ഞാൻ ;”ആഹ്..അറിയാം..അവിടെ എവിടാ ?”
ഞാൻ ധൃതിയിൽ പ്രതീക്ഷയോടെ ചോദിച്ചു.
മഞ്ജു ;”ആഹ്…അതിന്റെ ലെഫ്റ്റിലൂടെയുള്ള കോൺക്രീറ്റ് റോഡിലൂടെ നേരെ പോന്ന ..അവസാന വീട് ..ദി ലാസ്റ്റ് വൺ..ഒരു പാടത്തിന്റെ അടുത്ത് “
മഞ്ജു ഒഴുക്കൻ മട്ടിൽ പറഞ്ഞു.
ഞാൻ ;’നേരാണോ…?”
ഞാൻ വിശ്വാസം വരാതെ ചോദിച്ചു.
മഞ്ജു ;”വന്നു നോക്കെടാ ..അപ്പൊ അറിയാം “
മഞ്ജു ദേഷ്യത്തോടെ പറഞ്ഞുഫോൺ കട്ട് ആക്കി.
എന്റെ മനസ്സിൽ ലഡ്ഡു പൊട്ടി ഒലിച്ചു തുടങ്ങി . ഞാൻ നേരെ വീട്ടിൽ പോയി. ബൈക് എടുത്തു മഞ്ജുവിന്റെ കൂട്ടുകാരിയുടെ വീട്ടിലെക്കു തിരിച്ചു . എന്റെ വീടിന്റെ അടുത്ത് നിന്നും കഷ്ടിച്ചു ഇരുപതു മിനുട്ട് അങ്ങോട്ടേക്കുള്ളു . ഒരു വയൽക്കരയിലാണ് ഈ പറഞ്ഞ സ്ഥലം . ക്ഷേത്രത്തിനു സൈഡിലൂടെയുള്ള കോൺക്രീറ്റ് റോഡ് അവസാനിക്കുന്നത് വയലിലേക്കുള്ള ഇടവഴിക്കു മുൻപിലാണ് .നിറയെ വീടുകൾ ഉള്ള ഏരിയ ആണ് .
എന്നാലും പോയി നോക്കാം മഞ്ജുവിനെ ഒന്ന് കാണാമല്ലോ .
ഞാൻ അങ്ങനെ പറഞ്ഞ സ്ഥലത്തെത്തി . . ഒരു ഇടത്തരം ടെറസ് വീട്, രണ്ടു നിലകൾ ഉണ്ട് . ആ വീട്ടിൽ മറ്റാരൊക്കെയോ ഉണ്ടെന്നു വ്യക്തമാണ്. കാരണം കുട്ടികളുടെ ഉടുപ്പുകൾ അഴയിൽ തൂങ്ങുന്നുണ്ട്. വീടിന്റെ ഉമ്മറത്ത് ഒരു കസേരയും ചെറിയ ഒരു ടീപോയിയും കിടപ്പുണ്ട്. അതിന്മേൽ അന്നത്തെ പത്രവും കിടപ്പുണ്ട്. സ്റ്റെപ്പിൽ പച്ച നിറത്തിലുള്ള മേറ്റ് വിരിച്ചിട്ടുണ്ട്. അതിനു മീതെ ആയി രണ്ടു ലേഡീസ് ചെരിപ്പും കുട്ടികളുടെ രണ്ടു ജോഡി ചെരിപ്പും കിടപ്പുണ്ട് .
വീടിനു ഒരു വശത്തായി ഒരു കിണറും ഉണ്ട്. അടുത്തെല്ലാം വേറെയും വീടുകൾ ഉണ്ട്. ഈ വീട്ടിൽ ആണുങ്ങളാരുമില്ലെന്നെനിക്കുറപ്പായി. കാരണം അതിന്റെ ഒരു സൂചനയും ഇല്ല !
ബൈക്ക് വഴിയരികിൽ വെച്ച് ഇറങ്ങി. ചാടിക്കേറി പോന്നെങ്കിലും വേറൊരാളുടെ മുൻപിൽ വെച്ച് മഞ്ജു മിസ്സിനെ ഫേസ് ചെയ്യുന്നത് എങ്ങനെ എന്ന സംശയം എന്നിൽ ഉണ്ടായി .ഒറ്റക്കായിരുന്നേൽ ചില്ലറ നമ്പറൊക്കെ ഇട്ടു നോക്കാരുന്നു.