തല എവിടേലും വെച്ചിടിച്ചു മുറിഞ്ഞു കാണും എന്ന് ഞാൻ ഓർത്തു . മഞ്ജു വണ്ടി നിർത്തി .ഞങ്ങൾ നേരെ മുൻപിലെ മതിലിന്മേൽ ഇരിക്കുന്നത് അവൾ കാണുന്നുണ്ട്. ഞങ്ങളെ കണ്ടു പുഞ്ചിരിച്ചു കൊണ്ട് മഞ്ജു ഹെൽമെറ്റ് ഊരി. തല മാത്രം മറക്കുന്ന. ചട്ടി കണക്കെയുള്ള ഹെൽമെറ്റ്, വണ്ടിയുടെ ഹാൻഡിലിൽ തൂക്കി അവൾ ചിരിച്ചു .
ഞാനും ശ്യാമും ചിരിയോടെ മതിലിന്മേൽ നിന്നും ഇറങ്ങി . അവൾക്കരികിലേക്കു ചെന്നു.
ശ്യാം ;”ഗുഡ് മോർണിംഗ് മിസ് “
ശ്യാം എന്നെ ഓവർ ടേക്ക് ചെയ്തുകൊണ്ട് പറഞ്ഞു.
“മോർണിംഗ് “
മഞ്ജു തിരികെ പറഞ്ഞുകൊണ്ട്, വണ്ടിയുടെ സെറ്റ് ഉയർത്തി അടിയിൽ നിന്നും ബാഗ് എടുത്തു .
“എന്ത് പറ്റി മിസ്സ് . തലയിലൊരു ഒട്ടിപ്പ് “
ശ്യാം തിരക്കി. ഞാൻ ചുമ്മാ മഞ്ജുവിനെ അടിമുടി നോക്കി അങ്ങനെ നിന്ന് .മ്മ്..ഈ ചുരിദാറിൽ , പ്രേത്യേകിച് കറുപ്പ് നിറത്തിൽ നല്ല സുന്ദരി ആയിട്ടുണ്ട്. കണ്ണെഴുതിയിട്ടുണ്ട്, കത്തിൽ ഒരു കമ്മൽ ഉണ്ട്, അത് തന്നെ മൂന്നു നാരുകൾ പോലെ തൂങ്ങി കിടക്കുന്നു. ഓരോ സ്വർണ നാരിന്റെ അറ്റത്തും ഒരു ചെറിയ ഗോളവും ! നെറ്റിയിലൊരു ചെറിയ കറുത്ത വട്ടപ്പൊട്ടും ! ചുണ്ടിൽ ഇന്നത്ര ചായം പൂശിയിട്ടില്ല. ബാം പോലെ എന്തോ തേച്ചതിന്റെ തിളക്കം മാത്രം ഉണ്ട് .
“ആഹ്..ഒന്നുമില്ല…തല ഒന്നിടിച്ചതാ “
മഞ്ജു നെറ്റിയിൽ പതിയെ തടവിക്കൊണ്ട് പറഞ്ഞു. ജാൻ കയ്യും കെട്ടി അവളെ ശ്രദ്ധിക്കുന്നത് കണ്ടപ്പോൾ മഞ്ജുവിന് ചെറിയ നാണം വന്ന പോലെ എനിക്ക് തോന്നി.
“മ്മ് ..”
ശ്യാം മൂളി.
“ആഹ്..എന്ന ഞാൻ പൊക്കോട്ടെ “
മഞ്ജു എന്നെയും ശ്യാമിനെയും നോക്കി കൊണ്ട് പറഞ്ഞു. ഞങ്ങൾ തലയാട്ടി സമ്മതം കൊടുത്തു. മഞ്ജു ബാഗ് എടുത്തു വലതു തോളിൽ ഇട്ടു തിരിഞ്ഞു. ഞങ്ങളും തിരിഞ്ഞു നടന്നു . ഞാൻ മഞ്ജുവിന്റെ ആ നടത്തം ഒന്ന് പിന് തിരിഞ്ഞു നോക്കി..ആ സമയം അവളും ! ഞങ്ങളുടെ കണ്ണുകൾ തമ്മിലുടക്കി.
മഞ്ജു ഞാൻ നോക്കുമെന്നു പ്രതീക്ഷിച്ചു കാണില്ല..അവളുടെ മുഖത്ത് ഒരു നാണം വിടരുന്നത് ഞാൻ കണ്ടു . ഞാൻ ചിരിയോടെ ശ്യാമിനെ ചേർത്ത് പിടിച്ചു മുന്നോട്ടു നടന്നു .
അന്നത്തെ ദിവസം ഞാൻ ഹാപ്പി ആയി . മഞ്ജുവിനെ വീണ്ടും കണ്ട ദിവസം . ഉച്ചക്ക് ലൈബ്രറിയിൽ വെച്ച് കൂട്ടിമുട്ടാം എന്ന് ഞാൻ മനസ്സിലുറപ്പിച്ചു .അന്ന് ഏറ്റവും അവസാനത്തെ പിരീഡ് അന്ന് മഞ്ജുവിന്റേത്. അതുവരെ കാണാതെ ഇരിക്കാൻ എനിക്ക് ആവുമായിരുന്നില്ല.