഞു തന്നു.
ടിനു ഫോർഡിൽ കയറി മെയിൻ റോഡിലേക്ക് തിരിഞ്ഞ ശേഷം ഓപ്പോസിറ്റ് വഴിയിൽ കോഴ്‌സയും ഡാൻസ് സ്‌കൂൾ ലക്ഷ്യമാക്കി കുതിച്ചു.
ടിനു കുറച്ച് എത്തിയപ്പോൾ ദിവ്യയും ഉണ്ണി ചേട്ടനും ഒരു ഫർണിച്ചർ ഷോപ്പിൽ നിൽക്കുന്നത് കണ്ടു. അവരെ കാണാത്ത ഭാവത്തിൽ കുറച്ചു മാറ്റി വണ്ടി ഇട്ട ശേഷം കടയിൽ കയറി ഡൈനിങ്ങ് ടേബിളുകൾ നോക്കാൻ തുടങ്ങി.. അപ്പോഴാണ് ഉണ്ണി ചേട്ടൻ ടിനുവിനെ കണ്ടത്.. കോളേജിൽ ഉള്ള കുട്ടി ആണെന്നല്ലാതെ മോളുടെ ക്‌ളാസിൽ ആണെന്നോ മോളുടെ കാമുകൻ ആണെന്നോ അങ്ങേർക്കറിയില്ല.
മോനെന്താ ഇവിടെ ?
ഇല്ല ഒരു ഡൈനിങ്ങ് ടേബിൾ നോക്കുവായിരുന്നു.. ചേട്ടൻ ഇവിടെ.. എങ്ങനെ?
ഇവിടെ അടുത്ത് ഒരു വീട് പാർപ്പ് ഉണ്ട്.. ചേട്ടന്റെ മോളുടെ ആണ്.. ഒരു കട്ടിൽ കൊടുക്കാൻ ആണ്..
ആ ദിവ്യ ഉണ്ടോ.. ഇന്നലെ കല്യാണത്തിന് പോയില്ലേ..
ഇല്ല.. ടിനു പോയോ
ഏയ്യ്.. വീട്ടിൽ ഗസ്റ്റ് ഉണ്ടായിരുന്നു