അതിനു ശേഷം സാജന്റെ താമസം ഗ്രാമത്തിന്റെ വടക്കേ അറ്റത്തെ കൊട്ടാരം വീടുകാരുടെ ഒഴിഞ്ഞ ഷെഡ്ഡിൽ ആണ്… അവന്റെ എന്തിനും ഏതിനും അവന്റെ കൂടെ നിൽക്കുന്ന ഒരു കൂട്ടുകാരൻ അവനും ഉണ്ട്… മണി എന്ന മാണിക്ക്യൻ…. സാജന്റെ ഇടതും വലതും മണി ആണ്… അവന്റെ ഓരോ ചലനവും മണിക്ക് വ്യക്തമാണ്… മണി ശെരിക്കും ജോലി തേടി അന്യ നാട്ടിൽ നിന്ന് ഇവിടേക്ക് വന്നവനാണ്… വന്ന അന്ന് തന്നെ അവൻ സാജനുമായി കൂട്ടായി… ശെരിക്കും പറഞ്ഞാൽ മണി വന്ന് ഇറങ്ങിയതും കണ്ടത് കുറച്ച് ഗുണ്ടകൾ ചേർന്ന് സാജനേ കൊല്ലാൻ ശ്രമിക്കുന്നത് ആയിരുന്നു… അത് കണ്ടയുടൻ തന്നെ മണി കുത്താൻ പോയവനെ ഇടിച്ചിട്ടു ബാക്കി ഉള്ളവരെയും അടിച്ചോടിച്ച് സാജനെ രക്ഷിച്ചു…. അന്ന് മുതൽ അവർ രണ്ടുപേരും അടയും ചക്കരയും ആയി… നാട്ടിലെ എല്ലാർക്കും ഇവരെ രണ്ട് പേരെയും പേടിയായിരുന്നു…. മണിക്ക് ലഹരി കള്ളും ചെകുത്താന്റെ ലഹരി പെണ്ണും ആണ്…. ചെകുത്താൻ നോട്ടമിട്ട പല പെണ്ണുങ്ങളും അവന് വേണ്ടി കിടക്കവിരിചിരുന്നു. അവനോടുള്ള പേടിയേക്കാൽ അവന്റെ ഉറച്ച ശരീരമായിരുന്നു അതിനു കാരണം…
***********************************
അങ്ങനെ മൂന്ന് ദിവസത്തെ അബോധാവസ്ഥക്ക് ശേഷം ചെകുത്താന്റെ കണ്ണുകൾ വീണ്ടും തുറക്കപ്പെട്ടു. അവൻ ചുറ്റും പരതി എന്താണ് ചുറ്റും സംഭവിക്കുന്നത് എന്ന് അവനു മനസ്സിലായിട്ടില്ല. ഒരുപക്ഷേ ആ വെട്ടുകൾ കൊണ്ട് രക്തം ചാലിച്ചു കിടന്നത് തൻറെ അന്ത്യ മയക്കം ആണെന്നായിരുന്നു ചെകുത്താൻ കരുതിയിരുന്നത്. കണ്ണുകൾ തുറന്ന് തൻറെ സൈഡിൽ ഇരിക്കുന്ന ആളെ ചെകുത്താൻ ശ്രദ്ധിച്ചു.
“മോളെ ഷെർലി”
ആ വിളികേട്ട് ഞെട്ടിത്തരിച്ച ഷെർലി തിരിഞ്ഞുനോക്കി.
“ഇച്ചായ…. ഇച്ചായൻ കണ്ണുതുറന്നു”
സന്തോഷം സഹിക്കവയ്യാതെ ഷേർലി അവിടുന്ന് നേരെ ഡോക്ടറെ റൂമിലേക്ക് ഓടി. പെട്ടെന്നുതന്നെ ഡോക്ടർ പ്രസാദ് ചെകുത്താന്റെ അടുക്കലെത്തി.
“സാജൻ താങ്കൾ സുരക്ഷിതമായ സ്ഥലത്ത് തന്നെയാണുള്ളത് ഉള്ളത്. താങ്കളുടെ ജീവനും യാതൊരുവിധ കുഴപ്പവും ഇല്ല”
സാജന്റെ പരിഭ്രമം കണ്ട ഡോക്ടർ പറഞ്ഞു.
അധികം സ്ട്രെയിൻ ചെയ്യേണ്ട കുറച്ചു റസ്റ്റ് എടുത്തോളൂ”
അതും പറഞ്ഞ് സാജനെ പരിശോധിച്ചശേഷം ഡോക്ടർ ആ മുറി വിട്ടിറങ്ങി…
സാജൻ നോക്കുമ്പോൾ അവനെ നോക്കി കരഞ്ഞുകൊണ്ടിരിക്കുവാണ് ഷെർലി.