അന്ന് ഞാൻ എല്ലാവരും പോകാനായി കാത്തു നിന്നു. പിന്നെ പതിവ് പോലെ കോളേജിന്റെ മെയിൻ ഗേറ്റ് കഴിഞ്ഞുള്ള വളവിൽ മഞ്ജു വരുന്നതിനായി സർവേ കല്ലിനടുത്തു കാത്തു നിന്നു . എന്തായാലും എന്നെ കണ്ടാൽ നിർത്തും എന്നെനിക്കുറപ്പാണ് . കയറ്റാൻ സാധ്യത ഇല്ലെങ്കിലും.
എന്റെ ഊഹം തെറ്റിയില്ല കുറച്ചു കഴിഞ്ഞു മഞ്ജു ആ വഴി എത്തി. എന്നെ കണ്ടതും വണ്ടി സൈഡ് ആക്കി നിർത്തി. പക്ഷെ മുഖത്ത് ചിരി ഒന്നുമില്ല .
“പോയില്ലേ ?”
മഞ്ജു ഗൗരവത്തിൽ ചോദിച്ചു.
“ഇല്ല “
ഞാൻ പതിയെ പറഞ്ഞു.
“മ്മ്..”
മഞ്ജു ഒന്ന് മൂളി. പിന്നെ എന്തോ ആലോചിച്ചു .
“നീ വണ്ടി ഓടിക്കുമോ ?”
പിന്നെ ചോദ്യ ഭാവത്തിൽ എന്നെ നോക്കി .
“ആഹ്..ഓടിക്കും “
ഞാൻ അമ്പരപ്പോടെ പറഞ്ഞു .
“മ്മ്…എന്ന എന്നെ ഒന്ന് വീട്ടിലാക്കിക്കേ ..എനിക്ക് ഇവിടെ നല്ല വേദന , കാലു കുത്താൻ ചെറിയ ബുദ്ധിമുട്ടുണ്ട് “
മഞ്ജു ഉടുപ്പിലും കാലിന്റെ ജോയിന്റ് ഉം വണ്ടിയിലിരുന്നുകൊണ്ട് തടവിക്കൊണ്ട് പറഞ്ഞു .
എനിക്ക് മനു അങ്ങനെ ഒരു ആവശ്യം ഉന്നയിച്ചപ്പോൾ കൗതുകം തോണി. സാധാരണ ഞാൻ കയറട്ടെ എന്ന് ചോദിച്ചാൽ കൂടി സമ്മതിക്കില്ല .
അതും പറഞ്ഞു മഞ്ജു വണ്ടി ഓഫ് ചെയ്തു. ഞാൻ സംശയത്തോടെ നോക്കി. പക്ഷെ സമ്മത ഭാവം തന്നെയാണ് മഞ്ജുവിന്റെ മുഖത്ത്.
“ലൈസൻസ് ഒകെ ഉണ്ടല്ലോ അല്ലെ..എന്നെ കുഴപ്പത്തിൽ ആക്കരുത് “
ഞാൻ വണ്ടിയിലേക്ക് കയറാൻ തുടങ്ങുമ്പോൾ മഞ്ജു പറഞ്ഞു . ഞാൻ ചിരിയോടെ ഹാന്ഡിലിലേക്കു കൈചേർത്തുകൊണ്ട് മുന്നോട്ടു കയറി. മഞ്ജു ഇരുന്ന സ്ഥലത്തു നിന്നും പുറകോട്ടു നീങ്ങി മാറി എനിക്ക് സ്ഥലം ഉണ്ടാക്കി തന്നു . ഞാൻ ഫ്രന്റിലേക്കു കയറി ഇരുന്നു .
എന്റെ പുറകിലായി മഞ്ജുവും . പിന്നെ സ്വന്തം തലയിലെ ഹെൽമെറ്റ് ഊരി കൊണ്ട് മഞ്ജു അത് എന്റെ തലയിലേക്ക് കമിഴ്ത്തി വേച്ചു.അവളുടെ തലയിലെ മണം ആ ഹെല്മെറ്റിനകത്തുണ്ട് .
“മ്മ്..ഇതും ഇരിക്കട്ടെ..ഇനി വിട്ടോ ..പതുക്കെ പോയ മതി “
മഞ്ജു എന്റെ പുറത്തു വലതു കൈകൊണ്ട് തട്ടികൊണ്ട് പറഞ്ഞു.